ദേവലോകം 3
Author :പ്രിൻസ് വ്ളാഡ്
വലിയ ശബ്ദത്തോടുകൂടി ആ ഫോർഡ് മസ്താങ് കാർ പോർട്ടിന്റെ കവാടത്തിന് മുന്നിലായി വന്നു നിന്നു .
പോർട്ടിന് മുന്നിൽ കാവൽ നിന്ന ഗാർഡ്സ് ആ വണ്ടിക്ക് സമീപമായി വന്നു, അതിൻറെ ഡ്രൈവർ സീറ്റിന്റെ വിൻഡോയിൽ കൈവിരൽ മടക്കി കൊട്ടി…
ആ വിൻഡോ താഴ്ന്നു വന്നു.
നിങ്ങളാരാണ് ഈ സമയത്ത് ഇവിടെ എന്താണ് കാര്യം??? ഗാർഡ്സ് ചോദിച്ചു
വിൻഡോയിലൂടെ ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു അതിൽ കുറച്ചു പേപ്പേഴ്സ് ഉണ്ടായിരുന്നു ,അത് ഗാർഡ്സിന് നേരെ നീട്ടി…. ഗാർഡ്സിന്റെ കൂട്ടത്തിൽ മുതിർന്ന ഓഫീസർ എന്ന് തോന്നുന്ന ഒരാൾ ആ പേപ്പേഴ്സ് വാങ്ങി ചെക്ക് ചെയ്തു. ദേവ് എക്സ്പോർട്സ് ,മറിയം പോർട്ട് കോൺട്രാക്ടിൽ എടുത്തതിന്റെയും ,അവൻറെ ഐഡി കാർഡിന്റെയും കോപ്പി ആയിരുന്നു അവൻ കൊടുത്തത് …
അത് ചെക്ക് ചെയ്തഓഫീസർ പരിഭ്രമത്തോടെ കൂടി അവനെ സല്യൂട്ട് ചെയ്തു. കാറിൽ മുഴങ്ങിയിരുന്ന മ്യൂസിക്കിന്റെ വോളിയം അവൻ കുറച്ചു,,,,
എന്നിട്ട് ഓഫീസേഴ്സിനോടായി …..ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ഞാനാരാണെന്ന്…..ഇന്നുമുതൽ നിങ്ങളുടെയെല്ലാം ബോസ്…. സോ ഒബയ് മൈ ഓർഡർ ആൻഡ് ഓപ്പൺ ഡി ഗേറ്റ്സ്..
സർ …..സർ ….ഈ നേരത്ത് ഇവിടെ എന്തെങ്കിലും പ്രത്യേക കാര്യം ഉണ്ടോ? ആ ഓഫീസർ അവനോട് ചോദിച്ചു .
ഇടക്കിടെ അയാളുടെ കണ്ണുകൾ പോർട്ടിലേക്ക് നീളുന്നുണ്ടായിരുന്നു…. അയാളുടെ കണ്ണുകളിൽ നിന്നും അയാൾ എന്തൊക്കെയോ മറക്കുന്നതായി ദേവന് തോന്നി .
ദേവൻ : ഈ നേരത്ത്……. ഇവിടെ അല്ലേ?? അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു… അത് ഞാൻ ദുബായിലെ അറബിയില്ലേ… നമ്മൾ ഷെയ്ക്ക് എന്നു പറയും ,,,ആ പുള്ളിക്ക് ഒരു രണ്ടു വാർപ്പ് പായസം കൊടുത്തയച്ചിരുന്നു,,,ഇപ്പോഴാ ഒരു കാര്യം ഓർമ്മ വന്നേ അതിലെ അണ്ടിപ്പരിപ്പ് ഇല്ലേ…… അണ്ടിപ്പരിപ്പ് …തമിഴിൽ..മുന്തിരി എന്നു പറയും,,, അതില്ലേ…..അതിടാൻ മറന്നുപോയി….അപ്പൊ ഞാൻ അതുമായി വന്നതാ…..അതിട്ടിട്ട് ഞാനങ്ങ് പൊക്കോളാം… എന്തേ???? പ്ഫാ…ഗേറ്റ് തുറക്കെടാ അവൻ അലറി…
അപ്പോൾ തന്നെ രണ്ട് ഗാർഡ്സ് ഓടിപ്പോയി ആ വലിയ ഗേറ്റ് മലർക്കെ തുറന്നു ….കാറിൽ മ്യൂസിക്കിന്റെ വോളിയം പിന്നെയും കൂടി …അത് വലിയ ശബ്ദത്തോടെ ഉള്ളിലേക്ക് കടന്നു .
ആ കാറിന്റെ വലിയ ഇരമ്പവും അതിൽനിന്നും വന്ന ബീറ്റുകളും കേട്ടപ്പോൾ തന്നെ ശങ്കറും ടീമും ജാഗരൂകരായി.
കണ്ടെയ്നറിന്റെ മുന്നിലായി അവർ വന്ന ജീപ്പുകളും വാനും നിർത്തിയിട്ടിരുന്നു… അതിനുമുന്നിലായി അവർ നിരന്നുനിന്നു. അവർ മൊത്തത്തിൽ ഒൻപത് പേരുണ്ടായിരുന്നു .
അവരെയും കടന്ന് ആ കാർ അവരുടെ മുന്നിലൂടെ പാഞ്ഞുപോയി ..100 മീറ്റർ കഴിഞ്ഞപ്പോൾ പിടിച്ചുനിർത്തിയത് പോലെ അതിന്റെ ടയറുകൾ ഉരഞ്ഞ് കാർ നിന്നു… 10 സെക്കൻറ് അവിടെത്തന്നെ നിന്നശേഷം അത് പോയ സ്പീഡിൽ തന്നെ റിവേഴ്സ് ഗിയറിൽ തിരികെ വന്നു ,അവരുടെ മുന്നിലായി നിന്നു.
ദേവൻ തന്റെ വലതു ചെവിയിൽ ഘടിപ്പിച്ചിരുന്ന ട്രാൻസ്മിറ്ററിൽ വിരൽ അമർത്തി ..
സമർ ………
ഞാൻ എത്തി ദേവേട്ട….
ഒക്കെ ….സ്റ്റേ ഇൻ ടച്ച് ..
ഒക്കെ ദേവേട്ടാ ….
ദേവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്കിറങ്ങി …പെൻസിൽ ഗ്രേ പാന്റും റെഡ് ഷർട്ടുമാണ് വേഷം ,ഇൻഷർട്ട് ചെയ്ത ഷർട്ട് പുറത്തേക്കു വലിച്ചിട്ടു , ഫുൾ സ്ലീവ് ഷർട്ടിന്റെ ബട്ടൻ ലൂസാക്കി കൈകൾക്ക മുകളിലേക്ക് തൊറുത്തുകേറ്റി, വളർന്നു പാറിപ്പറക്കുന്ന ചുരുളൻ തലമുടി പുറകിലേക്ക് ഒതുക്കി വെച്ചു , ഷോർട്ട് ട്രിം ചെയ്ത താടിയിൽ രണ്ടു കൈകൾ കൊണ്ടും ഒന്ന് തഴുകി കൈകൾ ചേർത്ത് ഞൊട്ടയിട്ടു ….ദേവൻ അവരുടെ അടുത്തേക്ക് നടന്നു.
ദേവൻ അവസാനം വൈദ്ദേഹിയെ kettendi വരുവോ ???
Karyamgal kure koode dhuroohamaan.. Annalum nannayi thanne avatharippikkunund.. Nalla ezguth.. Apo adutha parti kanam??
പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു
??
Superb.