അങ്ങനെയിരിക്കെ ഒരു നാൾ പാർത്ഥൻറെ ശ്രദ്ധയിൽ കണ്ണിത്തുള്ളികൾ പെട്ടു. മരത്തിലും മറ്റേതു സസ്യങ്ങളിലും പ്രവേശന സ്വാതന്ത്രമുണ്ടായിരുന്ന പാർത്ഥന് ഒരു ആശയം തോന്നി. അവൻ ആ ചെറിയ പുൽക്കൊടിയിലേക്ക് കയറി. എന്നിട്ട് തന്റെ വിഷമമത്രയും കണ്ണുനീരായി ഒഴുക്കി. അത് കണ്ണിത്തുള്ളികളിൽ ലയിച്ച് ചേർന്നു. അവനു അന്ന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. പിന്നീട് വിഷമം വരുമ്പോൾ ഒക്കെ അവൻ അവയെ ഇങ്ങനെ പുൽക്കൊടികളോട് പങ്കു വെച്ചു. പാർത്ഥൻറെ കണ്ണീർ കഥകൾ അവ കണ്ണിത്തുള്ളിയായി കൂട്ടി വെച്ചു.
ഈ കാണുന്ന കണ്ണിത്തുള്ളികൾ ഒക്കെ ചിലപ്പോൾ ആ ഗന്ധർവന്റെ മിഴിനീര് പേറുന്നവയായിരിക്കും… ”
“അയ്യോ ദേവമ്മായി… സമയം പോയിട്ടോ…വാ തിരിച്ചു പോകാം നമ്മക്ക്… ”
അമ്മുവിന് ബോധോദയം ഉണ്ടായി.
അങ്ങനെ അവർ മാത്രം അറിഞ്ഞാൽ പോരല്ലോ ആ കണ്ണുനീരിന്റെ നനവ്. അമ്മുവും ആദുവും നടന്നു തുടങ്ങിയപ്പോൾ ഞാനും ഒരു കണ്ണിത്തുള്ളി പിഴുതെടുത്തു. എന്നിട്ട് മെല്ലെയെന്റെ വലം കണ്ണിൽ എഴുതി. ആ കണ്ണിത്തുള്ളി കലർന്ന ഒരു മിഴിനീര് എന്റെ കവിളിൽ പൊടിഞ്ഞു. പാർത്ഥൻറെ വേദന എന്റെ കണ്ണ് തൊട്ടറിഞ്ഞത് കൊണ്ടാകുമോ? കണ്ണുകൾ അടച്ച് ആ നനവ് ആസ്വദിക്കവേ എന്റെയുള്ളിൽ എവിടെയോ ഒരു തേങ്ങൽ കേട്ടപോലെ…
“ഗായത്രി…. ഗായത്രി…. ”
??
?
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️