“ആദുസിനു വേണോ…?”
ഞാൻ തിരക്കി. ആദു മ്മ് എന്ന് മൂളി ആവേശത്തോടെ തുള്ളി. ഞാൻ ഒരു കണ്ണിത്തുള്ളി വളരെ സൂക്ഷിച് പറിച്ചെടുത്തു. ആദു കണ്ണും അടച്ചു നിപ്പാണ്.
“കണ്ണ് തുറക്കെടി ബുദ്ധുസ്സേ… ”
ഞാൻ പറഞ്ഞു. അമ്മു ഇതെല്ലാം കണ്ടും കെട്ടും ചിരിച്ചോണ്ട് ഇരുന്നു. ഞാൻ പതിയെ ആ കണ്ണിത്തുള്ളിക്കൊണ്ട് ആദുവിന്റെ കുഞ്ഞികണ്ണ് എഴുതി. അവളും അമ്മുവിനെ പോലെ നിന്ന് തുള്ളി. ഞാൻ ചോദിച്ചു.
“നിങ്ങൾക്ക് അറിയാമോ, ഈ കാടുകളിലെ ഒക്കെ കണ്ണിത്തുള്ളികൾ ചിലപ്പോ പാർത്ഥൻറെ കണ്ണീരും കൂടി ചേർന്നത് ആകും. ”
“പാർത്ഥനോ…? അതാരാ…? ”
ആദു ചോദിച്ചു.
“അമ്മു ചേച്ചി മോൾക്ക് അതൊന്നും പറഞ്ഞു തന്നിട്ടില്ലേ? ”
“പിന്നെ ഇവൾക്ക് കഥ പറഞ്ഞു കൊടുക്കൽ അല്ലെ എന്റെ പണി. പഠിക്കാൻ ഉള്ളത് തീരുമ്പോ ഇവക്ക് കേൾക്കാനും സമയണ്ടാവില്ല. എനിക്ക് പറയാനും സമയണ്ടാവില്ല. പക്ഷെ ഈ കണ്ണീരിന്റെ കഥയൊന്നും എനിക്ക് അറിയില്ലാട്ടോ. ”
“ഉവ്വോ, എങ്കിൽ കേട്ടോ… ആദുസേ… പണ്ട് പണ്ട്, ചെമ്പാടന്മാരും കണ്ണാടന്മാരും തമ്മിൽ മന്ത്രയുദ്ധം നടക്കണ സമയത്ത്, ചെമ്പാട് മനയിലെ ചിതംബരൻ കണ്ണാട് മനയിലെ ഗായത്രിയെ വശീകരിക്കാൻ ഒരു ഗന്ധർവനെ മന്ത്രവാദം ചെയ്ത് അടിമയാക്കി. എന്നിട്ട് അവനെക്കൊണ്ട് ഗായത്രിയെ വശീകരിച്ചു. ഗായത്രിക്ക് അറിയുകയേ ഇല്ല അവൻ ഗന്ധർവനാണെന്നു. കണ്ണാട് മനയിലെ പാർത്ഥൻ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ ആണവൻ എന്നാണ് ഗായത്രി വിചാരിച്ചിരുന്നത്.
പക്ഷെ പോകെ പോകെ, പാർത്ഥനും ഗായത്രിയോട് പ്രണയമായി. അവളെ താൻ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് എന്നത് അവനെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. പലപ്പോഴും പാർത്ഥന് അതിയായ വിഷമം വരുമ്പോൾ അലറി കരയാൻ തോന്നും. പക്ഷെ പാവത്തിന് അതിനും കഴിയുമായിരുന്നില്ല. ദേവലോകത്തെ നിയമമനുസരിച്, ഗന്ധർവന്മാരുടെ കണ്ണുനീര് ഭൂമിയിൽ പതിക്കാൻ പാടുണ്ടായിരുന്നില്ല. ഒരുപാട് നാൾ പാർത്ഥൻ തന്റെ കണ്ണുനീരും വിഷമവും കടിച്ചമർത്തി.
??
?
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️