ദേവദത്ത 9 ( പാർത്ഥൻറെ കണ്ണുനീര് ) [VICKEY WICK] 86

നിറഞ്ഞു മുറ്റത്തേക്ക് പടർന്ന കുളത്തിലെ വെള്ളത്തിൽ ഓളമുണ്ടാക്കി ഞാൻ നടന്നു. കാലം കാർന്നു തിന്നു തുടങ്ങിയ മാനോട്ട് മന. പഴകിയ ചില ഓടുകൾ അവിടവിടെ ആയി പൊട്ടിയിട്ട് ഉണ്ട്. വെള്ള പൂശിയ ഭിത്തികൾക്ക് ഭംഗി പോരന്നു തോന്നി, പായലുകൾ പച്ച പൂശി തുടങ്ങി. തിണ്ണയിലാകെ നരിച്ചീറുകളുടെ കാഷ്ടം. മച്ചിന് മുകളിൽ നിന്നും അവയുടെ കലപിലയും ഇടക്ക് കേൾക്കാം. ആദുവും അമ്മുവും മീൻ പിടുത്തത്തിൽ പരാജയപ്പെട്ട് മനോട്ട് മനയെ കണ്ണുകൊണ്ട് ഉഴിയുന്ന എന്റെ അടുത്തേക്ക് എത്തി.

 

“ദേവമ്മായി… ഈ മനയിൽ പ്രേതങ്ങൾ വല്ലോം കാണുവോ? ”

 

അമ്മുവിനാണ് സംശയം.

 

ഞാൻ അവൾ കാണാതെ ഒന്ന് ചുണ്ടുകോട്ടി ചിരിച്ചിട്ട് പറഞ്ഞു.

 

“ആവോ, എനിക്ക് അറിയില്ല അമ്മു… ഇതുപോലെ കെട്ടു പോയ ഇല്ലങ്ങളിലെ മരിച്ചവരൊക്കെ നരിച്ചീറുകൾ ആയിട്ട് വന്ന് ആ ഇല്ലത്തു തന്നെ താമസം ആക്കുന്ന പറയാറ്. കേട്ടില്ലേ ഒച്ച… മച്ച് നിറയെ അവറ്റകളാ… ”

 

അമ്മുവിന്റെ ചെറുതായി പേടിച്ച മുഖം കാണാൻ നല്ല രസം. ആദുവും അമ്മുവിനോട് പറ്റിച്ചേർന്നു നിന്നു. അവൾ അമ്മുവിന്റെ കയ്യിൽ ഇറുക്കി പിടിച്ചിട്ട് ഉണ്ട്.

 

“ദേവമ്മായി…. നമുക്ക് പോകാം… ആദു കൊഞ്ചി പറഞ്ഞു. ”

 

“മ്മ്… പോകാം. നിങ്ങൾ ഒറ്റക്കൊന്നും ഇറങ്ങി ഇങ്ങട്ടേക്ക് ഒന്നും വരരുത് കേട്ടോ. ഇങ്ങോട്ടെന്നല്ല എങ്ങോട്ടും… ”

 

“ഇല്ലന്നേ… വാ പോകാം… ”

 

അമ്മുവും തിടുക്കം കൂട്ടി. ഞങ്ങൾ മനയുടെ പിന്നിലേക്ക് നടന്നു. ആ പടിപ്പുര വഴി കടന്നാൽ ഇല്ലത്തേക്ക് ഒരു കുറുക്ക് വഴിയുണ്ട്. അതുവഴിയിറങ്ങി നടക്കവേ ഞങ്ങൾ ഒരു ഇടവഴിയിൽ എത്തി. ആ വഴിയുടെ ഇരുവശവും ഉള്ള പുല്ലുകളിൽ കണ്ണിത്തുള്ളികൾ തൂങ്ങി കിടന്നിരുന്നു. മഴക്കാലമായാൽ വൈകാതെ ഇവ കണ്ടു തുടങ്ങും. മഴക്കുളിരു വന്നു തലോടുമ്പോൾ പുല്ലുകൾ പൊഴിക്കുന്ന ആനന്ത കണ്ണീരാണോ ഈ കണ്ണിത്തുള്ളികൾ…?

 

“ഹായ്… കണ്ണിത്തുള്ളി… ”

 

അമ്മു ഒന്ന് പറിച്ചെടുത്തു കണ്ണിൽ എഴുതി. അതിന്റെ കുളിരുകൊണ്ട് ഒന്ന് കണ്ണ് ചിമ്മി അവൾ കുടുകുടാ ഒന്ന് വിറച്ചു. ആദു കാര്യമറിയാതെ നിപ്പാണ്. അവൾ ആദ്യമായാണ് ഇങ്ങനൊരു സാധനം കാണുന്നത്.

4 Comments

  1. ??

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.