ദുആ 38

മോളെ .അനക്ക് പ്രസവിക്കാൻ കഴിയില്ലെന്നാണ് ഡോക്ടർ പറയുന്നത് ചങ്കിൽ കുത്തിയ വേദനയോടെയാണ് ഞാനത് പറഞ്ഞത്

മടിയിൽ കിടന്നിരുന്ന സൈറാടെ മുഖത്തേക്ക് വീണ എന്റെ പൊള്ളുന്ന കണ്ണുനീർതുള്ളി കൈകൊണ്ട് തുടച്ച് സൈറ പറഞ്ഞു….. അയ്യേ ഇങ്ങളെന്താ കുട്ടികളെപ്പോലെ കരയാണോ.

ഇക്കാ ഈ പടച്ചോൻ ബല്ലാത്ത ഒരു സംഭവമാണ് മൂപ്പര് ഒരു പുസ്തകം പോലെയാണ് നമുക്ക് ഈ ജീവിതം തന്നിട്ടുള്ളത് അതിലെ ആദ്യതേയും അവസാനത്തെയും ഏടുകൾ മൂപ്പര് തന്നെ എഴുതിയിട്ടുണ്ട്

അത് നമ്മൾ ഓരോരുത്തരുടെയും ജനനവും മരണവും ആണ്…..ഇടയിലുള്ള ശൂന്യമായ ഏടുകളാണ് നമുക്ക് എഴുതിത്തീർക്കാനുള്ളത് ആ ശൂന്യമായ ഏടുകൾ നന്മകൾകൊണ്ടും പ്രാർത്ഥനകൾ കൊണ്ടും എഴുതിത്തീർക്കാം നമ്മുക്ക്

ആ പ്രാർത്ഥനകളുടെ ഉത്തരമായി പടച്ചോൻ ഒരുദിവസം നമ്മളെയും അനുഗ്രഹിക്കും അതൊരു പൈതലിനെ ഈ വയറ്റിൽ തന്നുകൊണ്ടായിരിക്കും എന്ന് ഇടറുന്ന ശബ്ദത്തിലാണ് സൈറ പറഞ്ഞത്

ആ നിമിഷം മുതൽ തുടങ്ങിയ നിലയ്ക്കാത്ത പ്രാർത്ഥനകളുടെ ദിവസങ്ങളായിരുന്നു ഞങ്ങളുടേത് അതിനുള്ള ഉത്തരവുമായാണ് സൈറ ഓപ്പറേഷൻ തീയറ്ററിലുള്ളത് പൊടുന്നനെ ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്ന് പുറത്തുവന്ന മാലാഖ ചോദിച്ചു ആരാണ് സൈറാടെ കൂടെ വന്നിട്ടുള്ളതെന്ന്

ഞാനും ഉമ്മയും ഒരേസമയം പറഞ്ഞു ഞങ്ങളാണ്…. സൈറ പ്രസവിച്ചു പെൺകുട്ടിയാണ്…….ഒരാൾക്ക് അകത്തേക്ക് വന്നുകാണാം ഉമ്മ എന്നോട് അകത്തേക്ക് പോകാൻ പറഞ്ഞു

സന്തോഷത്തിന്റെ കണ്ണുനീർ ചാലിട്ടൊഴുകി കുതിർന്ന തലയിണയിൽ മുഖം ഒരുവശത്തേക്ക് ചെരിച്ച്‌ പൈതലിനെ നോക്കിയവൾ പറഞ്ഞു

1 Comment

  1. ?? ? ? ? ? ? ? ? ? ?

    Hai

Comments are closed.