ദുആ 38

ഡോക്ടർ എനിക്ക് നേരെ നീട്ടിയ ട്രീറ്റ്മെന്റ് റിസൾട്ടുകൾ അടങ്ങിയ ഫയലും വേടിച്ച്‌ ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി

രാത്രി വീടിന്റെ കോലായിലിരുന്നിരുന്ന എന്റെ അടുത്തേക്ക് സൈറ വന്ന് ചോദിച്ചു എന്താണ് ഇക്കാ ഇങ്ങൾക്കൊരു വിഷമം എന്താ പറ്റിയതെന്ന്

ഹേയ് അതൊന്നുമില്ല മോളെ.ഡോക്ടർ ഇന്ന് എന്നോട് പറഞ്ഞ കാര്യങ്ങൾ ഓർക്കുകയായിരുന്നു ഞാൻ

അത് സന്തോഷമുള്ള കാര്യങ്ങളല്ലേ ഇക്കാ ഡോക്ടർ പറഞ്ഞത് നമുക്ക് രണ്ടുപേർക്കും ഒരു പ്രശ്നവുമില്ല വൈകാതെ തന്നെ നമ്മൾ ഉപ്പയും ഉമ്മയും ആകുമെന്നല്ലേ അതിന് ഇങ്ങള് സന്തോഷിക്കുകയല്ലേ വേണ്ടത്

ആർക്കാണ് പെണ്ണേ എപ്പോഴും പുഞ്ചിരി തൂകുന്ന അന്റെ ഈ നിഷ്കളങ്കമായ മുഖത്തുനോക്കി ഇയ്യ് ഗർഭം ധരിക്കാൻ കഴിയാത്ത പെണ്ണാണ് എന്ന് പറയാൻ സാധിക്കുക…..ഞാൻ എന്നോട് തന്നെ പറഞ്ഞു

ഇക്കാ നമുക്കൊന്ന് നടക്കാൻ പോയാലോ കടപ്പുറത്ത്

“ഈ രാത്രിയിലോ ഞാൻ ചോദിച്ചു ”

രാത്രിയാണെങ്കിലും നല്ല നിലാവുണ്ട് ഇങ്ങളല്ലേ പറയാറ് നിലാവുള്ള രാത്രിയാണ് കടലും കടപ്പുറവും കാണാൻ കൂടുതൽ മൊൻജെന്ന്

സൈറാ അന്റെ ഈ ഒളിവെട്ടുന്ന മുഖവും പൊലിവേകുന്ന ചിരിയും അതിനേക്കാളും മൊഞ്ജ് ഒരു കടലിനും കടപുറത്തിനുമില്ലാ മോളെ …ഇയ്യ് റെഡിയാക് നമുക്ക് പോകാം ഞാനവളോട് പറഞ്ഞു

മണൽതരികളുള്ള ഇടവഴിയിലൂടെ സൈറാടെ കയ്യും കോർത്തുപിടിച്ച് നടക്കുമ്പോൾ കയ്യിൽ കരുതിയ ട്ടോർച്ചിന്റെ വെളിച്ചം പോലും ആവിശ്യം വന്നില്ല അത്ര മാത്രം നിലാവിന്റെ നീല വെളിച്ചം പരന്നിരുന്നു

കടപ്പുറത്തെ ഉയരം കൂടിയ മണൽ കൂനയുടെ മുകളിൽ ഇരിപ്പിടം കണ്ടെത്തി

അനുവാദമില്ലാതെ കരയിലേക്ക് കയറിവന്നിരുന്ന തിരമാലയെ ഓടിച്ചെന്ന് തന്റെ കാലുകൾകൊണ്ട് തൊട്ട് സൈറ തിരിച്ച് വന്നെന്റെ മടിയിൽ തലവെച്ച് കിടന്നു

സൈറാ അതുകണ്ടോ ഇയ്യ്‌ ആകാശത്തേക്കുനോക്കി ഞാൻ ചോദിച്ചു

1 Comment

  1. ?? ? ? ? ? ? ? ? ? ?

    Hai

Comments are closed.