ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

അവൾ മുഖം ഉയർത്തി കണ്ണുരുട്ടികൊണ്ട് ചോദിച്ചു.

 

“”””പിന്നെ എന്റെ സെമിനാർ ഞാൻ എഴുതാതെ നീയെഴുതൊ ….???”””

 

ഞാൻ ഗൗരവത്തിൽ ചോദിച്ചു.

 

“””എന്നിട്ടെന്തുബറ്റി… ഇതുവരെ എഴുതിയില്ലല്ലോ…?”””

 

അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി പുരികം ഉയർത്തി.

 

“””അത്… പിന്നെ ഞാൻ രണ്ടീസം കഴിഞ്ഞിട്ട് എഴുതാം എന്ന് കരുതി… “”””

 

അതിന്റെ കാര്യം മറന്നുവെങ്കിലും ഞാൻ ചുമ്മാ വെച്ച് കാച്ചി…

 

“””ഉവ്വേ….നീയല്ലേ… ഒന്നുപോയെയാദീ… ഞാൻ ഇതൊന്ന് എഴുതി തീർക്കട്ടെ… “”””

 

അവൾ അതും പറഞ്ഞു വീണ്ടും എഴുതാൻ തുടങ്ങി.

 

“””വേണ്ട… ഞാൻ എഴുതിക്കോളാം… “””

 

ഞാൻ ഇടക്ക് കയറി പറഞ്ഞുകൊണ്ട് അവളെ പിടിച്ചു എഴുനേൽപ്പിക്കാൻ ഒരുങ്ങി.

 

“””ദേ… ആദീ വിട്ടെയെന്നെ… ഞാനെഴുതിക്കോളാം… നീ നാളേംമെഴുതിയില്ലെങ്കിൽ നാണം കെടുന്നത് ഞങ്കൂടിയാ….””””

 

അവൾ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു…

 

“””എന്നാലും സരൂല…നീ എന്നെ പുറത്താക്കിക്കോ…”””

 

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു…

 

“””അമ്പടപുളുസു… മോനാവെള്ളമങ്ങ്  വാങ്ങി വെച്ചോ… ഇനിയെന്റെ ചെക്കൻ ക്ലാസ്സ്‌ കട്ട്‌ ചെയ്യാമെന്ന് കരുതണ്ട… കേട്ടോ… “”””

 

അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് എന്റെ മൂക്കിന് തുമ്പിൽ പിടിച്ചു വലിച്ചു പറഞ്ഞു.

 

“””അപ്പൊ നീയെന്നെ ജോലിക്ക് വിടില്ല… അല്ലെ… “”””

 

ഞാൻ അവളെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു.

 

“”””നീ നോക്കിപേടിപ്പിക്കൊന്നും വേണ്ട… തൽകാലം മെന്റവാവ ജോലിക്കൊന്നും പോണ്ടാ… നിക്കറിയാം ന്റെ വാവേടെ കാര്യം  നോക്കാൻ… “”””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.