ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

അച്ഛൻ  പറഞ്ഞു നിർത്തി എന്നെയും ആദീയെയും ഒന്ന് നോക്കി ശേഷം വീണ്ടും തുടർന്നു..

 

“”””നീ നൊന്തു പ്രസവിച്ച നിന്റെ മകൻ ആണ് ആദീ….””””

 

അച്ഛൻ ഗൗരവത്തിൽ പറഞ്ഞു.

 

അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ആദീയെ നോക്കി… അവൻ മുഖം ഉയർത്തി അമ്മയെയും അച്ഛനെയും അമ്പരപ്പോടെ നോക്കി നിൽകുകയാണ്…

 

അമ്മയുടെ അവസ്ഥയും മോശം അല്ല….

 

“””ഇല്ല… ഞാൻ ഇത്… വിശ്വസിക്കില്ല… “”””

 

അമ്മ വിങ്ങി പൊട്ടും പോലെ പറഞ്ഞു.

 

“””വിശ്വസിക്കണം രേണു… നമ്മുടെ കല്യാണത്തിന് മുന്നെ നീ പ്രസവിച്ച നിന്റെ മകൻ ആണ് ആദീ… നിനക്ക് ഓർമ്മയുണ്ടോ ഒരു ജഗന്നാഥനെ….””””

 

അച്ഛൻ ശാന്തമായി എന്നാൽ ഗൗരവത്തിൽ തന്നെ പറഞ്ഞു..നിർത്തി.

 

അച്ഛൻ 25 വർഷം മുന്നെ അമ്മയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരക്ഷരം പോലും മിണ്ടാത്തെ കേട്ട് നിൽക്കാനെ എനിക്കായുള്ളു…

 

അമ്മ നിറ മിഴികളോടെ ആദീയെ നോക്കി ശേഷം വായും പൊത്തിപിടിച്ചു അമ്മയുടെ മുറിയിലേക്ക് ഓടി…

 

ആദീ ആരെയും നോക്കാതെ മുറിയിലോട്ടും….

 

ഞാൻ ആദീയുടെ പുറകെ റൂമിൽ ചെല്ലുമ്പോൾ അവൻ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

 

“”””ആദീ… “””

 

ഞാൻ മെല്ലെ നടന്നു അവന്റെയരികിൽ ചെന്ന ശേഷം അവന്റെ തോളിൽ കൈവെച്ചുകൊണ്ട് വിളിച്ചു…

 

എന്റെ സാമിപ്യം  തിരിച്ചറിഞ്ഞ അവൻ പെട്ടന്ന് തിരിഞ്ഞു നോക്കി.

 

അവന്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

 

“””എന്റെവാവയെന്തിനാ….കരയുന്നെ….”””

 

അവനെ മാറാട് അണച്ചുകൊണ്ട് ഞാൻ ചോദിച്ചു…

 

“””ദൈവത്തിന്റെ ഒരു നേരമ്പോക്ക് ആണല്ലേ എന്റെ ജീവിതം….””””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.