ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 763

 

ഞാൻ അവന്റെ നിസ്സഹായത്തോടെ ഉള്ള നിൽപ് കണ്ട് നിൽക്കാൻ ആവാതെ പറഞ്ഞു.

 

“”മോളെ നിന്നെ ഞാൻ ഒന്നും പറയുന്നില്ല നീയും ഇവന്റെ ചതിയിൽ പെട്ട്പോയതാണ് എന്ന് എനിക്കറിയാം….ഈ നാണംകെട്ടവൻ കാരണം ഈ വീട്ടിൽ എന്നും അപമാനവും സങ്കടവും മാത്രം ഉണ്ടായിട്ടുള്ളൂ… “””

 

അമ്മ ദേഷ്യത്തോടെ പറഞ്ഞു..

 

“””മതിയമ്മേ… ഇനിയെന്റെയാദീയെ ഒന്നുമ്പറയല്ലേ… “”””

 

ഞാൻ അൽപ്പം കടുപ്പിച്ചു പറഞ്ഞു.

 

“””ഏതോ അസത്ത്‌ ജാതിക്ക് പിറന്ന ഇവന്റെ ഭാഗം മോളെന്തിനാ പറയുന്നേ… “”””

 

“””ഇതെന്റെ ഭർത്താവാ….ഇവന്റെ ഭാഗം പറയാൻ ഞാൻ മാത്രമുള്ളു… “”””

 

ഞാൻ ദേഷ്യത്തോടെ പറഞ്ഞു…

 

“””അഞ്ജലി മോളെ പോലും പറഞ്ഞു എനിക്ക് എതിരെ ആക്കി അല്ലേടാ പിഴച്ചവൾക്ക് ഉണ്ടായവനെ….”””””

 

അവർ അരിശത്തോടെ പറഞ്ഞതും പെട്ടന്ന് അവിടേക്ക് വന്ന അച്ഛൻ അവരുടെ മുഖം അടച്ചു വീശി അടിച്ചു…

 

അമ്മ പകപ്പോടെ മുഖം ഉയർത്തി നോക്കിയപ്പോൾ കാണുന്നത് കോപത്തോടെ നിൽക്കുന്ന അച്ഛനെ..

 

“””നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് വാക്കുകൾ ശ്രദ്ധിച്ചു പ്രയോഗിക്കണം എന്ന്… “””

 

അച്ഛൻ അമ്മയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.

 

“”””ഓഹോ…… ഈ തെണ്ടി ചെക്കന് വേണ്ടി നിങ്ങളെന്നെ തല്ലി അല്ലെ….””””

 

അമ്മ ഒരു കൈകൊണ്ട് ഇടത് കവിൾ പൊട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.

 

“””ഇവനെങ്ങിനെയാടി തെണ്ടി ചെക്കൻ ആവുന്നെ… ങേ…?? “””

 

അച്ഛൻ അമ്മയെ നോക്കി പല്ലിറുമ്മി.

 

ആദീ അപ്പോഴും തലകുനിച്ചു നിന്നോടുത്ത് തന്നെ നിൽക്കുകയാണ്…

 

“”””പിന്നെ ആർക്കോ ജനിച്ചു ഇങ്ങോട്ട് വലിഞ്ഞു കയറി വന്ന ചെക്കനെ എന്ത് വിളിക്കണം… “”””

 

അമ്മ രോഷത്തോടെ ചോദിച്ചു.

 

“””രേണുകെ നീ അറിയാത്ത അല്ലങ്കിൽ നീ മറന്ന് പോയ ഒരു കാര്യം ഉണ്ട്… ഇനിയും ഞാൻ അത് നിന്നിൽ നിന്നും മറച്ചു വെക്കുന്നില്ല….””””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.