ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

അവൻ മനസില്ല മനസോടെ തലയുയർത്തി എന്നെ ഒന്നുനോക്കി ശേഷം എന്റെ വയറിൽ ചുണ്ടമർത്തി മുത്തികൊണ്ട് ബെഡിൽ എഴുന്നേറ്റ് ഇരുന്നു…

 

“””ബാ….ഇന്ന് ഞാങ്കുളിപ്പിച്ചുത്തരാ “””

 

അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് ഞാൻ പറഞ്ഞു… ശേഷം അവനെ പിടിച്ചു ബാത്‌റൂമിൽ കയറ്റി തോർത്തും മറ്റും എടുത്തു പിന്നാലെ ഞാനും….

 

രാവിലെ കുളിച്ച ഞാൻ അവന്റെ ഒപ്പം കയറിയത് കൊണ്ട് ഒന്നുകൂടി കുളിക്കണ്ടി വന്നു…

 

കുളി കഴിഞ്ഞു വേറെ ഒരു നൈറ്റിയും അണിഞ്ഞു ഞാൻ ആദീയുടെ ഒപ്പം താഴേക്ക് ഇറങ്ങി….

 

ഇത് വരെ ഞാൻ ഈ വീട്ടിൽ വന്നതിന് ശേഷം ഒരിക്കൽ പോലും ആദീ ഡെയിനിങ് ടേബിളിൽ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ല… എത്ര നിർബന്ധിച്ചാലും വരില്ല… പക്ഷെ ഇന്ന് ചെക്കനെ പിടിച്ചാപിടിയാലേ അവിടേകൊണ്ട് വന്നിരുത്തി..

 

“””അല്ലി ഞാൻ ഇവിടെ ഇരിക്കുന്നില്ല… “””

 

അവൻ ശബ്ദം താഴ്ത്തി എന്നെനോക്കി കെഞ്ചി.

 

“””അതെന്താനെനക്ക്..ഇവിടെ ഇരുന്നാ…?”””

 

ഞാൻ അവനെ നോക്കി പുരികം ഉയർത്തി..

 

“””അത്….ഞാ….””””

 

“”ഓ വന്ന് വന്ന് ഇപ്പൊ ഇവിടെ ഇരുന്നായോ കഴിപ്പ്.. “””

 

അവൻ എന്തോ പറഞ്ഞു തുടങ്ങും മുന്നെ പുച്ഛത്തോടെയും ദേഷ്യത്തോടെയും ഉള്ള അമ്മയുടെ വാക്കുകൾ പറന്നെത്തി.

 

അമ്മയുടെ വാക്കുകൾ കേട്ടതും അപമാനഭാരാത്താൽ   ആദീ തല താഴ്ത്തി ഞാൻ ഇരുത്തിയ സ്ഥലത്തുനിന്നും എഴുന്നേറ്റു…

 

“”””അല്ലങ്കിലും ഇവനെകൊണ്ട് ഒരുപകാരവും ഇല്ല… വെറുതെ തിന്ന് മുടിപ്പിക്കാനായിട്ട്…. “””””

 

അമ്മ പരിഹാസത്തോടെ പറഞ്ഞു…

 

അവരുടെ നാവിൽ നിന്നും വീഴുന്ന വാക്കും ആദീയുടെ നിൽപ്പും അവന്റെ അവസ്ഥയും ഓർത്ത് എന്റെ ഹൃദയം ചുട്ട് പൊള്ളി.

 

“”അമ്മേ ഞാനാവനെ..അവിടെയിരുത്തിയത് ‘””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.