ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

ഞാൻ ദേഷ്യത്തോടെ അവനെ നോക്കി.

 

“””നീയല്ലെടി പുല്ലേ എന്നെ പറഞ്ഞു വിട്ടത്…  സാധനം വാങ്ങി വന്നപ്പോ ഇപ്പൊ കുറ്റം എനിക്ക്….”””

 

അവൻ അതും പറഞ്ഞു ബിരിയാണി ടേബിളിൽ വെച്ച് ശേഷം എന്റെ അരികിലേക്ക് വന്നു.

 

ഞാൻ അവൻ പറഞ്ഞതിനു മറുപടി ഒന്നും പറയാതെ അവനെ തന്നെ ഇമവെട്ടാതെ നോക്കി ഇരുന്നു.

 

“””ഉം… “””

 

ഷർട്ട് ഊരി മാറ്റിയതിന് ശേഷം അവൻ എന്നെ ചോദ്യഭാവത്തിൽ നോക്കി പുരികം ഉയർത്തി.

 

“””ങ്ങുഹും “””

 

ഞാൻ  ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി.

 

“””പേടിച്ചോ….?? “””

 

അവൻ എന്നെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.

 

“””ഉം… “””

 

അതിന് മറുപടി എന്നോണം എനിക്ക് മൂളാൻ മാത്രം സാധിച്ചുള്ളൂ…

 

മൂളലിന് പിന്നാലെ നേരത്തേൽത്തെ ടെൻഷനും അവന്റെ സ്നേഹവും എല്ലാം ഓർത്ത് എന്നിൽ നിന്നും മിഴീനീർ തുള്ളികൾ എന്റെ മിഴിയിൽ നിന്നും പുറത്തേക്ക് അടർന്നു വീണു.

 

അവന്റെ മാറിൽ നനവ് അറിഞ്ഞതെന്നോണം അവൻ എന്റെ മുഖം അവന്റെ മാറിൽ നിന്നും കൈകുമ്പിളിൽ കോരിയെടുത്തു…

 

“””അയ്യെ… എന്റെ കുറുമ്പി പെണ്ണ് കരയുവാണോ… ശേ മോശം… “””

 

എന്റെ മിഴികൾ തുടച്ചുകൊണ്ട് അതും പറഞ്ഞു അവൻ എന്റെ ചുണ്ടിൽ ഒന്ന് മുത്തി..

 

“””നിന്നെ കാണാതെയായപ്പോ പേടിച്ചുപോയടാവാവേ ഞാൻ… “””

 

വിങ്ങി പൊട്ടികൊണ്ട് ഞാൻ പറഞ്ഞു.

 

“””എന്റെ അല്ലിക്കുട്ടി പേടിക്കണ്ടാട്ടോ… “””

 

അവൻ സ്നേഹത്തോടെ എന്റെ മൂർദ്ധാവിൽ ചുംബിച്ചു.. എന്നെ അശ്വസിപ്പിച്ചു.

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.