ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

കഴിഞ്ഞ പ്രാവശ്യം ജിലേബി വേണം എന്ന് പറഞ്ഞു ഇത് പോലെ കുത്തിപ്പൊക്കിവിട്ടിരുന്നു സാധനം വാങ്ങി വന്നപ്പോ എനിക്ക് ആ കൊതി അങ്ങ് മാറി….അതുപോലെ ഇന്നും എന്റെ വിധം മാറുമോ എന്ന് സംശയം ഉള്ളത് കൊണ്ടാണ് അവൻ ഭീഷണി മുഴക്കിയത്.

 

 അവൻ ബെഡിൽ നിന്നും ഇറങ്ങി ഡ്രസ്സ് മാറാൻ തിരിഞ്ഞപ്പോ ഞാൻ അവൻ പറഞ്ഞതിന് അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു.

 

ഭാഗ്യം കണ്ടില്ല… കണ്ടിരുന്നെങ്കി എന്നെ ഇക്കിളിയാക്കി ഒരു വഴിയാക്കിയേനെ.

 

>>>>>•<<<<<<

 

ബിരിയാണി വാങ്ങാൻ പോയിട്ട് സമയം കുറച്ചായിട്ടും ആദീയെ കാണാത്തതിനാൽ എന്നിൽ ഭയം എന്നാ വികാരം മുളക്കാൻ തുടങ്ങി…

 

ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ജനലിനരികിലേക്ക് നടന്നു…

 

ജനൽ പാളി തുറന്നതും തണുത്ത കാറ്റ് വേഗത്തിൽ മുറിക്കുള്ളിലേക്ക് ചാടി കയറി… അതിന്റെ തണുപ്പിൽ ഞാൻ അടിമുടിയൊന്ന് വിറച്ചു.

 

വഴിയിലേക്ക് കണ്ണുംനട്ട് ആദീയുടെ വരവിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് സമയം ഏറെയായി…

 

“”ഈ ചെക്കൻ ഇത് എവിടെ പോയി…..?? “””

“””ഏത് നേരത്താണോ എനിക്ക് അവനെ പറഞ്ഞു വിടാൻ തോന്നിയത്…! “””

 

“””ഇനി അവന് വല്ല അപകടവും… “””

 

സമയം കടന്നുപോകുന്തോറും എന്നിലെ ഭയത്തിന്റെ അളവ് വർധിച്ചു വന്നു… ഒപ്പം ഒരായിരം ചോദ്യങ്ങൾ മനസ്സിൽ നുരഞ്ഞു പൊന്തി.

 

പെട്ടന്ന് ഗേറ്റ് കടന്ന് വണ്ടിയുമായി ആദീ അകത്തേക്ക് വന്നു…

 

അവനെ കണ്ടപ്പോൾ ആണ് എന്റെ ശ്വാസം ഒന്ന് നേരെ വീണത്… ഞാൻ ജനലടച്ചു തിരികെ ബെഡിലേക്ക് എത്തി.

 

“””എന്താ വാവേവൈകിയേ… ഞാനെന്തോരം പേടിച്ചെന്നോ… “””

 

മുറിക്ക് ഉള്ളിലേക്ക് കയറി വന്ന അവനെ നോക്കി സ്നേഹത്തോടെ ഞാൻ പരിഭവിച്ചു.

 

“””നീയല്ലേ പറഞ്ഞത് ബിരിയാണി വേണം എന്ന്… എന്തോരോം കറങ്ങിയാട്ടാണെന്നോ ഇത് കിട്ടിയത്… “””

 

അവൻ ചിരിയോടെ പറഞ്ഞു.

 

“””കിട്ടിയില്ലെങ്കീയിങ്ങോട്ട് പോന്നാപോരെ… വെറുതെമനുഷ്യനെ തീതീറ്റിക്കാൻ “””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.