ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

ജിന്റോ പുച്ഛത്തോടെ ചോദിച്ചു.

 

“””അല്ല… ഞാൻ അന്ന് ആ പ്രശ്നം സീരിയസ് ആയി എടുത്തില്ല… പിന്നെ അന്ന് ഞാൻ കഥ എഴുതുകയല്ലായിരുന്നോ… “”””

 

വളിച്ച ചിരിയോടെ തമ്പുരാൻ മറുപടി നൽകി .

 

“””ആരുടെയോ ഭാഗ്യത്തിന് നീ അവനെ കൊല്ലാൻ പറഞ്ഞില്ല….””””

 

ജിന്റോ വീണ്ടും തമ്പുരാനെ പുച്ഛിച്ചു.

 

“”എന്നിട്ട് ഇപ്പൊ അവരുടെ ജീവിതം എങ്ങിനെ…?? “””

 

ജിന്റോ ആകാംക്ഷയോടെ ചോദിച്ചു

 

“””നന്നായി പോകുന്നു… അവന് ആ പെണ്ണിനെ അവന്റെ ടീച്ചറോട് മുടിഞ്ഞ പ്രേമം ആയിരുന്നു….അറിയാതെ ആണെങ്കിലും എന്റെ മോന്റെ ഇഷ്ടം ഞാൻ സാധിച്ചു കൊടുത്തല്ലോ… “”””

 

തമ്പുരാൻ ചിരിയോടെ പറഞ്ഞു.

 

“””വേറെ ഒന്നുകൂടി ഉണ്ട്….നീ കൊന്ന ആഘോഷ് അത് രേണുകയുടെ മകൻ ആണ്… എന്നുവെച്ചാൽ അവളുടെ ഭർത്താവിന്റെ ആദ്യ ബന്ധത്തിൽ ഉള്ള മകൻ….””””

 

മുഖത്തെ ചിരി മയിച്ചു ക്രൂരമായ ഭാവത്തോടെ തമ്പുരാൻ വ്യക്തമാക്കി…

 

“””തമ്പു….നമ്മുക്ക് ആളെ അറിയില്ലായിരുന്നല്ലോ….അറിഞ്ഞിരുന്നെങ്കിൽ….””””

 

അബദ്ധം പറ്റിയത് പോലെ ജിന്റോ പറഞ്ഞു.

 

“””അറിഞ്ഞിരുന്നെങ്കിൽ….? “””

 

തമ്പുരാൻ ജിന്റോയെ ചോദ്യ ഭാവത്തിൽ നോക്കി.

 

തമ്പുരാന്റെ കണ്ണിലെ രൗദ്ര ഭാവവും തീക്ഷണമായ നോട്ടവും ഗാംഭീര്യം നിറഞ്ഞ ശബ്ദവും കണ്ട് ജിന്റോ ഒന്ന് ഭയന്നു…

 

“”””ഹാജിയാരുടെ ഒരേയൊരു മോളെ അല്ലടാ ആ നായ പ്രണയം നടിച്ചു ചതിച്ചു അവളുടെ ദേഹം അവൻ മതിവരുവോളം ഉപയോഗിച്ച ശേഷം അവൻ അവളെ മറ്റുപലർക്കും കൂട്ടികൊടുത്തത്….അവസാനം അവൻ ആ കൊച്ചിനെ കൊന്ന് കളഞ്ഞില്ലേ….ഇതേ പോലെയുള്ള വിഷവർഗത്തിന് എന്റെ നിയമത്തിൽ ഒരു ശിക്ഷയെ ഉള്ളു….മരണം….”””

 

തമ്പുരാനിൽ കോപം തിളച്ചു പൊന്തി അയാളുടെ മിഴികളിൽ രക്ത ചുവപ്പ് പടർന്നു….അയാൾ വലിഞ്ഞു മുറുകിയ ഭാവത്തോടെ രോഷാകുലനായി പറഞ്ഞു നിർത്തി…

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.