ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

 

തമ്പുരാൻ ഗൗരവത്തിൽ പറഞ്ഞു.

 

“”””നിന്റെ…മോനോ….അതെങ്ങിനെ…. അവളുടെ കല്യാണം കഴിഞ്ഞില്ലേ… അവൾക്ക് മൂന്ന് മക്കളില്ലേ….ഇങ്ങനെയൊക്കെ അല്ലെ നീ എന്നോട് പറഞ്ഞത്….”””””

 

ജിന്റോ സംശയത്തോടെ ചോദിച്ചു.

 

“”””എനിക്ക് ഓർമ്മ തിരിച്ചു കിട്ടിയ ശേഷം ഞാൻ അനേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതാണ് നീ ഇപ്പൊ പറഞ്ഞത്… പക്ഷെ അഞ്ചുവർഷം മുന്നെ രേണുകയുടെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു….അയാൾ എന്നോട് എല്ലാം പറഞ്ഞു… രേണുകക്ക് എന്നിൽ പിറന്ന ഒരു മകൻ ഉണ്ടെന്നും പക്ഷെ അവൾക്ക് അതറിയില്ലെന്നും എല്ലാം….””””

 

തമ്പുരാൻ ജിന്റോയെ നോക്കി കാര്യമായി തന്നെ പറഞ്ഞു.

 

“””അപ്പൊ ആ മകൻ എവിടെ…?”””

 

ജിന്റോ ആകാംഷയോടെ ചോദിച്ചു.

 

“””അവളുടെ ഒപ്പം തന്നെ ഉണ്ട്… അവളുടെ മൂന്നാമത്തെ മകൻ ആദിത്യൻ….””””

 

“””അതെങ്ങിനെ….. അതെങ്ങിനെ ശരിയാവും നിന്റെ മകൻ അല്ലെ ഏറ്റവും മൂത്തത് ആവേണ്ടത്…?… “”””

 

ജിന്റോ സംശയത്തോടെ ചോദിച്ചു..

 

“””എടാ പൊട്ടാ… ബാക്കി രണ്ടണ്ണം അവളുടെ ഇപ്പൊ ഉള്ള ഭർത്താവിന്റെ ആദ്യ ബന്ധത്തിൽ ഉള്ളത് ആണ്….ആദീയെ മാത്രം ആണ് അവൾ ജന്മം നൽകിയത്… “””

 

തമ്പുരാൻ വ്യക്തമാക്കി…

 

“””പിന്നെ ഒന്നുകൂടി….നമ്മള്ളിങ്ങോട്ട് വരും മുന്നെ ഒരു പയ്യന്റെ വിവാഹം എസ് ഐ ചാണക്യൻ വഴി നടത്തിയില്ലേ….നിന്റെ പിള്ളേരെ പഞ്ഞിക്കിട്ട ആ ചുണകുട്ടൻ അവൻ ആണ് എന്റെ മകൻ….ആദീ… “””

 

അവസാനം പറഞ്ഞു നിർത്തിയപ്പോൾ തമ്പുരാനിൽ അഭിമാനം നിറഞ്ഞ തുളുമ്പി ഒപ്പം വാത്സല്യവും.

 

“”””ഇതൊക്കെ നീ എങ്ങിനെ അറിഞ്ഞു….””””

 

ജിന്റോ ചോദ്യ ഭാവത്തിൽ തമ്പുരാനെ നോക്കി…

 

“””ഹ… ഹ… ഹ… എന്റെ മകനെ കുറിച്ച് അറിയാനാണോ എനിക്ക് പ്രയാസം….. “”””

 

ഒരു പൊട്ടിച്ചിരിയോടെ തമ്പുരാൻ പറഞ്ഞു.

 

“””എന്നിട്ട് ഈ കണ്ട പ്രശ്നം മുഴുവൻ നടന്നിട്ടും നീ എന്താ അന്നൊന്നും മൊഴിയാഞ്ഞേ… “”””

Updated: May 9, 2021 — 3:00 pm

178 Comments

  1. Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi

  2. ❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    Waitting 4 nest part ❤❤❤

  4. ബ്രോ
    എന്നാ വരുക ഇതിന്റെ next part ?

  5. ബ്രോ
    എന്നാ വരുക ഇതിന്റെ next part

    1. ഈ മാസം തന്നെ വരും.

  6. Bro അപൂർവ ജാതകം bakki ezuthumo

    1. എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!

Comments are closed.