“””ന്ത്….?? “””
അവൻ ഞാൻ പറഞ്ഞത് മനസിലാവാതെ വാ പൊളിച്ചു ഇരുന്നു.
“””ടാ പൊട്ടാ… അവളെ എനിക്ക് പേടിയാണ് പക്ഷെ ഞാൻദേഷ്യപ്പെട്ടാൽ അവൾ കരയും… അത്രേം ഉള്ളു… “”””
ഞാൻ ഒന്നുകൂടി വ്യക്തമാക്കി…
തിമിർത്തു പെയ്യുന്ന മഴയുടെ വശ്യസൗന്ദര്യവും അതിനിടയിലൂടെ പതുങ്ങിയെത്തുന്ന കുളിർതെന്നലിന്റെ തണുപ്പിക്കുന്ന പുണരലും ആസ്വദിച്ചു ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് അല്ലി ക്ലാസ്സിലേക്ക് കയറി വന്നത്….
കയറി വന്നതും അവൾ ആദ്യം നോക്കിയത് എന്നെയാണ്….
പെണ്ണിന് ഞാൻ മഴയത്ത് ഇറങ്ങിയില്ലന്ന് ഉറപ്പ് വരുത്തണം….അതാണ് മെയിൽ ഉദ്ദേശം…
ഞാൻ അവളുടെ വാക്ക് അനുസരിച്ചു എന്ന് മനസിലായപ്പോൾ അവൾ എന്നെ നോക്കി ഒരു പാൽപുഞ്ചിരി സമ്മാനിച്ചു.
താളത്തിൽ പെയ്യുന്ന മഴയുടെ ശബ്ദ കാഹളത്താൽഎത്ര ഉച്ചത്തിൽ പറഞ്ഞാലും ഒന്നും വ്യക്തമാവില്ല എന്ന് തോന്നിയത് കൊണ്ട് അവൾ ക്ലാസ്സ് എടുക്കാനൊന്നും മുതിർന്നില്ല..
അൽപനേരം പെൺകുട്ടികളോടും ആൺകുട്ടികളോടും സംസാരിച്ചു അവസാനം അവൾ എന്റെ അരികിലേക്ക് വന്നു…
പക്ഷെ ആദ്യം കണ്ട ആ ഉമേഷവും പ്രസരിപ്പും ഒന്നും അവളുടെ മുഖത്ത് ഇല്ല… ആകെ വിളറിയിരിക്കുന്നു…
എന്റെ അരികിലേക്ക് ഓരോ ചുവട് വെക്കുബോൾ അവളുടെ കാൽവെപ്പ് ഇടരുന്നുണ്ടായിരുന്നു…അവൾ വീഴാൻ പോയതും ഞാൻ വേഗത്തിൽ തന്നെ അവളുടെ അരികിൽ എത്തി… എന്റെ പെട്ടന്ന് ഉള്ള നീക്കം എല്ലാവരും അമ്പരപ്പോടെ നോക്കി..
“”””അല്ലി….. മോളെ….”””
ബോധം മറഞ്ഞു എന്റെ മാറിൽ പറ്റി ചേർന്ന് നിൽക്കുന്ന അവളുടെ കവിളിണയിൽ തട്ടികൊണ്ട് ഞാൻ വിളിച്ചു.
“”””വാ….വേ… “”””
ഒരു ഞെരക്കത്തോടെ ആണ് അവൾ എന്നെ വിളിച്ചത്….……ഒപ്പം അവൾ ബോധരഹിതയായി….
അവളുടെ അവസ്ഥയും എന്റെ വെപ്രാളംവും കണ്ട് എല്ലാവരും ചിറ്റും കൂടി ഞാൻ ഞൊടിയിടയിൽ അല്ലിയെ കൈകളിൽ കോരിയെടുത്തു പുറത്തേക് നടന്നു….
Enniku oru doubt Aadhyam jenichathu aadhi alle pinne alle kalyanam nadanthu adhinu shesham aan randu kuttigal kuudi undagune appo engane aadhi illayavan aayi
❤️❤️❤️❤️❤️
Waitting 4 nest part ❤❤❤
ബ്രോ
എന്നാ വരുക ഇതിന്റെ next part ?
ബ്രോ
എന്നാ വരുക ഇതിന്റെ next part
ഈ മാസം തന്നെ വരും.
Ok bro
Bro അപൂർവ ജാതകം bakki ezuthumo
എഴുതാല്ലോ…. ഇതൊന്ന് കഴിഞ്ഞോട്ടെ..!