ദി ഡിമോൺ സ്ലേയർ 2 90

ഞാൻ :വരുന്ന വഴിക്ക് ഒന്ന് വീണു അതാ ലേറ്റ് ആയെ….ഞാൻ കയ്യിലുള്ള മുറിവ് കാണിച്ചു കൊണ്ട് പറഞ്ഞു
ആന്റി :അയ്യോ മോനെ എന്നിട്ട് എന്തേലും പറ്റിയോടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ബൈക്കിൽ പതിയെ പോണമെന്നു
എന്നിട്ട് ആന്റി അന്റെ കൈക് പതിയെ തല്ലി
ഞാൻ :ഇല്ല ആന്റി പതിയെ ആണ് വന്നത് എങ്ങനെയോ ബൈക്ക് ഒന്ന് സ്കിട് ആയി വീണു…

ആന്റി :മ്മ്… നീ വല്ലതും കഴിച്ചോടാ
ഞാൻ :ഹാ… ആന്റി കിടന്നോ ഞാൻ കഴിച്ച വന്നേ
ആന്റി :നീ എന്താ അവളെ ഇന്ന് കൂട്ടാഞ്ഞത്
ഞാൻ :അത് ഞാൻ കണ്ടില്ല ആന്റി അവളെ അതാ….
ആന്റി :എന്നാ നീ പോയി കിടന്നോ നാളെ ക്ലാസ്സ് ഉള്ളതല്ലേ ഞാൻ പോയി കിടക്കട്ടെ എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചോ…
ഞാൻ :മ്മ്……അപ്പൊ അവൾ ഒന്നും പറഞ്ഞിട്ടില്ല ആന്റിയോട്
ഞാൻ മനസ്സിൽ പറഞ്ഞു എന്നിട്ട് നേരെ കോണി പടി കേറാൻ പോയി
ആന്റി :ഡാ ഒന്ന് നിന്നെ
ഞാൻ എന്താ എന്ന ഭാവത്തിൽ ആന്റിയെ നോക്കി
ആന്റി :നീയും അവളും വല്ല വഴക്കും ഉണ്ടാക്കിയോ അവൾ വന്ന മുതലേ കിടപ്പാ ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല
ഞാൻ :ഇല്ല ആന്റി…
ഞാൻ പറഞ്ഞു ഒപ്പിച്ചു
ആന്റി :ശെരി എന്ന കിടന്നോ

അതും പറഞ്ഞു ആന്റി പോയി കിടന്നു…

ഞാൻ പിന്നെ നേരെ റൂമിലേക്കു വച്ചു പിടിച്ചു
നേരെ ഡ്രെസ് മാറി ബാത്റൂമിൽ കേറി ഷോവർ ഓൺ ആക്കി കുറെ നേരം അതിന്റെ ചുവട്ടിൽ നിന്ന് ശരീരം ഒന്ന് തണുപ്പിച്ചു
എന്റെ മനസ്സിൽ മുഴുവൻ നേരെത്തെ നടന്ന കാര്യങ്ങൾ ആയിരുന്നു..
കുറെ നേരെത്തെ കുളിക് ശേഷം ഞാൻ ഒരു ബോക്സ്ർ എടുത്ത് ഇട്ട് കിടന്നു
അപ്പോഴാണ് പുറത്ത്നും നല്ല ഇടിം മഴയുടേം ശബ്ദം കേൾക്കുന്നത്…….നല്ല തണുപ്പും വരുന്നുണ്ട്
നേരെത്തെ സംഭവം നടന്നിട്ട് ഇപ്പൊ ഒന്ന് ഒന്നര മണിക്കൂർ എങ്കിലും ആയി കാണും
ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ല എന്താ നടന്നേനു……അങ്ങനെ ആലോചിച്ചു കണ്ണ് അടച്ചു കിടന്നു…..
അപ്പോയെക്കും പവർ കട്ട് ആയി ഫാൻ നിലച്ചു പക്ഷെ മഴയുള്ളത് കൊണ്ട് നല്ല തണുപ്പ് അറിയാൻ പറ്റുന്നുണ്ട് കാതുകളിൽ മഴയുടേം ഇടിയുടേം ശബ്ദം മാത്രം മുയങ്ങി മുറിയിൽ മിന്നലിന്റെ വെളിച്ചവും ….

************ഇതേസമയം***********

മറ്റൊരു സ്പേസ് പ്ലാനറ്റ്

(….എവിടെയും വെളിപ്പെടുതാത്തത് ഭൂമിയിൽ നിന്നും ദശകോടി പ്രകാശവർഷ ദൂരം അകലെ സ്ഥിതി ചെയ്യുന്നു…. )

 

(Planet denkerth)

പ്ലാനറ്റിനെ കുറിച്ച്

(പേര്:ടെൻകെർത്
തരം: (മനുഷ്യർക്ക് മാരകമായ അന്തരീക്ഷം)
ആകാശ വർണ്ണം: പച്ച ചുവപ്പ്, കറുപ്പും മഞ്ഞയും ഉള്ള ബാൻഡുകൾ
ഗ്രഹ സ്ഥിതിവിവരണം
ഭൗമജീവിതം: ഭൂമിയെ അടിസ്ഥാനമാക്കിയുള്ള വാസം അനുയോജ്യമല്ല
Denkerth രണ്ടു ഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു( 2വംശം )
1.ഹായാക്കി വംശം (അഥവാ ടെൻകെർത്തിലെ മനുഷ്യർ )55%
2.മോർഘോഷി വംശം (demons)45%

ദിവസത്തിന്റെ ദൈർഘ്യം: 16 മണിക്കൂർ
വർഷത്തിന്റെ ദൈർഘ്യം: 119 ഭൗമദിനങ്ങൾ
സീസണൽ വ്യതിയാനങ്ങൾ: ചെറിയ വ്യതിയാനങ്ങൾ: വർഷത്തിലെ ഗ്രഹത്തിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി താപനിലയിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ)

11 Comments

  1. നിർത്തി പോയോ ബ്രോ????

  2. Next part evideyaanu Bro ☺️

  3. Contineu മച്ചാനെ

  4. നിന്റെ ആദ്യത്തെ എഴുത്ത് കണ്ടപ്പോളെ എനിക്ക് തോന്നി ആ പെണ്ണിനെ നീ തേപ്പ് കാരി ആക്കുംന്നു….

  5. ✖‿✖•രാവണൻ ༒

    ?❤️?❤️

  6. HENVIN Emmanuel Davis

    Must continue.. feel like something big is coming..❣️❣️ spelling mistakes ippazhum und bro… Korch… Set aakkan nokkyok… Polikk all the best ❣️❣️?

  7. Good. Continue..

  8. എന്ത് ചോദ്യം ഹെ tudaru

Comments are closed.