ദക്ഷാർജ്ജുനം 7 [Smera lakshmi] 143

അവൾ ദക്ഷയെ നോക്കി.

 

 കരഞ്ഞു തളർന്നു അവൾ മയങ്ങി പോയിരിക്കുന്നു….

 

“മോളെ വസൂ” 

 

വാതിൽക്കൽ നിന്നും ഒരു വിളികേട്ട് അവൾ തിരിഞ്ഞു നോക്കി.

 

അവിടെ മുത്തശ്ശനെ കണ്ട വസു വേഗം അടുത്തേക്ക് ചെന്നു.

 

അവളുറങ്ങിയോ മോളെ…

 

ഉറങ്ങി മുത്തശ്ശ… 

വസു നിറഞ്ഞു വന്ന തന്റെ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു…

 

മമ് …

 മോളെന്റെ കൂടെ വരൂ..

 അദ്ദേഹം തന്റെ അറയിലേക്ക് നടന്നു നീങ്ങി.

 

വസു അദ്ദേഹത്തിന്റെ പുറകെ ചെന്നു…

 

മോളെ വസൂ….

 

 ദക്ഷ മോളെ നീ പ്രത്യേകം ശ്രെദ്ധിക്കണം ട്ടോ….

 

 അവൾക്കിപ്പോൾ  വളരെ വലിയ ദോഷ സമയമാണ്..

 

 “ഈ സമയത്തു അവൾക്ക് പലതും തോന്നും  ജീവഹാനി വരെ സംഭവിക്കും….”

 

അതുകൊണ്ട് അവളുടെ മേൽ എപ്പോളും ഒരു ശ്രെദ്ധ വേണം ട്ടോ….

 

അദ്ദേഹം തന്റെ നിറഞ്ഞു വരുന്ന കണ്ണുകൾ വസു കാണാതെ തുടച്ചുകൊണ്ട്  അവളോട്‌ പറഞ്ഞു…  

 

ശരി മുത്തശ്ശ…. 

ഞാൻ  ശ്രെദ്ധിച്ചോളാം.

 

മുത്തശ്ശ…

 

“വല്യച്ഛൻ ഇനി അർജുനേട്ടനുമായുള്ള ദക്ഷയുടെ വിവാഹത്തിന്

സമ്മതിക്കുമോ”

വസു ആകുലതയോടെ ചോദിച്ചു….

 

നമുക്ക് നോക്കാം മോളെ….

 

 നാളെ ഇത്രടം വരെ അര്ജുനനനോട് വരാൻ പറയാൻ ഞാൻ രാമനോട് പറഞ്ഞിട്ടുണ്ട്..

 

അദ്ദേഹം പറഞ്ഞു.

 

അർജുനേട്ടൻ വന്നാൽ  വല്യച്ഛൻ വഴക്കുണ്ടാക്കില്ലേ മുത്തശ്ശ…

 

ഇല്ല മോളെ നാളെ അവന് ഒരിടം വരെ പോവാനുണ്ട് …

 

ശരി മുത്തശ്ശ… 

ഞാൻ ദക്ഷയുടെ അടുത്തേക്ക് ചെല്ലട്ടെ..

അതും പറഞ്ഞു വസു ദക്ഷയുടെ അടുത്തേക്ക് പോയി….

 

 മ്മ്….

അദ്ദേഹം ഒന്നുമൂളി  എന്നിട്ട് പൂജാ മുറിയിലേക്ക് നടന്നു.

 

പൂജാമുറിക്കകത്തു കയറി  ദേവിക്ക് മുന്നിൽ വല്ലാത്തൊരു തളർച്ചയോടെ അനന്തനാരായണൻ പീഠത്തിലിരുന്നു……

 

ദേവീ സ്തോത്രം ഉരുവിട്ടു കൊണ്ട് ദക്ഷയുടെ ജാതകം അദ്ദേഹം വീണ്ടും ഗണിച്ചു നോക്കി.

 

“തന്റെ കുട്ടിയുടെ മേലുള്ള അപമൃതുവിന്റെ സാന്നിദ്ധ്യം വളരെ അടുത്തു വന്നിരിക്കുന്നതായി അദ്ദേഹത്തിന്  അറിയാൻ കഴിഞ്ഞു ”  

 

അനന്തൻ ഒരു പൊട്ടികരച്ചിലോടെ  ശ്രീദുർഗ്ഗയുടെ കാൽക്കൽ വീണു നമസ്കരിച്ചു.

 

” ഞാൻ ഇത്രയും നാൾ മനസ്സിൽ വിചാരിച്ചതൊക്കെ തകർന്നു പോവുകയാണോ ദേവി ” 

എന്റെ കുഞ്ഞിനെ കൈവിടല്ലേ…

 

ഈ പരീക്ഷണങ്ങൾ എല്ലാം എന്തിനു വേണ്ടിയാണ്…..

 

അവിടുന്നു വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലല്ലോ.

 

എന്റെ മോളെ രക്ഷിക്കണേ ദേവീ….

 

അദ്ദേഹം നിറകണ്ണുകളോടെ ആ തേജസ്സാർന്ന മുഖത്തേക്ക് നോക്കി ചോദിച്ചു…..

32 Comments

  1. Kadha muzhuvan inn annu vayichathu. Sadharanna horror genre stories ishtamalla enkillum, ee story enthayalum enikk ishtapettu. First story annu ennu thonnilla ketto. Athraku nannayi ezhuthiyittund. Sherikum kadhayiloode jeevikunna feel. Ingane thanne mumpoott poovu. Ella pinthunnayum indavum. Pinne studies idhinte koode mumpoot kond poovanam. Uzhaparuth.+2 vil annu ennu aringu. Ee prayathil thanne ithra manoharamayi ezhuthunundel Saraswathi nallonam anugrahichittund. Nallathu mathre varu. Appol next partinu vendi waiting (9th part).Sneham mathram❤️

    Pinne ee comment 8 am partil idendath annu ketto. But avide comment box closed ayathu kond annu ivide ittath.

  2. #Smeralakshmi

    ഈ Id യിൽ ആകപ്പാടെ രണ്ട് പാർട്ട് മാത്രമേ കാണിക്കുന്നുള്ളൂല്ലോ 7 ഉം 8 ഉം വേറെ പാർട്ടുകൾ എവിടെ.?

    1. Ahh story ku adiyil ulla Smeralakshmi enna tagil ella partum ind chetta. Link ittapol moderation kannichu

  3. കൈലാസനാഥൻ

    പുഞ്ചിരിക്കുട്ടി

    8-ാം ഭാഗത്ത് comment ചെയ്യാൻ പറ്റുന്നില്ല. അത് ശരിയാക്കുക. ഇഷ്ടമായി വിശദമായി എഴുതാൻ അത് നേരേയാക്കുക.

    1. Athenganeya shari aakkunnathu.
      Njan story submit cheythatha. Post cheythath kuttettan aan

  4. 8ill commentchryan pattunilla

  5. Nannayittund…

    1. Thank you

  6. ♥♥♥♥♥

    1. ❤️❤️❤️❤️❤️

  7. കഥ നന്നായിട്ടുണ്ട് സ്മേര ലക്ഷ്മി. പക്ഷേ കഴിഞ്ഞ പാര്‍ട്ടിന്റെ അവിടെ നിന്നും കൂടുതൽ എങ്ങും എത്തി പെട്ടില്ല എന്ന് തോനുന്നു.

    1. Sorry, phone കൈയിൽ നിന്നും താഴെ വീണപ്പോള്‍ ഞാൻ എങ്ങനെയോ എത്തി പിടിച്ചു… പിന്നെ നോക്കിയപ്പോൾ കൈ കൊണ്ട് ആ comment പോസ്റ്റ് ആയിപ്പോയി ?.

      കഥ എന്തായാലും നന്നായിട്ടുണ്ട്. പിന്നെ അടുത്ത part വായിച്ചിട്ട് ഞാൻ കൂടുതൽ പറയാം sis.
      സ്നേഹത്തോടെ ❤️♥️❤️

      1. ഒരു part കൂടെ വേണം past complete ചെയ്യാൻ.
        അതു കൊണ്ടാണ് ഇതിൽ അധികം എഴുതാതെ ഇരുന്നത്.
        പിന്നെ കുറച്ചു തിരക്കിലായി പോയി.
        എന്നാലും വായനക്കാരെ മുഷിപ്പിക്കാതെ ഇരിക്കാൻ ഈ ഭാഗം post ചെയ്തതാണ്.

        ❤️❤️??

  8. മുൻപത്തെ പാർട്ടിൽ അഭിപ്രായം ഇട്ടിട്ടുണ്ട്.,. അതിന്റെ മറുപടി കിട്ടിയതിന് ശേഷം ഇത് വായിച്ചു അഭിപ്രായങ്ങൾ പറയാം.,.,

    1. കുറച്ചു തിരക്കിലായി പോയി.
      Sorry ട്ടോ
      കഥ വായിച്ചു അഭിപ്രായം പറയണേ.
      നിങ്ങൾ ചൂണ്ടി കാണിച്ച തെറ്റുകൾ കുറെ ഒക്കെ ശരിയാക്കാൻ നോക്കിയിട്ടുണ്ട്.

      നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ആണ് എനിക്ക് മുമ്പോട്ട് കഥ എഴുതാൻ ഉള്ള പ്രചോദനം.

      സ്മേര ലക്ഷ്മി

    2. കൈലാസനാഥൻ

      തമ്പുരാൻ

      നമ്മുടെ പുഞ്ചിരിക്കുട്ടിയുടെ സാഹചര്യം കൂടി ഒന്നു പരിഗണിക്കണം എന്ന് ഒരപേക്ഷ. എനിക്ക് ആദ്യം ദേഷ്യമുണ്ടായിരുന്നു പക്ഷേ ഇപ്പോഴില്ല.

      1. എനിക്കും ദേഷ്യം ഒന്നും ഇല്ല ബ്രോ.,.,
        അതിന്റെ മറുപടി അറിഞ്ഞിട്ടു മതിയല്ലോ അഭിപ്രായങ്ങൾ പറയുന്നത്.,., അത്തരത്തിൽ ഉള്ള അഭിപ്രായങ്ങൾ ഇഷ്ടമല്ല എങ്കിൽ പിന്നെ നമ്മൾ മെനക്കെട്ട് കമന്റ് ഇടേണ്ടല്ലോ.,., അതോണ്ട് ചോയ്ച്ചതാണ്.,.,

        1. കൈലാസനാഥൻ

          കുട്ടി അവിടെ മറുപടി ഇട്ടിട്ടുണ്ട്. +2 പഠിക്കുന്ന കുട്ടിയാണ്. അച്ഛന്റേയും അമ്മയുടേയും ഫോണിലാണ് സൃഷ്ടി കർമ്മം. അതിന്റെ പരിമിതി ഇതൊക്കെ ആദ്യമേ തന്നെ സൂചിപ്പിക്കാൻ മോളൂട്ടിക്ക് പറ്റിയില്ല. എന്റെ അഭിപ്രായത്തിൽ ഭാവിയുണ്ട് എന്ന് പ്രതീക്ഷിക്കുന്നു.

          1. ഉറപ്പായും നല്ല കഴിവുള്ള കുട്ടിയാണ്.,., ഈ പ്രായത്തിൽ ഇത്രക്ക് നന്നായി എഴുതുമ്പോ.,. ഭാവിയിൽ എഴുതിഎഴുതി തെളിഞ്ഞു നല്ല മനോഹരമായ സൃഷ്ടികൾ ഈ കുട്ടിയിൽ നിന്നും ഭാവിയിൽ ഉണ്ടാകും എന്ന് ഉറപ്പിക്കാം.,., ഇനിയും മനോഹരമായ രചനകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.,.,.

    1. Thanks ❤️❤️❤️❤️❤️❤️

  9. സ്മേര ലക്ഷ്മി1

    സർവ്വം ശിവമയം
    കൈലാസനാഥന് എന്റെ പ്രണാമം.
    വിചാരിച്ച പോലെ ഈ പാർട്ടിൽ past complete ആക്കാൻ കഴിഞ്ഞില്ല.
    നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.

    1. കൈലാസനാഥൻ

      ഇതെന്താണ് പേരിന്റെ കൂട് ഒരൊന്ന് (1)

      1. കഥ post ചെയ്യുന്ന mail id അച്ഛന്റെ മൊബൈലിൽ ആണ്.
        അച്ഛന്റെ ജോലി തിരക്ക് കാരണം മൊബൈൽ വല്ലപ്പോഴുമെ എനിക്ക് കിട്ടാറുള്ളൂ.
        അതു കൊണ്ട് comment നു reply ഇടുന്നത് അമ്മയുടെ id ൽ നിന്നാണ്.
        അപ്പൊ അതിന്റെ name ന്റെ കൂടെ 1 എന്ന് ഇട്ടു എന്നെ ഉള്ളൂ.

        ??

        1. കൈലാസനാഥൻ

          കുട്ടി പഠിക്കുവാണോ? മോളു അപ്പോൾ ഒത്തിരി കഷ്ടപെട്ടാണ് എഴുത്ത് അല്ലേ ? കഷ്ടപ്പാടറിഞ്ഞാലേ എഴുത്തിന് ശക്തിയുണ്ടാവൂ. നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട്. അത് നന്നാക്കാൻ കൂടുതൽ വായിക്കുക പഠിക്കുക. ആശംസകൾ

          1. താങ്ക്സ്.
            സ്കൂൾ life കഴിഞ്ഞിട്ടില്ല.
            +2 ആയി.
            Site ൽ കഥ വായിക്കാറുണ്ട്.
            അങ്ങനെ മനസ്സിൽ തോന്നിയ ഒരു കഥ എഴുതാൻ ശ്രമിക്കുന്നു.

            കഥയുടെ ഉള്ളടക്കം സ്ഥിരം horror stories പോലെ ആണെങ്കിലും അതിൽ എന്തെങ്കിലും വ്യത്യസ്തമായി കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്.
            വരും partukail പ്രതീക്ഷിക്കാം.

            എനിക്ക് comment ഇടാൻ മാറ്റി വെക്കുന്ന സമയത്തിന് ഒരുപാട് നന്ദി.
            പോസിറ്റീവ്‌ ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും പറയുന്ന മനസ്സിന് ഒരായിരം നന്ദി.

        2. കൈലാസനാഥൻ

          +2 പഠിക്കുന്ന മോളൂട്ടി ഇത്രയും നന്നായി എഴുതുന്നതിൽ അഭിനന്ദിക്കുന്നു. ചിലപ്പോൾ കുട്ടിയുടെ അച്ഛനേക്കാൾ പ്രായം എനിക്കുണ്ടാകും. ഇഷ്ടപ്പെടാത്തത് കഠിനമായ വാക്കുകളിൽ പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോഴത് ഇല്ല പക്ഷേ മൃദുവായ രീതിയിൽ ചൂണ്ടിക്കാണിക്കാറുണ്ട്. അതൊനും കാര്യമാക്കണ്ട ഗുണമുള്ളതാണെങ്കിൽ സ്വീകരിക്കുക. പ്രത്യേകിച്ച് ചോദിക്കേണ്ട ആവശ്യം ഒന്നും ഇല്ല എങ്കിലും അച്ഛനും അമ്മയും വായിക്കുന്നുണ്ടോ മോളുടെ കഥ ? അവരുടെ അഭിപ്രായം എന്താണ് ? എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം അറിയാവുന്നത് പറഞ്ഞു തരാം. പലരും സംശയനിവാരണം നടത്താറുണ്ട്.

          1. അച്ഛനും അമ്മയും വായിക്കാറുണ്ട്.
            കഥ എഴുതാൻ അമ്മ ചില സംശയങ്ങൾ തീർത്ത് തരാറുണ്ട്.
            പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും അഭിപ്രായങ്ങൾ പറയണം.
            നിങ്ങളുടെ അഭിപ്രായങ്ങളിലൂടെ ആണ് എനിക്ക് എന്റെ കഥ കൂടുതൽ നല്ലതാക്കാൻ കഴിയു.

            സ്നേഹത്തോടെ
            സ്മേര ലക്ഷ്മി

        3. കൈലാസനാഥൻ

          നല്ല അച്ഛനും അമ്മയും , എഴുത്തിനെ സ്നേഹിക്കുന്നവർ . അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നിടത്തോളം മോൾക്ക് നല്ലതേ വരൂ. കാരണം അവർക്ക് ഒരു പാട് ജീവിതാനുഭവങ്ങൾ കൂടിയുണ്ട്.

  10. കൈലാസനാഥൻ

    പുഞ്ചിരിക്കുട്ടി

    കൂടുതൽ ഒന്നും എഴുതിയിട്ടില്ലെങ്കിലും മഹാദേവന്റെ അച്ഛൻ മാധവൻ അറിയിച്ച വിവരങ്ങൾ കേട്ട് ഈശ്വരമംഗലത്തുള്ളവർ നടുങ്ങുന്നതും ഏതൊരു പിതാവിന്റെയും പ്രതികരണം തന്നെ ആദി നടത്തി . ദക്ഷയുടെ വിഷമവും വ്യാകുലതയും രണ്ട് ദിവസം തുടർച്ചയായി കാവിൽ അർജ്ജുനൻ വരാത്തതും കാണാൻ സാധിക്കാത്തതിലും എന്തെങ്കിലും അപകടം പറ്റിയോ എന്നുള്ള ആകുലതയും ഒക്കെ അതിന്റെ ഭാവത്തോടെ തന്നെ വരികളിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. കാർത്തികേയൻ പീഡിപ്പിച്ചിട്ടും കൂസലില്ലാതെ മകന്റെ സ്ഥാനം ഉള്ള അനുജനെ പിന്തുണക്കുന്ന രംഗവും രഘു അത് കേൾക്കുന്നതും ഒക്കെ വളരെ നന്നായിട്ടുണ്ടായിരുന്നു. അർജ്ജുനനെ
    അന്വേഷിക്കാൻ വസു പുറപ്പെടുമ്പോൾ ദക്ഷ അവളോട് ഭീതിയോടെ പറയുന്നതും ഒക്കെ വരച്ചുകാട്ടിയത് ശ്ലാഘനീയം തന്നെ. സുസ്മേര വദനനായിട്ടൊരു പുഞ്ചിരി സമ്മാനിക്കുന്നു.

    1. സ്മേര ലക്ഷ്മി1

      Thanks.
      ഓരോ ഭാഗം പോസ്റ്റ് ചെയ്ത് കഴിഞ്ഞും. ആദ്യം നോക്കുന്നത് കൈലാസനാഥന്റെ comment ഉണ്ടോ എന്നാണ്.
      Ninagalude ഓരോ വാക്കിനെയും ഒരുപാട് സ്നേഹിക്കുന്നു.
      തുടർന്നും support ഉണ്ടാകണം.

      സ്നേഹത്തോടെ
      സ്മേര ലക്ഷ്മി ??

Comments are closed.