ദക്ഷാർജ്ജുനം 14 [Smera lakshmi] 210

“ഇത്രയും പറഞ്ഞ് ഭൈരവൻ തിരികെ മൺപ്രതിമയിലേക്ക് ലയിച്ചു ചേർന്നു.”

“തന്റെ രക്തബന്ധങ്ങളെയെല്ലാം കൊന്നൊടുക്കി തറവാടുപ്പോലും ഇല്ലാതാക്കിയ ദക്ഷയെ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ ”

“എന്നോർത്ത് ത്രിലോചനൻ വീണ്ടും തളികയ ്ക്ക് മുൻപിൽ വന്നിരുന്നു.”

“തളികയിൽ കാണുന്ന ദൃശ്യങ്ങളിലേക്ക് ത്രിലോചനൻവിശ്വസിക്കാനാവാതെ നോക്കിനിന്നു.”

അൽപസമയം കഴിഞ്ഞ് ത്രിലോചനൻ നരേന്ദ്രന്റെ അരികിലെത്തി.

“തന്റെ കയ്യിലുണ്ടായിരുന്ന രക്ഷ അയാൾക്ക് നൽകി.
ഇത് നഷ്ട്ടപ്പെടാതെ നോക്കണം.”

ത്രിലോചനൻ പറഞ്ഞു.

“അങ്ങുന്നേ….അർജ്ജുനനേയും ദക്ഷയെയും ഇല്ലതാക്കാൻ കഴിയില്ലേ….”

നരേന്ദ്രൻ പ്രതീക്ഷയോടെ ചോദിച്ചു.

“താൻ ഏഴു ദിവസം കഴിഞ്ഞു വരൂ.
എന്തുവേണമെന്ന് അപ്പോൾ തീരുമാനിക്കാം.”

“ഒന്നുകൂടെ ഓർമിപ്പിക്കാം.
ഈ രക്ഷയാണ് ഇനി നിന്റെ ജീവൻ രക്ഷിക്കുന്നത്.
അതുകൊണ്ട് യാതൊരു കാരണവശാലും ഇത് നഷ്ട്ടപ്പെടാതെ സൂക്ഷിക്കണം.”

അയാൾ വീണ്ടും ഓർമ്മിപ്പിച്ചു.

ശരി അങ്ങുന്നേ.
നരേന്ദ്രൻ പറഞ്ഞു.

പിന്നെ അയാൾ അവിടെ നിന്നിറങ്ങി.

???????????????

31 Comments

  1. Adutha part enna varuka. Wtg aanu.

  2. അടുത്ത പാർട്ട്‌ വരാൻ വൈകുന്നല്ലോ ഈ മാസം ഉണ്ടാകും എന്ന് പ്രധീക്ഷിച്ചു പക്ഷെ വന്നില്ല എപ്പോഴാ വരാ

  3. അടുത്ത ഭാഗം പെട്ടന്നു തന്നെ ഇടണം…. ഒരുപാട് കാത്തിരിക്കുകയാണ്…. എന്നാ വരിക….

  4. Adutha part ini enn varum….

    1. സ്മേര ലക്ഷ്മി

      ഉടനെ വരും.
      Thank you ❤️

  5. Next part ini enn varum…..

  6. രുദ്ര ദേവൻ

    അനന്തഭദ്ര എന്നു വരും സ്മേരകുട്ടി അവളും കൂടി വരട്ടെ എന്നാലെ കഥ ത്രില്ലാകു

    1. അധികം വെയ്ക്കാതെ വരും.
      ???❤️❤️❤️❤️

      ശത്രുപക്ഷം ശക്തരാവട്ടെ ആ സമയത്തു ഒരു സൂപ്പർ entry കൊടുക്കാം….
      ????

  7. ആദ്യം ആനന്ദിന്റെ കൈ മാംസമില്ലാത്ത അസ്ഥി മാത്രമായിട്ട് തോന്നുകയും പിന്നേ കണ്ണ് ചിമ്മി നോക്കുമ്പോള്‍ സാധാരണ കൈ എന്ന് കാണുകയും ചെയ്യുന്നു…. പിന്നെ രാത്രി പേടിപ്പിക്കുന്നതും കൊല്ലാന്‍ കഴിയാതെ പോകുന്നതും പിന്നീട് അര്‍ജ്ജുനന്‍ നരേന്ദ്രന്റെ ഹൃദയം പറിച്ചെടുത്ത് ആ തുടിക്കുന്ന ഹൃദത്തെ അവന്‍ ദക്ഷയ്ക്ക് നൽകുന്നതും.. അവളത് കടിച്ചുകീറി ഭക്ഷിച്ചു അട്ടഹസിച്ചതും എല്ലാ വായിക്കാൻ നല്ല thrilling ആയിരുന്നു.

    ദക്ഷ അപകടകാരിയായ ദുരാത്മാവായി മാറിക്കൊണ്ടിരിക്കുന്ന എന്നത് കഷ്ടം തന്നെ.

    മൊത്തത്തില്‍ വളരെ നന്നായിരുന്നു…

    സ്നേഹത്തോടെ ♥️♥️

    1. ദക്ഷയെ ഉപദ്രവിച്ചവരോട് മാത്രമേ അവൾ അപകടകാരി ആവുന്നുള്ളൂ.
      അല്ലാത്തവർക്ക് അവൾ ഒരു പാവം ആത്മാവ് മാത്രമാണ്.
      താങ്ക്സ് ❤️

  8. Otta iripinu 14 partum vaichu theerthu superb waiting next part ???

    1. സ്മേര ലക്ഷ്മി

      Thank you

  9. മനോഹരം….വളരെ ഇഷ്ടപ്പെട്ടു.???

    1. Thanks ❤️❤️❤️

  10. സീത നരേന്ദ്രന്റെ കയ്യിലെ രക്ഷഅഴിച്ചെടുത്തത് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല….ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്….

    1. ആനന്ദ് അർജ്ജുനൻ ആയിരിക്കെ ഇപ്പോൾ ആ വീട്ടിൽ സീതക്ക്‌ മാത്രമേ ആ ഏലസ് അഴിച്ചെടുക്കാൻ കഴിയു.
      ദുർമന്ത്രവാദി ആയ ത്രിലോചനന്റെ അരികിലേക്ക് നരേന്ദ്രൻ പോയി എന്ന അറിഞ്ഞ സീത തന്റെ കുടുംബത്തിന് ആ ഏലസ് ദോഷകരമാകും എന്നു കൂടി അറിഞ്ഞപ്പോൾ ഭയത്തോടെ ആണെങ്കിലും തന്റെ മകൻ കൂടെ ഉള്ള ധൈര്യത്തിൽ ആ സാഹസത്തിന് മുതിർന്നു.
      അതു സ്വാഭാവികം ?

      Thanks

  11. നന്നായിട്ടുണ്ട് ?

    1. താങ്ക്സ്

  12. കൈലാസനാഥൻ

    സ്മേരലക്ഷ്മി,
    നരേന്ദ്രൻ ആനന്ദിനെ കണ്ട് ഞെട്ടുന്നതും അർജ്ജുനൻ ആണെന്ന് തോന്നുന്നതും ഒക്കെ സ്റ്റായിരുന്നു. രാത്രിയിൽ ദക്ഷയെത്തുന്നതും അവൻ ഭയന്ന് ആനന്ദിനേയും സീതയേയും വിളിക്കുന്നതും ആനന്ദ് അർജ്ജുനായി മാറുന്നതും സീത വന്നതിനാൽ രക്ഷപെടുകയും ചെയ്യുന്ന സീൻ ഉദ്വോഗജനകവും അതിഗംഭീരവും ആയിരുന്നു.
    നരേന്ദ്രൻ ഭയവിഹ്വലനായി സീതയുടെ അരികെത്തന്നെ ആ രാത്രി ഇരുന്നതും ഒക്കെ മനോഹരം തന്നെ.

    പിറ്റേ ദിവസം ത്രിലോചനന്റെ അടുക്കൽ പോകുന്നതും കപാലനെ കാണുന്നതും ആ ഗുഹാന്തരീക്ഷവും ത്രിലോചനൻ അവിടെ നടത്തിയ മന്ത്രവാദവും ഭൈരവൻ പ്രത്യക്ഷപ്പെടുന്നതും ഒക്കെ കൺമുന്നിൽ കണ്ട പ്രാതീതി ഉണ്ടായിരുന്നു.

    രക്ഷായന്ത്രം കിട്ടിയ നരേന്ദ്രൻ പൂർവ്വാധികം ശക്തിയോടെ അഹങ്കാരബാധിതനായുള്ള ആ നന്ദിനോടുള്ള വെല്ലുവിളിയും ആനന്ദ് തന്ന് പരമായി സീതയെക്കൊണ്ട് രക്ഷ അഴിച്ചെടുത്ത് സ്വിമ്മിംഗ് പൂളിലെറിയുനതും ഒക്കെ സംശയത്തിനിടവരുത്താത്ത രീതിയിൽ യുക്തിഭദ്രമായി അവതരിപ്പിച്ചിട്ടുണ്ട്.

    അന്ന് രാത്രിയിൽ തന്നെ ദക്ഷയും അർജ്ജുനും കൂട അവനെ ഇട്ട് കളിപ്പിക്കുന്നതും ആയില്യം കാവിൽ എത്തിച്ച് കാലപുരിക്കയക്കുന്ന സീൻ ഭീഭത്സമായി അവതരിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. ഓരോ രംഗങ്ങൾ നടക്കുന്നയിടത്തെയും സാഹചരങ്ങളും പ്രകൃതിയുടെ മാറ്റങ്ങളും ഒക്കെ മനോഹരമായി അവതരിപ്പിച്ചു. അതിമനോഹരമായിരുന്നു ഈ ഭാഗം. അഭിനന്ദനങ്ങൾ?????

    1. സ്മേര ലക്ഷ്മി

      Thanks for your valuable comment,
      ❤️❤️❤️❤️❤️???

  13. വളരെ നന്നായിരുന്നു പ്രധീക്ഷിച്ചതിലും കൂടുതൽ ആയിരുന്നു നരേന്ദ്രനെ പേടിപ്പിച്ചു ഓടി താഴെ വന്ന് സീതയുടെ അടുത്ത് വന്ന് വെളുക്കുന്നത് വരെ ഇരുന്നതും പിന്നെ തൃലോചനന്റെ അടുത്ത് പോയി ഏലസ് വാങ്ങി വന്ന് അഹങ്കാരത്തോടെ ആനന്ദിന്റെ അടുത്ത് വന്ന് അവനെ കളിയാക്കിയിട് റൂമിൽ പോയതും സ്ലീപ്പിങ് ബില്സ് കൊടുത്ത് ഉറക്കിയിട്ട് അവന്റെ രക്ഷ വലിച്ചു പൊട്ടിച്ചു എറിഞ്ഞിട് സീതയെ ഉറക്കിയിട് തിരികെ വന്ന് അനന്ദ് നരനെ തട്ടി വിളിച് പേടിച്ചു ഇറങ്ങി ഓടി ആയില്യം കാവിൽ എത്തി (ഓടിച്ചു ആയില്യം കാവിൽ എത്തിച്ചത് മാസ് ട്വിസ്റ്റ്‌ ആയിരുന്നു) അവിടെ വച് അവരുടെ പ്രധികാരം തീർത്തത് വളരെ മനോഹരമായി എഴുതി വായിക്കുന്നവർക് അത് മുഴുവൻ ഒരു സിനിമ കാണുന്ന പോലെ കാണാൻ പറ്റി അടിപൊളി ഇനി തൃലോചനൻ
    പക്ഷെ ആനന്ദ് എങ്ങനെ അർജുനൻ ആയി അത് വല്ലാത്ത ഒരു മിസ്ട്രി ആയിരുന്നു ഒരു ട്വിസ്റ്റും അടുത്ത പാർട്ടിൽ അതിനുള്ള ഉത്തരം കിട്ടുമെന്ന പ്രധീക്ഷയുടെയും ഇതിലും മികച്ച ഒരു പാർട്ടിന് വേണ്ടിയും
    എന്ന്
    ഒത്തിരി സന്തോഷത്തോടെയും
    അതിലേറെ സ്നേഹത്തോടെയും
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. സ്മേര ലക്ഷ്മി

      ആനന്ദ് അർജ്ജുനൻ ആയതും ഒക്കെ വരുന്ന പാർട്ടുകളിൽ വരുന്നുണ്ട്..
      Thanks your support ❤️❤️❤️

  14. Superb. Wtg 4 nxt part…

    1. സ്മേര ലക്ഷ്മി

      Thank you❤️❤️

  15. ❤️❤️❤️

    1. സ്മേര ലക്ഷ്മി

      ??❤️❤️❤️

    1. ❤️❤️❤️??

  16. ഒരു രക്ഷയുമില്ല കലക്കി ❤❤❤❤❤❤❤

    1. Thanks ???❤️❤️

Comments are closed.