തേടി വന്ന പ്രണയം 2 [പ്രണയരാജ] 304

മനസിലായി ഞാൻ വേണ്ട പോലെ ചെയ്തു കൊള്ളാം.

ഗുഡ്.

എന്നാൽ കിടക്കുവല്ലേ…

പെട്ടന്നവൾ അതു പറഞ്ഞതും ഞാനൊന്നു ഞെട്ടി. ആ മുറിയിലെ കട്ടിലിലേക്കു ഞാനൊന്നു നോക്കി.

താൻ എന്താ നോക്കുന്നത്. ഇനി താനും ഞാനും എന്നും ഒരു മുറിയിൽ തന്നായിരിക്കും ബട്ട് അരുതാത്തതൊന്നും ചിന്തിച്ചു കൂടാ… ഒക്കെ,

ഞാനതിനു തലയാട്ടി, ആ ബെഡ് ചൂണ്ടി കാട്ടി കൊണ്ട് അവൾ പറഞ്ഞു.

ഒരാണും പെണ്ണും ബെഡ് ഷെയർ ചെയ്തു എന്നു വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.ആ വലിയ  ബെഡിൻ്റെ രണ്ട് ഓരത്തായി കിടക്കാൻ പറ്റും. നീ നിൻ്റെ പരാതികൾ മറി കടക്കാത്തിടത്തോളം .

ഒക്കെ,…

എന്നാൽ താൻ കിടന്നോ.. എനിക്കു കുറച്ചു വർക്കു ഉണ്ട്.

അതും പറഞ്ഞു കൊണ്ട് അവൾ തൻ്റെ ബാഗിൽ നിന്നും ഒരു ലാപ്പുമെടുത്ത് ബാൽക്കണിയുടെ വാതിൽ തുറന്നു . ഞാൻ പതിയെ ബെഡിൽ കയറി ഒരു ഓരത്തായി കിടന്നു.

☀️☀️☀️☀️☀️

ആദിയുടെ വീട്ടിൽ രാമചന്ദ്രനും രാഗവനും ഇഷാനികയും ഹോളിലിരിക്കുകയാണ്. അവരുടെയെല്ലാം മുഖം വിവർണ്ണമായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇന്ന് അരങ്ങേറിയത്. സത്യത്തിൽ അവരുടെ ഈ വിവാഹ ഉടമ്പടി തന്നെ AR ഗ്രൂപ്പുമായുള്ള കരാറിനു വേണ്ടിയായിരുന്നു.

അതെ ബാംഗ്ലൂരിലെ  വലിയ ഒരു ഗ്രൂപ്പാണ് AR . കൺസ്ട്രക്ഷൻ, ഐടി ഫീൽഡ്,  മാനുഫാക്ച്ചറിംഗ് , ഇംപോർട്ട് എൻഡ് എക്സ്പോർട്ട് അങ്ങനെ വളർന്നു പന്തലിച്ച ഒരു ഗ്രൂപ്പ്. അവരുമായി ഒരു ഡീൽ ഉറപ്പിക്കാനുള്ള ക്യാപ്പപിളിറ്റി,  രാമചന്ദ്രനോ രാഗവനോ ഒറ്റയ്ക്കാവില്ല. അവർ രണ്ടു പേരും ഒന്നു ചേർന്നാൽ 50% ചാൻസ് ഉണ്ടായിരുന്നു. അതു മുൻക്കൂട്ടി കണ്ടിട്ടാണ് ഇന്നത്തെ ഈ വിവാഹം പോലു പ്ലാൻ ചെയ്തത്.

ഇഷാനിക ഈ വിവാഹത്തിന് എതിർത്തിട്ടും രാഗവൻ ഈ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിയാണ് അവളെ കൺവിൻസ് ചെയ്തതും. പക്ഷെ വിവാഹ തലേന്ന് അവളുടെ ഫ്രണ്ട്സ് അവളെ കളിയാക്കിയ സമയമാണ് അവൾ ആ സത്യം തിരിച്ചറിഞ്ഞത്.

എത്ര നേട്ടമുണ്ട് എന്നു പറഞ്ഞാലും അവനെ വിവാഹം കഴിക്കുക എന്നത്, എത്ര കഴുകി കളഞ്ഞാലും മായാത്ത ഒരു കറയായി തന്നെ പിന്തുടരുമെന്ന സത്യം . നേട്ടങ്ങൾക്കു വേണ്ടി ഹൈ സ്വസൈറ്റിയിൽ സ്വന്തം വില കളയാൻ അവൾ തയ്യാറായിരുന്നില്ല. എന്നും തൻ്റെ ഫ്രണ്ട്സുകൾക്കു മുന്നിൽ ഒരു പരിഹാസപാത്രമാകുവാൻ അവൾ ഒരുക്കമല്ലായിരുന്നു.

അതായിരുന്നു ഇന്നത്തെ വിവാഹ പന്തലിൽ അവൾ ഇത്രയുമൊക്കെ ചെയ്തു കൂട്ടാൻ കാരണം. പക്ഷെ അനന്തരഫലം അവൾ പോലും പ്രതീക്ഷിക്കാത്തതായിരുന്നു.  ആരാണോ… തനിക്കു കറയാകുമെന്ന് കരുതിയത്, അവനിന്ന് തന്നെക്കാൾ ഉയരത്തിൽ, അതെ AR ഗ്രൂപ്പിൻ്റെ അനന്തരാവകാശിയുടെ ഭർത്താവ് , ആ ഒരു പദവി മാത്രം മതി, ഹൈസ്വസൈറ്റിയിൽ തന്നെക്കാൾ കൂടുതൽ വില അവനു പകർന്നു നൽകാൻ

Updated: May 24, 2024 — 10:06 pm

15 Comments

Add a Comment
  1. Good writing, waiting for next part

  2. Kidillam story ❤️❤️❤️❤️❤️

  3. Waiting for the next part

  4. thudakam kollam,baaki evide bro?

  5. Nice story 👏 waiting for the next part

  6. Bro korach kooduthal ezhuthan sramiku bayich oru feel aavambo theeran

  7. നിധീഷ്

    ❤❤❤❤❤❤❤

  8. വിഷ്ണു

    ഒരു രക്ഷയില്ല പൊളി ബ്രോ
    പെട്ടന്ന് പോരട്ടെ അടുത്ത ഭാഗം ❤️❤️❤️😔

  9. ഇനി എന്നാ അടുത്ത part

  10. എന്തായാലും പേജ് ഒന്ന് കൂട്ടാൻ നോക്കണേ മച്ചാനെ.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ് തുള്ളി നിൽക്കുവ.. 💥

  11. ഈ coment എന്താ post അവൻ ഇത്ര താമസം… 🙄

  12. മാസ്സ് ആണ് മച്ചാനെ🔥🔥 വേറെ level❤️ ബാക്കി പോന്നോട്ടെ.. വെയ്റ്റിംഗ് ആണ്..

  13. റോക്കി

    ഇതെന്താ ഇത്ര കുറച്ച് 🥺😭

Leave a Reply

Your email address will not be published. Required fields are marked *