തേടി വന്ന പ്രണയം 2 [പ്രണയരാജ] 304

ഞങ്ങൾ ഹോളിനു പുറത്തെത്തിയതും ഒരു ബെൻസു കാർ വന്നു നിന്നു. അവർ വാതിൽ തുറന്നു അകത്തു കയറിയതും ഞാനും കയറി. അടുത്ത ക്ഷണം തന്നെ കാർ മുന്നോട്ടു കുതിച്ചു.

കാറിൽ കുറച്ചു നേരം നിശബ്ദത തളം കെട്ടി. മനസിൽ ഒത്തിരി ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ചോദിക്കുവാൻ സാധിച്ചില്ല. എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണ്. തോറ്റു പോയി എന്നുറപ്പിച്ചിടത്തു നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ് ഒട്ടം പ്രതീക്ഷിച്ചിരുന്നതല്ല.

അപ്രതീക്ഷിതമായ പലതുമാണ് ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഒരു പെണ്ണിനും വേണ്ടാത്തവനെന്ന പട്ടം കെട്ടിയവനെ  ഒരു പെണ്ണ്  വിവാഹം കഴിച്ചിരിക്കുന്നു. അതോർത്തപ്പോൾ അറിയാതെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.

നോക്കി നിൽക്കെ ഞങ്ങൾ ഒരു വലിയ ഫൈവ് സ്റ്റാർ ഹോട്ടലിനു മുന്നിലെത്തി. കാറിൽ നിന്നും ഇറങ്ങിയ അവൾക്കു പിറകെ അനുസരണയുള്ള കുട്ടിയെ പോലെ ഞാനും പിന്തുടർന്നു. ഒരു റൂമിനകത്തേക്ക് അവൾ കയറി, ഒപ്പം ഞാനും.

ഇരിക്ക്,…

അതും പറഞ്ഞു കൊണ്ട് അവൾ സോഫയിലേക്കിരുന്നു. അവൾക്ക് എതിരായി ഞാനും. എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്ന അവളെ ഞാനൊന്നു നോക്കി. എന്താണെന്നറിയില്ല, എവിടെയോ.. കണ്ടു മറന്ന മുഖം പോലെ.

ഞാനൊരു കാര്യം ചോദിച്ചോട്ടെ,…

മടിച്ചു മടിച്ചു കൊണ്ടാണ് ഞാൻ ആ ചോദ്യം ചോദിച്ചത്.

ഉം… ചോദിച്ചോ…?

എന്തിനാ… എന്തിനാ.. എന്നെ പോലെ ഒരുത്തനെ വിവാഹം കഴിച്ചത്.

അതിനവൾ ഒന്നു പുഞ്ചിരിച്ചു , ശേഷം പതിയെ പറഞ്ഞു.

വെരി സിംപിൾ യൂ ആർ മൈ ഷീൽഡ്.

മനസിലായില്ല….

എടോ… എൻ്റെ വീട്ടുക്കാർ എൻ്റെ വിവാഹം നടത്തിക്കുവാനായി വല്ലാതെ പ്രഷർ ചെയ്യുന്നുണ്ട്. സോ അതിൽ നിന്നു രക്ഷപ്പെടാൻ തന്നെ കെട്ടി, തനിക്ക് തൻ്റെ അഭിമാനം രക്ഷിക്കാൻ ആ സമയം എൻ്റെ സഹായം കൂടിയെ തീരൂ.. സോ മ്യൂച്ചൽ ബെനിഫിറ്റ്.

അതു കേട്ടതും ഞാനൊന്നു പുഞ്ചിരിച്ചു.

യൂ മീൻ എ ഫേക്ക് മ്യാരേജ്.

അവൾ ഒന്നാലോചിച്ച ശേഷം ഒന്നു ചിരിച്ചു. ശേഷം പതിയെ പറഞ്ഞു.

നാളെ നമുക്ക് നമ്മുടെ വിവാഹം രെജിസ്റ്റർ ചെയ്യാം.

അല്ല അതിൻ്റെ ആവിശ്യമുണ്ടോ.. രെജിസ്റ്റർ ചെയ്യാത്തതല്ലെ നല്ലത്. അതാകുമ്പോൾ,…

ലുക്ക് ആദി, എൻ്റെ പാരൻസിനെ വെറും വാക്കുകൾ കൊണ്ട് പറ്റിക്കാം എന്നു താൻ കരുതിയാൽ തനിക്കു തെറ്റി.

അവൾ അതു പറഞ്ഞ നിമിഷം കാര്യത്തിൻ്റെ കിടപ്പു വശം എനിക്കു മനസിലായി.

ഒക്കെ എഗ്രി.

താൻ പേടിക്കണ്ട, എൻ്റെ പരൻസിനെ പെട്ടെന്നൊന്നും നേരിടേണ്ടി വരില്ല. അവരു വിദേശത്താണ്, സോ എൻ്റെ മ്യാരേജ് കഴിഞ്ഞു എന്ന തെളിവുകൾ അവർക്കു കൊടുക്കണം അത്ര മാത്രം, പിന്നെ നമ്മളെ ചെക്കു ചെയ്യാൻ അവരെന്തായാലും ആളെ വിടും സോ…

Updated: May 24, 2024 — 10:06 pm

15 Comments

Add a Comment
  1. Good writing, waiting for next part

  2. Kidillam story ❤️❤️❤️❤️❤️

  3. Waiting for the next part

  4. thudakam kollam,baaki evide bro?

  5. Nice story 👏 waiting for the next part

  6. Bro korach kooduthal ezhuthan sramiku bayich oru feel aavambo theeran

  7. നിധീഷ്

    ❤❤❤❤❤❤❤

  8. വിഷ്ണു

    ഒരു രക്ഷയില്ല പൊളി ബ്രോ
    പെട്ടന്ന് പോരട്ടെ അടുത്ത ഭാഗം ❤️❤️❤️😔

  9. ഇനി എന്നാ അടുത്ത part

  10. എന്തായാലും പേജ് ഒന്ന് കൂട്ടാൻ നോക്കണേ മച്ചാനെ.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ് തുള്ളി നിൽക്കുവ.. 💥

  11. ഈ coment എന്താ post അവൻ ഇത്ര താമസം… 🙄

  12. മാസ്സ് ആണ് മച്ചാനെ🔥🔥 വേറെ level❤️ ബാക്കി പോന്നോട്ടെ.. വെയ്റ്റിംഗ് ആണ്..

  13. റോക്കി

    ഇതെന്താ ഇത്ര കുറച്ച് 🥺😭

Leave a Reply

Your email address will not be published. Required fields are marked *