തേടി വന്ന പ്രണയം 2 [പ്രണയരാജ] 304

രാമചന്ദ്രൻ സാറെ, സാറു പേടിക്കണ്ട, സാറിൻ്റെ വീട്ടിലേക്ക് ഞാനോ എൻ്റെ ഭർത്താവോ.. വരില്ല. തൻ്റെ ഒരു നയാ പൈസയും ഞങ്ങൾക്കു വേണ്ട.

അതു കേട്ടതും ഞാനും അച്ഛനും അവിടെ കൂടി നിന്നവരുമെല്ലാം ഒന്നു ഞെട്ടാതിരുന്നില്ല.

ദേ… ഇവളെ ഈ ഇഷാനികയെ വിവാഹം കഴിച്ച് നിങ്ങളുടെ വീട്ടിലേക്കു കൊണ്ടുവരാനല്ലല്ലോ.. നിന്നത്, പകരം എൻ്റെ ഭർത്താവിനെ അവളുടെ വീട്ടിലേക്ക് വിട്ടു കൊടുക്കാനല്ലേ നോക്കിയത്, സോ.. നിങ്ങളുടെ ഈ മകനെന്ന ശല്യം ഒഴിവാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്, അപ്പോ ഞാനിവനെ കൊണ്ടു പൊയ്ക്കോളാം. ഇവൻ എൻ്റെ കൂടെ എൻ്റെ വീട്ടിൽ കഴിഞ്ഞു കൊള്ളും.

അതു കേട്ടതും ഇഷാനികയും എൻ്റെ അച്ഛനും പൊട്ടിച്ചിരിക്കുകയായിരുന്നു. ആ സമയം ഇഷാനികയുടെ വക ശബ്ദമുയർന്നു.

ഹാ…ഹാ… ഈ വീട്ടിലെ തെരുവായക്ക് പുതിയ  തെരുവു നായയുടെ കൂട്ടു കിട്ടി. അങ്കിളെ രണ്ടും കൂടെ തെരുവിൽ തെണ്ടി നടക്കുന്നത് നമുക്കു കാണാം.

അതു കേട്ടതും എൻ്റെ ഭാര്യയുടെ മുഖഭാവം മാറി. അവൾ ഇഷാനികയെ ഒന്നു നോക്കി. പിന്നെ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. കൈ കൊട്ടിക്കൊണ്ട് അവൾ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ശേഷം അവൾ ഡോമിനേറ്റിംഗ് സ്വരത്തിൽ പറഞ്ഞു.

AR ഗ്രൂപ്പിൻ്റെ അനന്തരാവകാശിയുടെ ഭർത്താവിനു തെരുവിൽ തെണ്ടി ജീവിക്കണം എന്നു പറഞ്ഞാൽ ചിരിക്കുകയല്ലാതെ എന്തു ചെയ്യാനാണ്.

അവളതു പറഞ്ഞു നിർത്തിയതും അച്ഛൻ്റെയും ഇഷാനിയുടെയും അവളുടെ വീട്ടുക്കാരുടെയും മുഖം മാറുന്നത് ഞാനും ശ്രദ്ധിച്ചു. അടുത്ത ക്ഷണം തന്നെ അവൾ തൻ്റെ ഹാൻഡ് ബാഗിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് എടുത്ത് എൻ്റെ അച്ഛൻ്റെ കൈയ്യിൽ വെച്ചു കൊടുത്തു.

ആ കാർഡിൽ നോക്കിയതും എൻ്റെ അച്ഛൻ്റെ നെറ്റിയിൽ നിന്നും വിയർപ്പു പൊടിയുന്നത് ഞാൻ കണ്ടിരുന്നു. ആ സമയം തന്നെ ഇഷാനിക അച്ഛൻ്റെ കൈയ്യിൽ നിന്നും ആ വിസിറ്റിംഗ് കാർഡ് വാങ്ങി നോക്കി. ശേഷം വിശ്വാസം വരാത്തതു പോലെ അവളെ തന്നെ നോക്കി.

നീ… നീ ….

ഒരു നീയുമില്ല മിസ്സ് ഇഷാനിക.

അതും പറഞ്ഞു കൊണ്ട് അവൾ എനിക്കു നേരെ തിരിഞ്ഞു. പിന്നെ എന്നോടായി പറഞ്ഞു.

ആദി, ഇന്നത്തോടെ ഈ വീടുമായുള്ള നിൻ്റെ എല്ലാ ബന്ധവും ഇവിടെ വെച്ചു തീർന്നു. ആ പിന്നെ നിൻ്റെ അമ്മയുമായിട്ടുള്ള റിലേഷൻ തുടരുന്നതിൽ ഞാൻ തടസ്സം നിൽക്കില്ല. പക്ഷെ ബാക്കി ആരുമായി….

അവളെ പറഞ്ഞു മുഴുവിക്കാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു.

എനിക്ക് എൻ്റെ അമ്മ മാത്രമാണ് ഇമ്പോർട്ടൻ്റ്, സോ എനിക്കു സമ്മതം.

ഞാനതു പറഞ്ഞതും അവൾ ഒന്നു ചിരിച്ചു ശേഷം വാ.. പോവാം… എന്നു പറഞ്ഞു കൊണ്ട് എൻ്റെ കൈ പിടിച്ചു കൊണ്ട് പുറത്തേക്കു നടന്നു.

Updated: May 24, 2024 — 10:06 pm

15 Comments

Add a Comment
  1. Good writing, waiting for next part

  2. Kidillam story ❤️❤️❤️❤️❤️

  3. Waiting for the next part

  4. thudakam kollam,baaki evide bro?

  5. Nice story 👏 waiting for the next part

  6. Bro korach kooduthal ezhuthan sramiku bayich oru feel aavambo theeran

  7. നിധീഷ്

    ❤❤❤❤❤❤❤

  8. വിഷ്ണു

    ഒരു രക്ഷയില്ല പൊളി ബ്രോ
    പെട്ടന്ന് പോരട്ടെ അടുത്ത ഭാഗം ❤️❤️❤️😔

  9. ഇനി എന്നാ അടുത്ത part

  10. എന്തായാലും പേജ് ഒന്ന് കൂട്ടാൻ നോക്കണേ മച്ചാനെ.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ് തുള്ളി നിൽക്കുവ.. 💥

  11. ഈ coment എന്താ post അവൻ ഇത്ര താമസം… 🙄

  12. മാസ്സ് ആണ് മച്ചാനെ🔥🔥 വേറെ level❤️ ബാക്കി പോന്നോട്ടെ.. വെയ്റ്റിംഗ് ആണ്..

  13. റോക്കി

    ഇതെന്താ ഇത്ര കുറച്ച് 🥺😭

Leave a Reply

Your email address will not be published. Required fields are marked *