തേടി വന്ന പ്രണയം [പ്രണയരാജ] 313

 

കണ്ടോടാ… ആർക്കും വേണ്ട നിന്നെ,…

 

അതവൾ പറഞ്ഞു മുഴുവിക്കും മുന്നെ ഒരു കിളിനാദമവിടെ ഉയർന്നു.

 

ഞാൻ റെഡിയാണ്.

 

ഞാനടക്കം എല്ലാവരും ഞെട്ടി. ആ ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും നോക്കിയപ്പോൾ ആളുകളെ വകഞ്ഞു മാറ്റി കൊണ്ട് ഒരു സുന്ദരിയായ പെൺക്കുട്ടി അവിടേക്കു നടന്നു വരുന്നു.

 

തൂവെള്ള നിറവും അഞ്ചനം ചാർത്തിയ അഴകാർന്ന മിഴികളും ഇളം ചുവപ്പം കലർന്ന ചെറു ചുണ്ടുകളും ആ കെ മൊത്തത്തിൽ ഒരു കൊച്ചു ദേവതയെ പോലെ ഒരു പെൺക്കുട്ടി. മുന്നിലേക്കു നടന്നു വരുന്ന അവളെ കണ്ടതും ഇഷാനികയുടെ മുഖം മങ്ങി. അവളുടെ മനോഹരിതയ്ക്കു മുന്നിൽ ഇഷാനിക ഒന്നും തന്നെ അല്ലായിരുന്നു എന്നതാണ് സത്യം .

 

അവൾ നടന്നു വന്നു ഇഷാനികയ്ക്കു മുന്നിലായി നിന്നു. ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ പതറിയ ഇഷാന പല്ലുരുമ്മി കൊണ്ട് അവളെ തുറിച്ചു നോക്കി. എന്നാൽ പുച്ഛത്തിൽ കലർന്ന ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി.

 

ടോ… തനിക്കെന്താ വട്ടാണോ… സ്വന്തം കുഴി താൻ തന്നെ കുഴിക്കുകയാണോ..? ഒരു ഡിഗ്രി പോലുമില്ലാത്തവൻ, വീട്ടുക്കാർക്കും നാട്ടുക്കാർക്കും വേണ്ടാത്ത ഇവനെ താൻ കല്യാണം കഴിക്കുമെന്നാണോ.. പറയുന്നത്.

 

ഇഷാനികയോട് നിർത്താനായി ആംഗ്യം കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.

 

മിസ്സ്‌ ഇഷാനിക, തനിക്ക് ഇയാളെ വിവാഹം കഴിക്കാൻ താൽപ്പര്യം ഇല്ല എന്നു താൻ പറഞ്ഞു അതു തൻ്റെ ഇഷ്ടം. ആരെങ്കിലും ഇവനെ വിവാഹം കഴിക്കുവാൻ തയ്യാറാണോ എന്നു ചോദിച്ചു. ഞാൻ താൽപ്പര്യം ഉണ്ടെന്നു പറഞ്ഞു അതെൻ്റെ ഇഷ്ടം. സോ കൂടുതൽ ഓരോന്നു പറഞ്ഞ് സ്വന്തം വില കളയരുത് മിസ്സ് ഇഷാനിക.

 

അതു പറയുമ്പോൾ അവളുടെ മുഖത്ത് പരിഹാസം നിറഞ്ഞ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അവളെ കാണും തോറും എനിക്കറിയാവുന്ന ആരോ ആണവൾ എന്നു മനസു പറഞ്ഞു കൊണ്ടിരുന്നു. നല്ലതു പോലെ അറിയുന്ന ആരോ.. പക്ഷെ ഓർമ്മയില്ല . അല്ല തോന്നിയതാണ് പക്ഷെ അതു ശരിയാവണം എന്നില്ലല്ലോ..?

 

അങ്ങനെ ഓരോന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടു കാലടികൾ എനിക്കരികിൽ വന്നു നിന്നു. ഞാനവളെ നോക്കിയതും ഒരു പുഞ്ചിരിയോടെ അവളെന്നോടു ചോദിച്ചു.

 

എന്നെ വിവാഹം കഴിക്കാൻ താൻ തയ്യാറാണോ ….?

 

ആ ചോദ്യമെന്നെ ഒന്നു ഞെട്ടിച്ചു. അവളോട് പലതും ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ ഇത്രയും നേരം നേരിട്ട അപമാനം കൊണ്ട് കുമ്പിട്ടു പോയ തലയുയർത്തി പിടിക്കണം എന്നുറപ്പിച്ചു കൊണ്ട് ഞാനമ്മയെ ഒന്നു നോക്കി ആ മുഖത്തെ പുഞ്ചിരിയിലെ സമ്മതഭാവം തിരിച്ചറിഞ്ഞതും ഞാൻ പറഞ്ഞു.

Updated: May 19, 2024 — 10:51 pm

20 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. 😍😍🥰nice

  3. Super story bro. Pls continue

  4. Nice story bro. Pls continue

  5. Super. Good start waiting for the next part, also increase the number of pages

    1. പ്രണയരാജ

      Page increase is not possible

    2. Page number increase is not possible

  6. 👹 ചാത്തൻ 👹

    അയ്യോാ…… നിന്നെ ഇപ്പൊ കയ്യികിട്ടിയാ ഉണ്ടല്ലോ മോനെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മത്തരും. ഒരു പാർട്ട്‌ വായിച്ചപ്പോ തന്നെ ഉണ്ടായ ആ ഫീൽ ഹാ….. ഉമ്മ 😘…

    🫣

    1. പ്രണയരാജ

      Thanku mutheee

    2. Thanku bro next part post chaithittunde

  7. ഒരു കഥ മുഴുവൻ വായിക്കണം എന്ന കൊതി കൊണ്ട് ചോദിക്കുവാ. ഇത് “ഇണക്കുരുവികൾ” എന്ന story എഴുതിയ ആൾ ആണെങ്കിൽ. എവിടെ പോയാൽ ആണ് അണ്ണാ അതിന്റെ complete story വായിക്കാൻ പറ്റുക? കൊതികൊണ്ട് ചോദിക്കുകയാ. ആരെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തെരണേ. Pls

    1. പ്രണയരാജ

      Inakkuruvigal annu kk undaya problethile nirthiyathane pinne thudangiyittilla…ennelum ezhuthanulla mood vannal njan ezhuthan nokka aa time ivide thanne post chaiyam

    2. Sry bro kk undaya chila problem moolam njan aa story stop chaithu ennelum rewrite chaiyuvane njan ivide thanne post chaiyande

  8. Universe, പവിത്രബന്ധം ഉടനെ ഉണ്ടാകും പ്രതീക്ഷിക്കുന്നു.. 👍

    1. പ്രണയരാജ

      Univers and pb njan vaigathe update chaiyande bro

  9. മാസ്സ്..🔥 പക്ഷെ പെട്ടന്ന് തീർന്നപ്പോൾ എന്തോപോലെ.. ഇനി കാത്തിരിപ്പിന്റെ നാളുകൾ, അടുത്ത പാർട്ടിനായി..

    1. പ്രണയരാജ

      Vaigathe thanne varum bro

Leave a Reply

Your email address will not be published. Required fields are marked *