തേടി വന്ന പ്രണയം [പ്രണയരാജ] 308

 

ഞാൻ അപ്പോയെ പറഞ്ഞതല്ലായിരുന്നോ.. ഈ വിവാഹം വേണ്ട എന്ന് . അമ്മ, അമ്മ നിർബദ്ധിച്ചില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരുമായിരുന്നോ…?

 

എൻ്റെ ചോദ്യം കേട്ടയുടനെ ഇഷയുടെ മറുപടിയും വന്നു.

 

നിന്നെ പോലെ ഒരുത്തനെ ആരു കെട്ടാനാണ് ആദിദേവ്. പാവം നിൻ്റെ അമ്മ. ബിസിനസ്സിനു വേണ്ടിയുണ്ടാക്കിയതോ എന്തോ.. എങ്ങനെലും നിൻ്റെ കല്യാണം നടന്നു കണ്ടാ മതി എന്നു കരുതി. പക്ഷെ പാവം അമ്മ ഇത്രയും പ്രതീക്ഷിച്ചു കാണില്ല.

 

ഇഷ, മതി, വെറുതെ എൻ്റെ അമ്മയെ ഇതിലേക്ക് വലിച്ചിടണ്ട ‘

 

ആദി മോനെ വേണ്ട .

 

എന്തോ എങ്ങനെ, നീ എന്തിനാടാ.. ഇങ്ങനെ കുരയ്ക്കുന്നത്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ…?

 

ഞാനവളെ ഒന്നു തുറിച്ചു നോക്കി. എന്നെ പുച്ഛിച്ചു തള്ളി കൊണ്ട് അവൾ പറഞ്ഞു.

 

ഞാൻ ഇഷാനിക രാഗവൻ നിന്നെ വേണ്ട എന്ന് ഈ കല്യാണ മണ്ഡപത്തിൽ വെച്ചു പറഞ്ഞു. നീയാണാണെങ്കിൽ ദേ.. ഈ മുഹൂർത്തത്തിൽ ഈ മണ്ഡപത്തിൽ വെച്ച് കല്യാണം കഴിച്ച് കാണിക്ക്. അതിന് ഏതെങ്കിലും ഒരു പെണ്ണ് നിൻ്റെ കൂടെ പൊറുക്കാൻ തയ്യാറാവോ…?

 

അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിക്കുമ്പോൾ തലക്കുനിച്ചു നിൽക്കാൻ മാത്രമേ.. എനിക്കും സാധിച്ചൊള്ളൂ.. സ്വന്തം വീട്ടിൽ പട്ടിയുടെ വില പോലും കൽപ്പിക്കാത്തവനെ നാട്ടുക്കാർക്കു പോലും വേണ്ട അങ്ങനെയുള്ള തന്നെ വിവാഹം കഴിക്കാൻ ഏതു പെണ്ണു തയ്യാറാവാനാണ്.

 

കുറ്റപ്പെടുത്തി താഴ്ത്തി കെട്ടാൽ ആരൊക്കെ ശ്രമിക്കുമ്പോഴും തോറ്റു കൊടുക്കാത്തെ തലയുയർത്തി നിന്നിട്ടേയുള്ളൂ ഈ ആദിദേവ്. അതു വീട്ടുക്കാരായാലും കുടുംബക്കാരായാലും ഇനി നാട്ടുക്കാരായാലും പക്ഷെ ഈ നിമിഷം തലയുയർത്തി പിടിക്കുവാനുള്ള ധൈര്യം എന്നിലുമുണ്ടായിരുന്നില്ല.

 

എന്താടാ… നാവടങ്ങി പോയോ… ദേ… നോക്ക് കല്യാണം കൂടാൻ വന്ന ആയിരത്തിൽ പരം ആളുകൾ. ഇതിൽ നൂറു പെമ്പിള്ളേരെങ്കിലും കാണും ചുരുങ്ങിയത് കല്യാണപ്രായമായത്, ഇതിലേതവളെങ്കിലും നിന്നെ കെട്ടാൻ തയ്യാറാണോ… എന്നു നോക്കിയാലോ… നിൻ്റെ വിലയെന്താണെന്ന് ഇന്നറിയിച്ചു തരാടാ… ഞാൻ .

 

അവളതു പറയുമ്പോൾ എരിയുന്ന മിഴികളാൽ അവളെ ഒന്നു നോക്കുവാൻ മാത്രമേ.. എനിക്കായൊള്ളൂ…

 

എല്ലാവരും ഇങ്ങോട്ടൊന്നു ശ്രദ്ധിച്ചെ? ഞാൻ ഇഷാനിക രാഗവൻ ഇവനെ കല്യാണം കഴിക്കാൻ വിസമ്മതിച്ചിരിക്കുന്നു. ഇവനെ വിവാഹം കഴിക്കാൻ താൽപ്പര്യമുള്ള ഏതെങ്കിലും പെൺക്കുട്ടി ഈ കൂട്ടത്തിലുണ്ടോ..? ഏതെങ്കിലും പെൺക്കുട്ടികളുടെ വീട്ടുക്കാർ തയ്യാറാണോ…?

 

അവളതുറക്കെ വിളിച്ചു ചോദിച്ചതും കുശുകുശുക്കലം കോലാഹളങ്ങൾ കൊണ്ടു നിറഞ്ഞിരുന്ന ഹോൾ പെട്ടെന്നു നിശബ്ദമായി. എങ്ങും മൗനം മാത്രം. ആരും എന്നെ ഒന്നു നോക്കിയതു പോലുമില്ല.

Updated: May 19, 2024 — 10:51 pm

20 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. 😍😍🥰nice

  3. Super story bro. Pls continue

  4. Nice story bro. Pls continue

  5. Super. Good start waiting for the next part, also increase the number of pages

    1. പ്രണയരാജ

      Page increase is not possible

    2. Page number increase is not possible

  6. 👹 ചാത്തൻ 👹

    അയ്യോാ…… നിന്നെ ഇപ്പൊ കയ്യികിട്ടിയാ ഉണ്ടല്ലോ മോനെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മത്തരും. ഒരു പാർട്ട്‌ വായിച്ചപ്പോ തന്നെ ഉണ്ടായ ആ ഫീൽ ഹാ….. ഉമ്മ 😘…

    🫣

    1. പ്രണയരാജ

      Thanku mutheee

    2. Thanku bro next part post chaithittunde

  7. ഒരു കഥ മുഴുവൻ വായിക്കണം എന്ന കൊതി കൊണ്ട് ചോദിക്കുവാ. ഇത് “ഇണക്കുരുവികൾ” എന്ന story എഴുതിയ ആൾ ആണെങ്കിൽ. എവിടെ പോയാൽ ആണ് അണ്ണാ അതിന്റെ complete story വായിക്കാൻ പറ്റുക? കൊതികൊണ്ട് ചോദിക്കുകയാ. ആരെങ്കിലും അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തെരണേ. Pls

    1. പ്രണയരാജ

      Inakkuruvigal annu kk undaya problethile nirthiyathane pinne thudangiyittilla…ennelum ezhuthanulla mood vannal njan ezhuthan nokka aa time ivide thanne post chaiyam

    2. Sry bro kk undaya chila problem moolam njan aa story stop chaithu ennelum rewrite chaiyuvane njan ivide thanne post chaiyande

  8. Universe, പവിത്രബന്ധം ഉടനെ ഉണ്ടാകും പ്രതീക്ഷിക്കുന്നു.. 👍

    1. പ്രണയരാജ

      Univers and pb njan vaigathe update chaiyande bro

  9. മാസ്സ്..🔥 പക്ഷെ പെട്ടന്ന് തീർന്നപ്പോൾ എന്തോപോലെ.. ഇനി കാത്തിരിപ്പിന്റെ നാളുകൾ, അടുത്ത പാർട്ടിനായി..

    1. പ്രണയരാജ

      Vaigathe thanne varum bro

Leave a Reply

Your email address will not be published. Required fields are marked *