തിരിച്ചുപോക്ക് ✒️[അഹമ്മദ് ശഫീഖ് ചെറുകുന്ന്] 77

അവളല്ല… അൽഹംദുലില്ലാഹ്…

അവൾക്കൊന്നും പറ്റിയില്ലല്ലോ…

എനിക്കത് മതി… നാളിന്നു വരെ ഒരു പൊടി മണ്ണ് വീഴാൻ സമ്മതിച്ചിട്ടില്ല ആ ദേഹത്ത്…

 

അല്പനേരം കഴിഞ്ഞ്,ആരൊക്കെയോ എന്റെ അരികിൽ വന്നിരുന്നത് പോലെ തോന്നി…

തോന്നലല്ല… ഉണ്ട്….

ഒന്ന് രണ്ടു പേരെങ്കിലുമുണ്ട്..

കൈയിലൂടെയും കണ്ണിലൂടെയും, നെഞ്ചത്ത് കൈ വെച്ചും, പല രീതിയിൽ സ്പർശിക്കുന്നതായി തോന്നി…

കുറച്ചു സമയത്തിന് ശേഷം,അതിലൊരാളുടെ വാക്കുകൾ കാതുകളിൽ തുളച്ചു കയറി…

 

“He is no more… ”

 

ഓഹ്… അപ്പോൾ സംഭവിച്ചത് അതാണല്ലേ…

ഞാൻ ഇനിയില്ല എന്നല്ലേ ആ പറഞ്ഞു കേട്ടത്..

പക്ഷേ,ഇതാണോ മരണം..

പക്ഷേ, വേദനയൊന്നും അനുഭവപ്പെട്ടില്ലല്ലോ…

തൊലി ഉരിയുന്ന വേദനയുണ്ടാകുമെന്നാണല്ലോ കേട്ടതൊക്കെയും..

ഒരുപക്ഷേ , ഇതിനേക്കാൾ വേദന അനുഭവിച്ചു കഴിഞ്ഞത് കൊണ്ടാണോ , ഇത് തിരിച്ചറിയാൻ സാധിക്കാതെ പോയത്…

അല്ലാ…. ഇവളെന്താ ഈ കളിച്ചു കൂട്ടുന്നത്..

എന്റെ സൽമാ..

നീ എന്താണിങ്ങനെ പൊട്ടിക്കരയുന്നത്..

ഞാൻ പോയാൽ ഒരു തുള്ളി കണ്ണുനീർ പൊടിയരുതെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ…

എനിക്കത് സഹിക്കോ…

എന്നിട്ടും ഈ പൊട്ടി എന്താ ഇങ്ങനെ…

 

കുറച്ചു നേരത്തിനു ശേഷം , അവളുടെ കരച്ചിലും ,എന്നിൽ നിന്ന് അകന്നു പോകുന്നത് പോലെ അനുഭപ്പെട്ടു…

ശരിയാ.. എന്നെ ആരൊക്കെയോ പിടിച്ചിട്ടുണ്ട്..

മനസ്സിലായി…

അവർ എന്നെ എടുത്ത് കൊണ്ടു പോകുകയാണ്…

ന്റെ സൽമാ…

Updated: October 18, 2023 — 10:06 pm

2 Comments

  1. പച്ചയായ ജീവിതം വായിച്ചു തീർന്നപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤

  2. ഈ എഴുത്തിന് ഒന്നും പറയാനില്ല… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.