നട്ടുച്ച വെയിലിന്റെ ക്ഷീണം, അവളുടെ ആസ്വാദനത്തെ മങ്ങലേല്പിച്ചു കഴിഞ്ഞിരിക്കുന്നു..
എങ്കിലും, വാക്കുകളിൽ അവളത് പ്രകടിപ്പിക്കുന്നില്ലായിരുന്നു…
എങ്കിലും, ഇനിയും അവളെ കഷ്ടപ്പെടുത്തുന്നത്,വല്ലാത്ത ക്രൂരതയാകുമെന്ന് തോന്നി…
എനിക്കും വയ്യാതെയായിട്ടുണ്ട്…
അപ്പോൾ, ഇതൊന്നും ശീലമില്ലാത്ത അവളുടെ അവസ്ഥ പറയേണ്ടതായുണ്ടോ…
ഇച്ചിരി നേരം കൂടി കഴിഞ്ഞു, തിരിച്ചു പോകാമെന്നു കരുതി , നടത്തത്തിന്റെ വേഗത മെല്ലെ കുറച്ചു…
പെട്ടെന്നാണ് , സൽമ എന്റെ കൈ വിട്ടു പോകുന്നത് പോലെ തോന്നിയത്…
അയ്യോ.. തോന്നലല്ല…
അവൾ വീഴാൻ പോകുകയാണ്…
സർവ്വ ശക്തിയുമെടുത്ത്,അവളെ താങ്ങി നിർത്താൻ ആവോളം ശ്രമിച്ചു…
പൊടുന്നനെ,തലക്കടിയേറ്റത് പോലെയൊരു ആഘാതം…
ഉഫ്ഫ്…
എന്താണ് സംഭവിച്ചത്…
ചുറ്റും ഇരുട്ട് പടർന്നു കഴിഞ്ഞിരിക്കുന്നു..
ഒന്നും കാണാൻ സാധിക്കുന്നില്ല…
“നാച്ചിക്കാ.. നാച്ചിക്കാ….
ന്റെ റബ്ബേ…. എന്താണ് പറ്റ്യേ…”
അവളാണല്ലോ വിളിക്കുന്നത്…
ഹേ…ന്റെ സൽമക്ക് ഒന്നും പറ്റിയില്ലേ…
അൽഹംദുലില്ലാഹ്…
അപ്പോൾ, എന്താണ് ഇവിടെ സംഭവിച്ചത്…
ആളുകളൊക്കെ തടിച്ചു കൂടിയിരിക്കുന്നു…
അവരുടെ കലപില ബഹളം എന്നെ അസ്വസ്ഥനാക്കുന്നുണ്ട്…
അതിനിടയിലൂടെ ,അവൾ വേവലാതിയോടെ പൊട്ടിക്കരയുന്നത് എന്റെ കാതുകളിൽ അലയടിക്കുന്നുണ്ട്…
പക്ഷേ, എനിക്കെന്താണ് ഇതൊന്നും കാണാൻ സാധിക്കാത്തത്…
കണ്ണുകൾ തുറക്കാൻ പറ്റുന്നില്ല..
ചുറ്റും അന്ധത പടർന്നു കഴിഞ്ഞിരിക്കുന്നു…
“ഫൈസീ…
ടാ…ഫ്…ഫൈസീ..
ഉ…ഉ….ഉപ്പ കണ്ണ് തുറക്കുന്നില്ല…
എനിക്കൊന്നും മനസ്സിലാകുന്നില്ല ടാ..
ഇത് എവിടെയാണെന്നും അറിയില്ല…
നീയൊന്ന് ഓടി വാടാ വേഗം..”
അവളുടെ സംസാരം പൊട്ടിക്കരച്ചിലിലേക്ക് വഴി മാറിയപ്പോൾ , കൂടി നിന്നവരിൽ ആരോ ആ ഫോണെടുത്ത് അവനോട് സംസാരിച്ചു…അയാളുടെ വാക്കുകൾ ഞാൻ ശ്രവിക്കാൻ തുടങ്ങി…
ഓഹ്.. അപ്പോൾ വീണത് ഞാനായിരുന്നു.. അല്ലേ..
പച്ചയായ ജീവിതം വായിച്ചു തീർന്നപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤
ഈ എഴുത്തിന് ഒന്നും പറയാനില്ല… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️