തിരിച്ചറിവ് [Naima] 111

അത് എല്ലാം ഓരോരുത്തരുടെ ഇഷ്ടം നമുക്ക് അതിൽ ഇടപെടേണ്ട കാര്യം ഇല്ല.. ഇതിന്റെ ഒക്കെ ആഫ്റ്റർഎഫക്ട് അനുഭവിക്കേണ്ടതും അവർ തന്നെയാ.. ഈ അവിഹിതങ്ങൾ എല്ലാം നൈമിഷികം മാത്രം ആണ്.. കുറച്ചു നാള് കഴിയുമ്പോൾ എല്ലാം മടുക്കും…

ഇതിന് ഒക്കെ നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ..നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ മതി.. മനസിലായോ.. നീ ആരോടും ഒന്നും ചോദിക്കാൻ പോവണ്ട.. ഉപദേശിക്കാനും.”.നമുക്ക് ഒരു 3 4 മാസം കഴിയുമ്പോൾ ഇവിടുന്ന് മാറാമെന്നും പ്രോമിസ് ചെയ്തു .. ഇവരോട് ഒന്നും അറിഞ്ഞതായി ഭാവിക്കരുതെന്നും പറഞ്ഞു..എന്നിട് ആൾ എന്നെ ഒന്നൂടെ ചേർത്ത് പിടിച്ചു എന്നിട് പറഞ്ഞു ഇത് ഓർത്തു നീ ഇനി എന്നെ ചുമ്മാ സംശയിക്കരുത്..നമ്മൾ പ്രേമിച്ചതിന് ശേഷം നീ അല്ലാത്ത വേറെ ഒരു പെണ്ണ് എന്റെ ലൈഫിൽ ഉണ്ടായിട്ടില്ലന്ന് ഒക്കെ പറഞ്ഞു..

അത് കേട്ടപ്പോ ഞാനും ആളെ ഒന്നൂടെ ചുറ്റി പിടിച്ചു..എന്നിട് നന്നായിട്ട് പ്രാർത്ഥിച്ചു ഇത് എന്നും നിലനിർത്തണെന്നു…

ഇത് വരെ ആരുടേയും കുറ്റം ഏട്ടൻ പറയുന്നത് ഞാൻ കേട്ടിട്ടില്ല.. അപ്പോ ഈ പറഞ്ഞത് എല്ലാം സത്യം ആയിരിക്കും..എന്നാലും എന്റെ തസ്നിനോട് ഞാൻ ഇത് പറയും അവളെ എനിക്ക് രക്ഷിക്കണം.. ഇതായിരുന്നു എന്റെ മനസ്സിൽ..

“നീ ഇപ്പോ തന്നെ തസ്നിനെ വിളിക്കോ ?.. വെറുതെ ഒരു കുടുംബം കലക്കാൻ നിക്കണ്ട.. ഞാൻ ഇത് ഈ അടുത്താ അറിഞ്ഞത്.. അവൻ ഈ ബന്ധം തുടങ്ങിയിട്ട് 4 5 വർഷം ആയി..നീ ഇപ്പോ ഇത് പോയി പറഞ്ഞാൽ നീ തന്നെ എല്ലാരുടേം മുന്നിൽ ചീത്തയാവും.. ആരും വിശ്വസിക്കില്ല..സാദാരണ ഇങ്ങനെ ഒക്കെ സംഭവിക്കാറ്  മനസിലായോ എന്റെ ശ്രീക്കുട്ടി “

പിന്നെ കുറേ സമയം ഏട്ടൻ എനിക് ക്ലാസ്സ്‌ എടുത്തു… എന്നെ ചിരിപ്പിക്കാൻ ഒക്കെ നോക്കുന്നുണ്ട്. . ഞാൻ ആലോചിച്ചത് വീണേച്ചിടെ, husband ചെയ്ത തെറ്റിന് ഇപ്പോ അവർ ശിക്ഷിച്ചത് അവരുടെ മക്കളെയും അത് പോലെ ഒരു പാവം സ്ത്രീയെയും അവരുടെ 3 മക്കളെയും ആണ്.. ഇതിൽ ഇവർ രണ്ട് പേരും കുറ്റക്കാർ ആണ്..ദൈവമേ ഈ രണ്ടു എണ്ണത്തിനും നല്ല 8ന്റെ പണി തന്നെ കൊടുക്കണേ എന്ന് നന്നായി പ്രാർത്ഥിച്ചു…

കഷ്ടി അര മണിക്കൂര്‍ നേരം കൊണ്ട് എന്റെ മനസ്സിന് താങ്ങാവുന്നതിനുമപ്പുറത്തേക്ക് പലരുടെയും തനിനിറം കേട്ടറിഞ്ഞ ആഘാതത്തില്‍ ഇരുന്നു പോയി…..

പിറ്റേ ദിവസം ഞാൻ ലീവ് എടുത്തു.. അവരെ ഫേസ് ചെയ്യാൻ വയ്യായിരുന്നു…ഞങ്ങൾ രണ്ട് പേരും പുറത്ത് പോയി.. എന്തൊക്ക ചെയ്തിട്ടും എന്റെ മനസ് ഓക്കേ ആയില്ലാന്ന് വേണം പറയാൻ..ഇടക്ക് ഒര്കുമ്പോ സങ്കടം വരും.. എന്തിന് പറയുന്നു വിഷ്ണുവേട്ടനെ വരെ എനിക്ക് ഇപ്പോ സംശയം ആണ്..

അവരോട് ഒന്നും അറിയാത്ത പോലെ അഭിനയിച്ചു.. എന്നാലും ഒരു ഡിസ്റ്റൻസ് വന്നു നമ്മൾ എത്ര അഭിനയിച്ചാലും ചിലത് പുറത്ത് വരും അത് അവർക്കും മനസിലായി ..2 മാസം എടുത്ത് എന്റെ മനസ് ഒന്ന് നോർമൽ ആവാനും ഇതൊക്കെ ലോകത്ത് നടക്കുന്ന ഒന്നാണെന്ന് തിരിച്ചറിവ് വരാനും അതിനോട് പൊരുത്തപ്പെടാനും .. നമ്മൾ കാണാത്തത് എല്ലാം നമുക്ക് പുതുമയുള്ളതാണല്ലോ..അങ്ങനെ 5ആം മാസം ആയപ്പോ ഞങ്ങൾ പുതിയ സ്റ്റുഡിയോ എടുത്തു adcb metro സ്റ്റേഷന്റെ അടുത്ത്..

നല്ല രീതിയിൽ അവരോട് നിന്നിട്ട് മാറണം എന്നായിരുന്നു വിഷ്ണുവേട്ടന്റെ ആഗ്രഹം.. എനിക്കും.. എന്നോട് ഇവിടുന്ന് ഇറങ്ങുമ്പോ അവരോട് ഒന്നും പറയരുതെന്ന് പ്രതേകം പറഞ്ഞിട്ട് ആൾ ബൈ പറഞ്ഞു ഷിഫ്റ്റിംഗിൽ ബിസി ആയി.. എനിക്ക് ആണെങ്കിൽ അവരോട് പറയാതിരിക്കാൻ പറ്റുന്നില്ല..ഏട്ടൻ മാറിയ സമയത്ത് ഞാൻ പോയി മഹേഷേട്ടനോട് പറഞ്ഞു

പറയാൻ പാടില്ലാത്തതാണ് എന്നാലും പറ്റുന്നില്ല.. നിങ്ങൾ 2 പേരും ഒരുപാട് സഹായം ചെയ്തിട്ടുണ്ട് അതൊന്നും മറന്നിട്ടല്ല പറയുന്നത്..ഒരുകാലം വരും അന്ന് ഏട്ടൻ ഈ പറയുന്ന ആരോഗ്യം ചുറുചുറുക്ക് പണവും ഒന്നും ഇല്ലാണ്ട് ആയാൽ കൂടെ നോക്കാനും. നിങ്ങൾക് തണൽ ആവാനും ആ പാവം ഭാര്യ മാത്രെ കാണു.. നിങ്ങൾ ഇവിടെ ചെയുന്നത് നിങ്ങളുടെ ഭാര്യ നാട്ടിൽ ചെയ്‌താൽ എന്താവും നിങ്ങൾ അവരെ വിളിക്കുന്നെ… അത് തന്നെ അല്ലെ വീണ ചേച്ചിയും…ദൈവദോഷം വാങ്ങി വെക്കല്ലേ ഏട്ടാ… സ്നേഹം കൊണ്ട് പറയുന്നതാ..

സത്യം എക്കാലവും മറച്ചുവെക്കാൻ പറ്റില്ല ചേച്ചി.. എല്ലാത്തിനും സമാധാനം പറയേണ്ട ഒരു ദിവസം വരും എന്ന് പറഞ്ഞിട്ടാണ് ഞാൻ പോന്നത്..

ഏട്ടൻ പറയരുതെന്ന് പറഞ്ഞിട്ടും പറഞ്ഞത് എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആണ്.. അവർ മാറാൻ ഒന്നും പോവുന്നില്ല പക്ഷെ നമ്മുടെ മനസാക്ഷിയോട് എങ്കിലും കുറച്ചു നീതി പുലർത്തണ്ടേ… ഞാൻ ആഗ്രഹിക്കാത്ത ഒരു ലോകമാണ് ഇത്…

ഇങ്ങനെ എത്ര എത്ര മഹേഷ്മാരും വീണമാരും ഉണ്ട് ദുബായിൽ എന്ന് പിന്നീട് എനിക്ക് മനസിലായി.. ഇതെല്ലാം മനുഷ്യരുടെ ചോയ്സ് ആണ് അല്ലാതെ നാടിന്റെ കുഴപ്പമല്ല…നമുക്ക് ലോകത്തെ മുഴുവൻ മാറ്റാൻ പറ്റില്ലാലോ… പക്ഷെ നമുക്ക് ഇവരിൽ ഒരാൾ ആവാതിരിക്കാൻ ശ്രമിക്കാം .. ഈ ലോകത്ത് ജനിക്കേണ്ടി ഇരുന്നിലാണ് പോലും ചിന്തിക്കുന്ന ഓരോ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കും..ദുബായ് ഒരു മായാലോകം ആണ്..നാട്ടിലേക്കാൾ സുരക്ഷിതത്വം നമുക്ക് അനുഭവിക്കാൻ സാധിക്കും..

ദൈവം ഇത്തരം ചില മനുഷ്യരെ നമ്മള്‍ക്ക് കാണിച്ചു തരും. ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് നമ്മളെ കൊണ്ട് വീണ്ടും വീണ്ടും ചിന്തിപ്പിക്കാനും ഇനിയും നമ്മൾ ജീവിക്കാൻ പോവുന്ന ഈ ലോകം ഇങ്ങനെ ആണെന്നുള്ള ഒരു തിരിച്ചറിവ് നേടാനും..

Based on a real story..