താമര മോതിരം – ഭാഗം -15  262

കുറച്ചു നേരം ശ്വാസം നേരെ ആകാനായി എടുത്തു – അത് കഴിഞ്ഞു കയ്യിൽ എടുത്ത കല്ലിലേക്ക് നോക്കിയ കാർത്തു – അത്ഭുതപ്പെട്ടു പോയി – കാരണം ആ കല്ല് ഇപ്പോൾ തിളങ്ങുന്നില്ല – വെറുമൊരു സാധാരണ കല്ലുപോലെ തോന്നി.

അവൾ പെട്ടെന്ന് എന്തോ ആലോചിച്ചു ആ കല്ല് വെള്ളത്തിൽ മുക്കി പിടിച്ചു നോക്കി – എന്നാൽ അപ്പോഴും ആ കല്ലു തിളങ്ങിയില്ല.

എന്നാൽ വീണ്ടും ഇറങ്ങി അടിത്തട്ടിൽ നോക്കാൻ കർത്തുവിന്റെ ധൈര്യം അപ്പോൾ സമ്മതിച്ചില്ല.

അവൾ ഈറൻ മാറി – കല്ലും എടുത്തു വീട്ടിലേക്കു നടന്നു – വീടെത്തി ആ കല്ല് എവിടെ വയ്ക്കും എന്ന് ആലോചിച്ചു –

കാരണം കണ്ട കാഴ്ചകൾ അമ്മയോട് പറഞ്ഞാൽ – ചിലപ്പോൾ തന്നെ ഇനി പുഴയിൽ കുളിക്കാൻ വിടില്ല-

അതുമാലോചിച്ചു കാർത്തു ആ കല്ല് താമര പൂ ഇട്ടു വച്ചിരിക്കുന്ന കുടത്തിന്റെ ഉള്ളിൽ ഇട്ടു വച്ചു

ഇന്നലെ രാത്രിയിൽ വെള്ളം നിറച്ചു വച്ച കുടം ഇപ്പോൾ കാലി ആയിരിക്കുന്നു – അവൾ ചിരിച്ചു കൊണ്ട് വീണ്ടും ആ കുടം നിറച്ചു വച്ച് – അടുക്കളയിൽ അമ്മയെ സഹായിക്കാനായി പോയി.

ഇന്നത്തെ സ്കൂളിൽ പോയി വന്ന കുട്ടികളോട് തന്റെ മാഷ് ഒരു കത്ത് കൊടുത്തു വിട്ടിരുന്നു.

ഇവിടെ കത്തുകളും എഴുത്തുകളും ഒന്നും വരാത്തതിനാൽ – എല്ലാ സ്ഥലങ്ങളിലും കൊടുക്കുന്നത് മാഷിന്റെ ഫോൺ നമ്പറും വിലാസവുമാണ്.

തന്നെ സ്വന്തം മകളെ പോലെ നോക്കി തന്നെ ഇതുവരെ കുറെ ഏറെ ചിലവുകൾ വഹിച്ചു പഠിപ്പിക്കുന്ന പണിക്കർ സാറിനെ കുറിച്ച് ആലോചിക്കുമ്പോഴേ കാർത്തുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങും.

ആ കത്തിൽ പറഞ്ഞിരുന്നത്