തനിയെ ? [Shahana Shanu] 289

               എൻഗേജ്മെന്റ് വളരെ ആഘോഷപൂർവ്വം കഴിഞ്ഞു. മൂന്ന് മാസം കഴിഞ്ഞ് നിക്കാഹ് നടത്താം എന്ന് തീരുമാനം ആയി.  ഞാനും അവളും ജീവിതത്തെ കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങൾ നെയ്യുവാൻ തുടങ്ങി. ഫോൺ കോളുകൾ വളരെ ദൈർഘ്യമേറി.

 

വളരെ പെട്ടന്നു തന്നെ മാസങ്ങൾ നീങ്ങി. ഇനി നിക്കാഹിന് കുറച്ച് നാളുകൾ മാത്രമേ ബാക്കിയുള്ളൂ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കൊണ്ടിരിക്കുന്നു..

നിക്കാഹിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ. എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. നാസർ മാമയായിരുന്നു. ആദില തുണി വിരിക്കുന്നതിനിടയിൽ ടെറസിൽ നിന്നും തെന്നി താഴെ വീണു. പെട്ടന്ന് ഹോസ്പിറ്റലിൽ വരാൻ. എന്റെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. വിറയാർന്ന കരങ്ങളിൽ നിന്നും ഫോൺ താഴേക്ക് വീണു. പെട്ടന്ന് തന്നെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ഓടി.

 

ICU വിന്റെ ജനൽ ചില്ലുകളിൽ കൂടി ഞാൻ അകത്തേക്ക് നോക്കി. മൈലാഞ്ചി അണിഞ്ഞ കരങ്ങളിൽ ട്രിപ്പ്പുകളും സൂചികളും.  എന്റെ കണ്ണുകളിൽ നിന്നും കണ്ണീർച്ചാലുകൾ ഒഴുകാൻ തുടങ്ങി….

മണിക്കൂറുകൾ  നീണ്ട പ്രാർഥനകൾക്ക് ഫലം കാണാതെ അവൾ എന്നോട് യാത്ര പോലും പറയാതെ എന്നിൽ നിന്നും അകന്നു…എന്റെ പെണ്ണ് എന്നെ തനിച്ചാക്കി നാഥന്റെ വിളിക്ക് ഉത്തരമെന്നോണം യാത്രയായി…

 

അവൾക്കായ് ഒരുക്കിയ മഹർ എന്നെ നോക്കി കണ്ണുനീർ പൊഴിച്ചു…

 

“ഇന്ന് അവളുടെ മീസാൻ കല്ലിനരികെ തഴച്ചു വളർന്ന മൈലാഞ്ചി ചെടിക്ക് പോലും അന്നവളുടെ കൈകളിലെ മൈലാഞ്ചിയുടെ ഗന്ധമാണ്. അവിടെ അവൾ ആറടിമണ്ണിനുള്ളിൽ മണിയറയൊരുക്കി എനിക്കായ് കാത്തിരിക്കുന്നുണ്ട്… ”

 

 

 

 

(-End).

Updated: November 11, 2022 — 10:06 pm

29 Comments

    1. Tnx??

  1. ? നിതീഷേട്ടൻ ?

    നന്നായിട്ടുണ്ട് ???. ഇനിയും എഴുതണം

    1. Tnx ?.

  2. ❣️❣️❣️❣️

  3. Tragedy vendayirunmu oru romantic story try cheyyu

    1. Try ചെയ്യാം ?

  4. കൊല്ലണ്ടായിരുന്നു ???

  5. ഇത് അവളോട് എനിക്കുള്ള പ്രണയം എഴുതിയ ഷഹാന ശാനൂ തന്നേ ആണോ

    1. അതെ ?

      1. എന്നാൽ പ്ലീസ് ആ കഥ ബാക്കി എഴുതുവോ

        1. എഴുതണോ ?

    2. അതെപ്പോ… ഞാൻ കണ്ടില്ലല്ലോ ???

  6. ♥️♥️♥️♥️♥️♥️

  7. ഇത് ഞാൻ ഏതോ ബുക്കിൽ വായിച്ചിട്ടുണ്ടല്ലോ ?

    1. Everyone vaicha pole thonnal

      1. പേരോർമയില്ല but വായിച്ചിട്ടുണ്ട് കഥാപാത്രങ്ങളുടെ പേര് വെത്യാസം ഉണ്ട് ബാക്കി എല്ലാം സെയിം

    2. സത്യമായും ഞാൻ ഒന്നിലും നോക്കി എഴുതിയതല്ല. ?

Comments are closed.