തനിയെ ? [Shahana Shanu] 288

 

വളരുന്നതിന് അനുസരിച്ച് ഞങ്ങളുടെ സൗഹൃദവും വളർന്നു. പിന്നീട് എപ്പോഴാണ് ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതെന്ന് എനിക്കോ അവൾക്കോ അറിയില്ല. ഞങ്ങളുടെ പ്രണയം ഓരോ ദിനം കഴിയുന്നതിന് അനുസരിച്ച് ദൃഢമായിക്കൊണ്ടിരുന്നു…

 

അങ്ങനെയിരിക്കെ എനിക്ക് psc വഴി ഒരു ജോലി ശരിയായി. പോലീസ് കോൺസ്റ്റബിൾ ആയി ഞാൻ ജോലിയിൽ പ്രവേശിച്ചു. അവൾക്ക് എന്റെ ആദിലക്ക് ഒരു ടീച്ചർ ആകണമെന്നുള്ള ആഗ്രഹത്താൽ ബി എഡിന് പഠിക്കുകയാണ്…

 

ജോലി കഴിഞ്ഞ് ഒരു ദിവസം വീട്ടിൽ എത്തിയപ്പോൾ ഉപ്പ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു..ഞാൻ സാലാം പറഞ്ഞു ഉള്ളിലേക്ക് കടന്നതും ഉപ്പ പറഞ്ഞു..

 

‘ മോനെ നീ പോയി ഫ്രഷ് ആയി വാ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്.’

ഞാൻ വേഗം പോയി കുളിച്ച് ഫ്രഷ് ആയി ഉമ്മ തന്ന കട്ടനും ആയി ഉമ്മറത്തേക്ക് പോയി.

 

‘ആഹ്.. നീ വന്നോ? നിന്റെ കല്യാണ കാര്യത്തെ പറ്റി സംസാരിക്കാനാണ് ഞാൻ നിന്നെ വിളിച്ചത്. നിങ്ങൾ ഇങ്ങനെ പ്രേമിച്ച് നടന്നാൽ മതിയോ അവളെ ഈ വീട്ടിലേക്ക് കൊണ്ട് വരണ്ടേ.’

 

” അത് ഉപ്പാ…. ”

‘ നീ ഒന്നും പറയണ്ട ഞങ്ങൾ എല്ലാം തീരുമാനിച്ചു. ഞാൻ നാസറിനെ കണ്ടിരുന്നു. ഈ ഞായർ വളയിടാൻ അങ്ങോട്ട് ചെല്ലുമെന്ന് ഞാൻ വാക്കുകൊടുത്തു. അതിനുള്ള ഒരുക്കങ്ങൾ ഒക്കെ പെട്ടന്ന് ചെയ്തോളൂ.’

 

മറുത്തൊരു വാക്ക് പറയാൻ കൂടി സമ്മതിക്കാതെ ഉപ്പ അകത്തേക്ക് കയറിപ്പോയി. വേറൊന്നും അല്ല പറയാൻ ഇരുന്നത്. ജോലിയിൽ കയറിയതാല്ലേ ഉള്ളൂ ഒരു ഒരു വർഷമെങ്കിലും കഴിഞ്ഞിട്ട് പോരെ നിക്കാഹ്. അവളും പഠിക്കുകയല്ലേ എന്നെല്ലാം പറയണമെന്നുണ്ടായിരുന്നു. ആ ഒന്നും നടന്നില്ല.

 

ഞാൻ ഫോൺ എടുത്ത് നോക്കിയതും. എന്റെ ആദില ഒരുപാട് തവണ വിളിച്ചിരിക്കുന്നു. ഞാൻ ഉടനെ അവളെ വിളിച്ചു. അവളാണെൽ വലിയ സന്തോഷത്തിലാണ്. പിന്നെ പറയണോ ഞാനും സന്തോഷത്തിന്റെ നാളുകളിലായിരുന്നു. സ്വർണവും തുണികളും എല്ലാം റെഡിയാക്കി. എൻഗേജ്മെന്റിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു…

Updated: November 11, 2022 — 10:06 pm

29 Comments

    1. Tnx??

  1. ? നിതീഷേട്ടൻ ?

    നന്നായിട്ടുണ്ട് ???. ഇനിയും എഴുതണം

    1. Tnx ?.

  2. ❣️❣️❣️❣️

  3. Tragedy vendayirunmu oru romantic story try cheyyu

    1. Try ചെയ്യാം ?

  4. കൊല്ലണ്ടായിരുന്നു ???

  5. ഇത് അവളോട് എനിക്കുള്ള പ്രണയം എഴുതിയ ഷഹാന ശാനൂ തന്നേ ആണോ

    1. അതെ ?

      1. എന്നാൽ പ്ലീസ് ആ കഥ ബാക്കി എഴുതുവോ

        1. എഴുതണോ ?

    2. അതെപ്പോ… ഞാൻ കണ്ടില്ലല്ലോ ???

  6. ♥️♥️♥️♥️♥️♥️

  7. ഇത് ഞാൻ ഏതോ ബുക്കിൽ വായിച്ചിട്ടുണ്ടല്ലോ ?

    1. Everyone vaicha pole thonnal

      1. പേരോർമയില്ല but വായിച്ചിട്ടുണ്ട് കഥാപാത്രങ്ങളുടെ പേര് വെത്യാസം ഉണ്ട് ബാക്കി എല്ലാം സെയിം

    2. സത്യമായും ഞാൻ ഒന്നിലും നോക്കി എഴുതിയതല്ല. ?

Comments are closed.