തടിച്ചവൾ [Ibrahim] 99

അല്ലെങ്കിൽ ഫുഡ് ന്റെ എന്തെങ്കിലും ഒരു പ്രോഗ്രാമിൽ ആങ്കർ ആവണം അതാവുമ്പോൾ കുറെ യാത്രയും ചെയ്യാം ഫുഡും പരീക്ഷിക്കാം.

അങ്ങനെ ആണ് വയനാട്ടിൽ പോകുമ്പോൾ ലക്കിടി ഉള്ള ഓറിയന്റ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ന്റെ അടുത്ത് വെറുതെ വണ്ടി ഒന്ന് സൈഡ് ആക്കിയത്

പക്ഷെ മുട്ട് വരെ ഉള്ള പാവാടയും വെള്ള ഷർട്ടും മുകളിൽ ഒരു കോട്ടും ഇട്ടു പോകുന്ന അവരുടെ യൂണിഫോം കണ്ടപ്പോൾ ഞാൻ എന്റെ ആഗ്രഹങ്ങൾ അപ്പോൾ തന്നെ എട്ടായി മടക്കി എന്റെ ഉള്ളിൽ തന്നെ വെച്ചു.

പിന്നെ ഞാൻ സാദാ ഡിഗ്രി കൊണ്ട് തൃപ്തിപെടാൻ തീരുമാനിച്ചു.

അങ്ങനെ ഡിഗ്രി കഴിഞ്ഞപ്പോൾ അച്ഛന് ഒരു ആഗ്രഹം. എന്നെ കല്യാണം കഴിപ്പിക്കണം എന്ന്. എനിക്ക് പ്രത്യേകം വേറെ ആഗ്രഹം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാനും മൗനമായി സമ്മതിച്ചു.

കല്യാണ ആലോചനകൾ വന്നു തുടങ്ങിയപ്പോൾ ആണ് ആകാര വടിവിനൊക്കെ വിവാഹ മാർക്കെറ്റിൽ ഇത്രയും പ്രാധാന്യം ഉണ്ടെന്ന് മനസിലാവുന്നത്.

വിവാഹം അല്ല ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നെനിക്ക് അറിയാവുന്നതുകൊണ്ട് തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷെ മകളുടെ വിവാഹം സ്വപ്നം കണ്ട് നടന്ന അച്ഛന് അത് വലിയ സങ്കടമായി. എത്ര ആലോചനകൾ വന്നിട്ടും നടക്കാത്തത് കൊണ്ടാണ് അച്ഛന്റെ പെങ്ങളുടെ ഭർത്താവും സുഹൃത്തുമായ അഭിയേട്ടന്റെ അച്ഛനോട് കാര്യങ്ങൾ പറഞ്ഞതും അഭിയേട്ടന് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ആണെന്ന് അറിയിക്കുന്നതും.

അതും എങ്ങനെ എന്നല്ലേ

നിങ്ങൾ എന്ത് തീരുമാനിച്ചാലും എനിക്ക് സമ്മതമാണ് എന്നുള്ള വോയിസ്‌ ക്ലിപ്പ് കേൾപ്പിച്ചിട്ട്. അതൊന്നും ശരിയല്ല എന്ന് പറഞ്ഞിട്ടും അവർക്ക് എന്നേക്കാൾ വിശ്വാസം ആ വോയിസ്‌ ആണ്.

എന്നാ പിന്നെ വരുന്നിടത്തു വെച്ചു കാണാം എന്നുള്ള വിധത്തിൽ ഞാനും മുന്നോട്ട് പോകാൻ തീരുമാനിച്ചു.

Updated: October 28, 2021 — 8:49 pm

3 Comments

  1. ആഹാ നല്ല തുടക്കം????

Comments are closed.