തടിച്ചവൾ [Ibrahim] 99

തടിച്ചവൾ
……………..

അമ്മേ അഭി ഏട്ടന് അങ്ങനെ വല്ല ഇഷ്ടവും ഉണ്ടായിരുന്നെങ്കിൽ എന്നോട് ആദ്യം പറയുമായിരുന്നു എന്നും പറഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ പുറകിൽ നടന്നു. നീ ഓരോന്ന് പറഞ്ഞു നീ കല്യാണം മുടക്കാൻ നോക്കണ്ട ഉണ്ണി.ഇത് ഞങ്ങൾ എല്ലാവരും കൂടി എടുത്ത തീരുമാനമാണ്. കാരണം അഭിക്ക് നിന്നെ ഇഷ്ടമാണ് പക്ഷേ അത് അവൻ പറഞ്ഞത് അവന്റെ അച്ഛനോട് ആണെന്ന് മാത്രം

ശോ ഈ അമ്മ

അമ്മേ അഭിയേട്ടൻ എന്താ പറഞ്ഞത്.

അത് നീയും കേട്ടതല്ലേ.

നിങ്ങൾ തീരുമാനിക്കുന്ന ഒന്നിനും ഞാനായിട്ട് എതിരല്ല ഇതല്ലേ അമ്മ കേട്ടത്. എന്നാൽ അത് വേറെ എന്തെങ്കിലും കാര്യത്തിന് പറഞ്ഞതാണെങ്കിലോ അമ്മ അങ്ങനെ ഒന്ന് ചിന്തിച്ചു നോക്കിയേ…..

ആ എനിക്ക് അതിനൊന്നും സമയമില്ല എന്നും പറഞ്ഞു കൊണ്ട് അമ്മ തിരിച്ചു നടന്നപ്പോൾ ഞാൻ അമ്മയുടെ മുമ്പിൽ കയറി നിന്നു.

അമ്മക്ക് അപ്പോൾ എന്നെക്കാൾ വിശ്വാസo അവരെ ആണല്ലേ എന്ന് കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചിട്ടും ഈ കാര്യത്തിൽ അങ്ങനെ തന്നെ ആണ് എന്നും പറഞ്ഞു കൊണ്ട് അമ്മ എന്നെ കടന്നു പോയി.

എന്ത് ചെയ്യണം എന്നറിയാതെ നിന്നു പോയി ഞാൻ. ആരോട് പറയും

കരഞ്ഞു പറയാം എന്ന് വിചാരിച്ചിട്ട് ആണെങ്കിൽ കണ്ണീരും വരുന്നില്ല.

കുഞ്ഞു നാളിൽ പോലും ഞാൻ അഭിയേട്ടന്റെ കണ്ണിൽ ഒരു ഇത്തിരി പോലും സ്നേഹം കണ്ടിട്ടില്ല. അച്ഛനും അമ്മക്കും ഒരുപാട് നേർച്ചകൾക്കും വഴിപാടുകൾക്ക് ശേഷം പിറന്നതായിരുന്നു ഞാൻ. കുഞ്ഞായിരിക്കുമ്പോൾ തന്നെ നല്ല തടി ഉണ്ടായിരുന്നു. കുഞ്ഞു നാളിൽ ഉള്ള ഫോട്ടോ കണ്ടാൽ മനസിലാകും അത്. വളരുന്നതിനനുസരിച്ഛ് അതിൽ ഒട്ടും കുറയാൻ പാടില്ല എന്നുള്ളത് പോലെ അച്ഛനും അമ്മയുo എന്നെ വളർത്തി.

ചെറിയ പ്രായത്തിൽ ഔ ക്യൂട്ട് ബബ്ബ്ളി എന്നൊക്കെ പറഞ്ഞവർ വലുതാവുന്നത് അനുസരിച്ചു ആ തടിച്ച കുട്ടി ഇല്ലേ. ആ ബദൂസ് പോലെ ഇരിക്കുന്ന കുട്ടി ഇല്ലേ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു.

എനിക്ക് പക്ഷെ അതൊന്നും ഒരു കുറച്ചിലായ് തോന്നിയില്ല മാത്രമല്ല എന്തെങ്കിലും പറഞ്ഞു കൊണ്ട് ആരെങ്കിലും വന്നാൽ അച്ഛൻ നന്നായി കഴിക്കാൻ തന്നിട്ട് തന്നെയാണ് ഞാൻ ഇത്രയും തടിച്ചത് എന്ന് അന്തസ്സായി പറയുകയും ചെയ്യുമായിരുന്നു. അച്ഛന്റെ കൂടെ പോകുമ്പോൾ പോലും പലരും പറയുന്നത് കേട്ടിട്ടുണ്ട് ഇയാൾ ഉരുളിയ്ക്ക് പകരം അൻഡാവ് ആയിരുന്നോ കമിഴ്ത്തിയതെന്ന്.

ഭക്ഷണത്തോടുള്ള താല്പര്യം കൊണ്ട് ഞാൻ youtubeനോക്കി പരീക്ഷണം നടത്തുമായിരുന്നു. പിന്നെ അത് ശീലമായി. പ്ലസ് ടു കഴിഞ്ഞു ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ ആയിരുന്നു താല്പര്യം. കാരണം പലതരം വിഭവങ്ങൾ പരീക്ഷിക്കാം പഠിക്കാം.

Updated: October 28, 2021 — 8:49 pm

3 Comments

  1. ആഹാ നല്ല തുടക്കം????

Comments are closed.