തടിച്ചവൾ. 3 [Ibrahim] 96

എന്താ ചെയ്യേണ്ടതെന്നറിയാതെ ഞാൻ പകച്ചു നിൽകുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്. നോക്കുമ്പോൾ ഓഫീസിൽ നിന്നാണ്. വിശ്വസിക്കാൻ പറ്റുന്ന ഒരുത്തൻ ആണ് ഞാൻ അവനോടു കാര്യം പറഞ്ഞു. അപ്പോൾ അവൻ ആംബുലൻസ് ആയിട്ട് പെട്ടന്ന് എത്താമെന്നു പറഞ്ഞു.

 

കൈ വിറച്ചു കൊണ്ടാണ് ഞാൻ ഓടിച്ചെന്നു അനുവിനെ കയ്യിൽ എടുത്തത്. കയ്യിലും മുഖത്തും ചോര ഉണ്ട്. അവനെ അവൾ അടിച്ചു വീഴ്ത്തിയതാണ് ആ ഷോക്കിൽ ആവും അവളും വീണത് ഞാൻ വേഗം അവളുടെ മുഖo വെള്ളം കൊണ്ട് കഴുകി പക്ഷെ അവൾ കണ്ണ് തുറന്നില്ല രക്തക്കറ മുഴുവനും കഴുകി അപ്പോഴേക്കും അവൻ ആംബുലൻസ് ആയിട്ട് എത്തി.

അഭിജിത്തിനെ അവൻ ആണ് ആംബുലൻസ് ഇൽ കയറ്റാൻ സഹായിച്ചത്. അപ്പോൾ ഞാൻ അനുവിനെയും കയറ്റി. നിമിഷ നേരം കൊണ്ട് തന്നെ ആംബുലൻസ് ചീറി പാഞ്ഞു. അഭിജിത്തിന് ഒന്നും സംഭവിക്കല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ കിരൺ പറഞ്ഞു സർ അയാൾക് എന്തെങ്കിലും പറ്റിയാൽ സാറിന്റെ വൈഫ്‌ എന്ന്. അതായിരുന്നു എനിക്കും പേടി. പക്ഷെ അവിടെ എത്തിച്ചപ്പോൾ തന്നെ ഒരു നേഴ്സ് ചോദിച്ചു ഇയാളെ വല്ല കവച്ചാലിൽ നിന്നുമാണോ കിട്ടിയതെന്ന് അങ്ങനെ ഒരു വാട

ശരിയാണ് നാറ്റം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല പിന്നെ അങ്ങനെ ഒരു സാഹചര്യം ആയതു കൊണ്ട് ഞാൻ പറയാഞ്ഞതാണ് എന്ന് പറഞ്ഞോഴിഞ്ഞു ഇനി എന്തായാലും അങ്ങനെ നിൽക്കട്ടെ വിചാരിച്ചു.

രക്തo കുറെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു അതുകൊണ്ട് രക്തം കയറ്റി. വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല സ്കാൻ ചെയ്തപ്പോൾ പക്ഷെ അവന് ബോധം വീണില്ല അത് വീഴ്ചയുടെ ആഘാതം ആയിരിക്കും എന്നാണ് പറഞ്ഞത് പോലീസിൽ അറിയിക്കാൻ പറഞ്ഞപ്പോൾ ഞാൻ ആണ് പറഞ്ഞത് ബോധം തെളിഞ്ഞിട്ട് നമുക്ക് എന്താണെന്ന് വെച്ചാൽ ചെയ്യാമെന്നും കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്തു നോക്കാം എന്നും. എന്തായാലും അവർ അതിൽ വീണു.

 

അനുവിന്റെ കാര്യം ആയിരുന്നു കഷ്ടം അവൾ ഒരുപാട് ആഗ്രഹിച്ച കാര്യം സത്യം ആയിരിക്കുന്നു അവൾ ഗർഭിണി ആണ് പക്ഷെ അവൾക് എന്തോ ഒരു പ്രോബ്ലം പോലെ എന്നെ മനസിലാവുന്നില്ല. ഡോക്ടർ പറഞ്ഞത് എന്തോ കണ്ടു പേടിച്ചിട്ടാണെന്നാണ് അത് എന്താണെന്നു അന്വേഷിക്കാൻ ഞാൻ അന്വേഷിക്കാം എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്ന് ഇറങ്ങി. പരിചയത്തിൽ ഒരു സൈക്കോളജിസ്റ്റ് ഉണ്ടായിരുന്നു. ഞാൻ അവളെയും കൊണ്ട് അവിടെക്കാണ് നേരെ പോയത്

 

തുടരും

 

17 Comments

  1. Author നോളന്റെ ആരെങ്കിലും ആണോ ഇനി
    3മത്തെ പാർട്ട്‌ തടോ ??

  2. 1 um ,2 um part നന്നായിരുന്നു ✌?
    എന്നാലും പറ്റിക്കാൻ വേണ്ടി ആണെങ്കിലും ഇങ്ങനെയൊന്നും ചെയ്യേണ്ടായിരുന്നു?
    ആ flow ang പോയി?

  3. Pls post Part-3

  4. Publish cheythathile problem anno…??
    ആദ്യ രണ്ടു പാർട്ടും സൂപ്പർ ആയിരുന്നു….. ഈ കഥയുടെ author എവിടെ പോയി ….?????

  5. Ith 18 alle. 3rd part idu bro. Kadha nannayittund…

  6. Ithippol entha sambavichathu….upload cheytha part maripoyi thonunnu

  7. എവിടെയോ എന്തോ തകരാറുപോലെ… ഇത് തന്നെയാണോ മൂന്നാമത്തെ പാർട്ട്‌…

  8. കിളി പോയി ഇട്ടതാണോ…

  9. ❓️❓️❓️❓️

  10. ??????????

  11. കഥ ഒരുപാട് മുന്നോട്ടു പോയി ??

  12. ഒന്നും മനസിലാവുന്നില്ലടെയ് ??,,ഇത് 18ട്ടാം ഭാഗമാണ് ഇട്ടത് മാറിപോയിട്ടുണ്ടാവും അതാ തോന്നുന്നേ ?,, (പിന്നെ ഇതുപോലത്തെ കഥകൾ എനിക്ക് ഇഷ്ടമാ ബ്രോ… എല്ലാം ശെരിയായി ഇതിടെ 3ആം ഭാഗം ഞങ്ങൾ പ്രേധിച്ഛിക്കുന്നു?

  13. ദാസൻ മാഷ്

    എന്തുവാടാ ഇത് interstellar സിനിമ പോലെ ഉണ്ടല്ലോ….

    ഒന്നും മനസ്സിലാകുന്നില്ലല്ലോ ഒന്നിനും ഒരു connection ഇല്ലല്ലോ…

  14. തടിച്ചവള്‍ 1 & 2 ന് ശേഷം 18-ാം പാര്‍ട്ട് തന്നത് കലക്കി ?

  15. ബ്രോ ഇത് തന്നെ ആണോ ബാക്കി?????…..

Comments are closed.