തടിച്ചവൾ. 3 [Ibrahim] 96

തടിച്ചവൾ.18

ഞാൻ വാഷ് ബേസിന് അരികിലേക്ക് ഓടിയതും അവൻ കയ്യിൽ പിടിച്ചു അവന്റെ ദേഹത്തേക്കിടാൻ നോക്കിയതും ഞാൻ അവന്റെ ദേഹത്ത് തന്നെ വാള് വെച്ചു.

 

ഞാൻ തന്നെ ബ്ലാ ന്ന് പറഞ്ഞു കൊണ്ട് മാറി നിന്നിട്ട് കറക്ട് കുപ്പാതൊട്ടിയിൽ തന്നെ ആണ് വാള് വെച്ചത് എന്തായാലും നിന്റെ സ്മെല്ലിന് ഇപ്പോൾ ആണ് പെർഫെക്ട് ആയതെന്നും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നതും നീ അങ്ങനെ അങ്ങ് മിടുക്കി ആവല്ലേ ന്ന് പറഞ്ഞു കൊണ്ട് അവൻ എന്നെ തടഞ്ഞു.

അപ്പോൾ ആണ് ജീവ വിളിച്ചത്.

ദേ മാറി നിക്ക് ഞാൻ ഫോൺ എടുക്കട്ടെ എന്നും പറഞ്ഞു കൊണ്ട് മാറ്റാൻ ഒരുങ്ങിയപ്പോൾ അവൻ കയ്യിൽ പിടിച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിക്കാൻ നോക്കി.

നിനക്ക് എന്നെയും എന്റെ മണവും അറപ്പാണല്ലേ സാരമില്ല കുറച്ചു നേരത്തേക്ക് നീ അത് സഹിച്ചേ പറ്റൂ നിന്റെ കെട്ടിയോൻ നിന്നെ വിളിച്ചു കിട്ടാഞ്ഞിട്ട് തിരിച്ചു വന്നാലും കുഴപ്പമില്ല എനിക്ക് ഒരു അര മണിക്കൂർ മാത്രം മതിയെന്ന് പറഞ്ഞു കൊണ്ട് അവൻ എന്നെ കടന്നു പിടിക്കാൻ ഒരുങ്ങിയതും അവനെ തള്ളി മാറ്റി ഞാൻ ഓടി. പക്ഷെ എന്തോ തടഞ്ഞു വീഴാൻ പോയതും അവൻ എന്നെ പിടിച്ചു. ജീവൻ വിളിക്കുന്നുണ്ട് തുടർച്ചയായിട്ട്.

 

ഹാ നീ എങ്ങാനും വീണു എന്തെങ്കിലും പരിക്ക് പറ്റി ഇനി അഥവാ എങ്ങാനും നീ മരിച്ചു പോയാൽ ഈ അഭിയേട്ടന് സഹിക്കാൻ പറ്റുമോ എന്നും ചോദിച്ചു കൊണ്ട് അവന്റെ മുഖം എന്റെ മുഖത്തേക്കടുപ്പിച്ചു.

ഞാൻ മുഖം പുറകിലേക്ക് മാറ്റാൻ ശ്രമിച്ചു കൈകൾ എന്തെങ്കിലും കിട്ടുമോ എന്ന് പരതുന്നുണ്ടായിരുന്നു ബലമുള്ള എന്തോ കയ്യിൽ തടഞ്ഞപ്പോൾ ആരാണ് മരിക്കുന്നതെന്ന് നോക്കാം എന്നും പറഞ്ഞു കൊണ്ട് രണ്ടു കയ്യിലും കൂട്ടി പിടിച്ചു തലക്കിട്ടു തന്നെ ഒന്ന് കൊടുത്തു.

 

അവനോടുള്ള ദേഷ്യം മുഴുവനും ഉണ്ടായിരുന്നതു കൊണ്ടാവും അത്ര ശക്തിയിൽ അവന്റെ തലയിൽ ഇടിച്ചത്. പക്ഷെ അത് ഒരിക്കലും കൊല്ലണം എന്ന് വിചാരിച്ചിട്ടൊന്നും അല്ലായിരുന്നു. തല പൊട്ടി ചോര ഒഴുകി പരന്നു മുഖത്ത് കൂടി. അത് കണ്ടപ്പോൾ പെട്ടന്ന് തന്നെ കയ്യിലുള്ളത് കൈ വിട്ടു താഴെ വീണു പൊട്ടി ഞാൻ ഞെട്ടി പോയി. മുഖത്തു എന്തോ ഉള്ളത് പോലെ തോന്നിയപ്പോൾ ആണ് കൈ കൊണ്ട് തുടച്ചത്. കയ്യിൽ മൊത്തം അവന്റെ ചോര ആയപ്പോൾ ആാാ ന്ന് അലറിക്കൊണ്ട് ഞാനും അവന്റെ അടുത്തായി തളർന്നു വീണു.

 

എത്ര വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞിട്ടാണ് ഓഫീസിൽ പോകാതെ തിരിച്ചു വന്നത്. വരുന്നത് വരെ വിളിച്ചിട്ട് അവൾ ഫോൺ എടുത്തില്ല. ബെല്ലടിച്ചിട്ട് വാതിലും തുറന്നില്ല പിന്നെ ലോക്ക് പൊട്ടിച്ചു വാതിൽ തുറന്നു നോക്കിയപ്പോൾ അഭിജിത്തിനെ ആണ് ആദ്യം കണ്ടത് അപ്പോൾ തന്നെ ഉള്ളിൽ ഒരു കാളൽ ആയിരുന്നു. അനൂ ന്ന് വിളിച്ചു അവളെ തിരഞ്ഞപ്പോൾ അടുത്തായിട്ട് അവളും കിടക്കുന്നുണ്ടായിരുന്നു.

17 Comments

  1. Author നോളന്റെ ആരെങ്കിലും ആണോ ഇനി
    3മത്തെ പാർട്ട്‌ തടോ ??

  2. 1 um ,2 um part നന്നായിരുന്നു ✌?
    എന്നാലും പറ്റിക്കാൻ വേണ്ടി ആണെങ്കിലും ഇങ്ങനെയൊന്നും ചെയ്യേണ്ടായിരുന്നു?
    ആ flow ang പോയി?

  3. Pls post Part-3

  4. Publish cheythathile problem anno…??
    ആദ്യ രണ്ടു പാർട്ടും സൂപ്പർ ആയിരുന്നു….. ഈ കഥയുടെ author എവിടെ പോയി ….?????

  5. Ith 18 alle. 3rd part idu bro. Kadha nannayittund…

  6. Ithippol entha sambavichathu….upload cheytha part maripoyi thonunnu

  7. എവിടെയോ എന്തോ തകരാറുപോലെ… ഇത് തന്നെയാണോ മൂന്നാമത്തെ പാർട്ട്‌…

  8. കിളി പോയി ഇട്ടതാണോ…

  9. ❓️❓️❓️❓️

  10. ??????????

  11. കഥ ഒരുപാട് മുന്നോട്ടു പോയി ??

  12. ഒന്നും മനസിലാവുന്നില്ലടെയ് ??,,ഇത് 18ട്ടാം ഭാഗമാണ് ഇട്ടത് മാറിപോയിട്ടുണ്ടാവും അതാ തോന്നുന്നേ ?,, (പിന്നെ ഇതുപോലത്തെ കഥകൾ എനിക്ക് ഇഷ്ടമാ ബ്രോ… എല്ലാം ശെരിയായി ഇതിടെ 3ആം ഭാഗം ഞങ്ങൾ പ്രേധിച്ഛിക്കുന്നു?

  13. ദാസൻ മാഷ്

    എന്തുവാടാ ഇത് interstellar സിനിമ പോലെ ഉണ്ടല്ലോ….

    ഒന്നും മനസ്സിലാകുന്നില്ലല്ലോ ഒന്നിനും ഒരു connection ഇല്ലല്ലോ…

  14. തടിച്ചവള്‍ 1 & 2 ന് ശേഷം 18-ാം പാര്‍ട്ട് തന്നത് കലക്കി ?

  15. ബ്രോ ഇത് തന്നെ ആണോ ബാക്കി?????…..

Comments are closed.