തടിച്ചവൾ. 2 [Ibrahim] 112

അപ്പോൾ ഇയാള് പറഞ്ഞിട്ടാണോ എന്നെയും കൊണ്ട് വന്നത്.

നീ ചിന്തിക്കുന്നത് എന്താണെന്നെനിക്ക് മനസ്സിലായി ഞാൻ പറഞ്ഞിട്ട് തന്നെ ആണ് അവൾ നിന്നെ നടത്തിച്ചു കൊണ്ട് വന്നത് കാരണം നീ അറിയണം നീ ആരാണെന്നു.കാരണം നീയും കൂടി അറിഞ്ഞിട്ടല്ലേ അവർ നമ്മുടെ വിവാഹം തീരുമാനിച്ചത്. അപ്പോൾ നീ അറിയണം നിന്റെ അവസ്ഥ. പത്തടി പോലും ശരിക്കും നടക്കാൻ കഴിയാത്ത നീയാണ് എന്നെ പോലെ ഒരുത്തന്റെ ഭാര്യാ പതവി അലങ്കരിക്കാൻ വരുന്നത് തുഫ്ഫ്……

 

വല്ലാത്ത സങ്കടം തോന്നി എനിക്ക് വിളിച്ചു വരുത്തി അപമാനിച്ച പോലെ മുഖത്തേക്ക് തുപ്പിയ പോലെ പക്ഷെ ഞാൻ കരയുക ഒന്നും ചെയ്തില്ല…

എന്നാലും തൊണ്ടയിൽ എന്തോ കുരുങ്ങികിടക്കുന്ന പോലെ ആരോ പിടിച്ചു അമർത്തിയ പോലെ…

 

അഭിയേട്ടാ ഞാൻ…

 

എന്തേ വയ്യേ എന്നാൽ വായോ എന്റെ വീട്ടിലേക്ക് എന്റെ കെട്ടിലമ്മ ആയിട്ട്…

നിനക്കുള്ള ചായയും വടയും ഞാൻ തന്നെ ഒരുക്കി വെക്കാം

അതേയ് അപമാനിക്കുന്നതിന് ഒരു പരിധി ഉണ്ട് ഞാൻ മിണ്ടാതെ നിക്കുന്നത് നിങ്ങൾ നോക്കേണ്ട.

നീ എന്ത് ചെയ്യും അവൻ ദേഷ്യം പിടിച്ചു നോക്കീട്ട് ചോദിച്ചു.

നിങ്ങളോട് എന്നെ കെട്ടിക്കോ എന്നും പറഞ്ഞു കൊണ്ട് പുറകെ വന്നതല്ല ഞാൻ . നിങ്ങളുടെ അച്ഛനോട് പോയി പറഞ്ഞേക്ക് അവളെ കെട്ടാൻ സൗകര്യം ഇല്ലാന്ന്. അല്ലെങ്കിൽ തന്നെ സ്വത്ത്‌ മോഹിച്ചു വരുന്നവരെ എനിക്ക് കണ്ണിന്റെ നേരെ കണ്ടൂടാ.

നീ കാണണ്ട ഡീ അതുകൊണ്ട് തന്നെ ആണ് നിന്നോട് പറയാൻ പറഞ്ഞത്.

ഹാ അത് നിങ്ങൾക്ക് പറഞ്ഞാൽ എന്താ..

പറഞ്ഞിട്ട് എന്റെ തന്ത കേൾക്കുന്നില്ല നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ നീ നിന്റെ അച്ഛനോട് പറഞ്ഞേനെ എന്നാണ് അങ്ങേര് പറയുന്നത് അതുകൊണ്ട് നീ തന്നെ എന്റെ ഫോണിലേക്ക് വോയിസ്‌ ആയിട്ട് അയക്കണം അപ്പോൾ അവർക്ക് മനസിലായിക്കോളും നിനക്ക് ഇഷ്ടമില്ല എന്ന് മനസിലായോ എന്നും ചോദിച്ചു കൊണ്ട് അവൻ എന്റെ ഫോൺ തട്ടിപ്പറിച്ചു കൊണ്ട് അവന്റെ നമ്പർ ആവും ഫോണിൽ സേവ് ചെയ്തു തുടങ്ങി.

ദാ അഭിജിത്ത് എന്ന് സേവ് ആക്കിയിട്ടുണ്ട് ഇതിലേക്ക് അയച്ചാൽ മതിയെന്ന് പറഞ്ഞു കൊണ്ട് അവൻ വണ്ടി എടുത്തു പോയി.

ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. തിരിച്ചു നടന്നു പോകുന്നത് ഓർത്തപ്പോൾ അതിനേക്കാൾ വിഷമം എന്തായാലും പോയല്ലേ ഒക്കൂ അതുകൊണ്ട് പതിയെ നടന്നു പോകുന്ന പോക്കിൽ നിങ്ങളെ പോലെ ഒരുത്തനെ വിവാഹം ചെയ്യാൻ എനിക്ക് താല്പര്യമില്ല എന്നൊരു മെസ്സേജും ഇട്ടു.

രാത്രി ആയപ്പോൾ ഓരോന്ന് ഓർത്തു കൊണ്ട് കിടന്നു കണ്ണുകൾ നിറയാൻ തുടങ്ങി.

രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത് തന്നെ.

നിന്നോട് പറഞ്ഞാൽ നിനക്ക് മനസിലാവില്ലേ ഡീ എന്ന് ചോദിച്ചു

 

ഇതിപ്പോ ആരാ…

മറുപടി ഒന്നും കേൾക്കാഞ്ഞിട്ടാവും ഡീ എന്ന് അലറിയത് ആ അലർച്ച കേട്ടാൽ അറിയാം അത് ആരാണെന്നു.

അഭിയേട്ടൻ അപ്പോൾ ഞാൻ ആർക്കാണ് മെസ്സേജ് ഇന്നലെ അയച്ചത് എന്നോർത്ത് കിളി പോയി കുറച്ചു നേരം അവിടെ തന്നെ ഇരുന്നു ഞാൻ

4 Comments

  1. ഇത് കൊള്ളാല്ലോ…. അപ്പോൾ ആ വോയിസ്‌ ക്ലിപ്പ് ആർക്കാ പോയത്…

  2. അടിപൊളി????…… നല്ല ഒഴുക്കുണ്ട് എഴുത്തിനു….. വായിച്ചിരിക്കാൻ തോന്നുന്നു……. ഇഷ്ട്ടായി???????

Comments are closed.