എന്റെ സ്ഥിരം റൂമിൽ ജീവൻ കുറ്റി അടിച്ചിട്ടുണ്ട്. മുഖത്തിന് വലിയൊരു തെളിച്ചം ഇല്ലാത്ത പോലെ തോന്നി.
ഇനി ഇപ്പോൾ ഈ പഴയ തറവാടും ഇവിടുത്തെ ആളുകളെയും ഒന്നും ഇഷ്ടായിട്ട് ഉണ്ടാവില്ലേ വിചാരിച്ചു കൊണ്ടു അടുത്തേക്ക് പോയി.
ജീവാ ഇതാണെന്റെ ഫേവറിറ്റ് മുറി. ഇവിടെ വന്നാൽ ഞാൻ ഈ റൂമിലാണ് ഫുൾ ടൈം.
ആണോ അപ്പോൾ ഇതാണോ മണിയറ.
അല്ല ഇതിന്റ അപ്പുറത്താണ്.
അത് നമ്മുടെ മണിയറ അല്ലല്ലോ
അല്ല അഭിയേട്ടന്റ ആണ്.
ഗോൾഡ് ഒക്കെ വീട്ടിൽ അഴിച്ചു വെച്ചതല്ലേ ഇതൊക്കെ എവിടെ നിന്നാ.
ഇതാണ് അച്ഛൻ വാങ്ങിയിട്ട് ഞാൻ മാറ്റി എടുത്തത് മറ്റേത് അഭിയേട്ടൻ വാങ്ങിയതാ അതൊക്കെ അവന് തന്നെ തിരിച്ചു കൊടുക്കണം എന്ന് അച്ഛമ്മ പറഞ്ഞു.
മ്മ് വേണം കൊടുക്കണം പിന്നെ ഇതും വേണ്ട തനിക്ക്.
എന്ത് പറ്റി ഒരു ഉഷാർ ഇല്ലാതെ ഇവിടെ ഒന്നും ഇഷ്ടയില്ലേ
❤❤❤❤
??
Nannayittund. Wtg 4 nxt part…
നന്നായിട്ടുണ്ട്?????