എന്തായാലും മോള് വന്നല്ലോ വാ ന്നു പറഞ്ഞു കൊണ്ടു അകത്തേക്കു കയറാൻ ഒരുങ്ങിയപ്പോൾ അവിടെ ഒരാൾ ഉണ്ട് അച്ഛൻ ചീത്ത പറയുമോ എന്നോർത്ത് വരാത്തതാണ് എന്ന് പറഞ്ഞപ്പോൾ അയ്യോ എന്ന് പറഞ്ഞു കൊണ്ടു അച്ഛൻ ജീവയുടെ അടുത്തേക്ക് ഓടി.
വീട്ടിൽ നിന്ന് ഇറങ്ങി അച്ഛമ്മയുടെ അടുത്തേക്കാണ് പോയത് . അഭിയും അച്ഛനും അമ്മയും അല്ലാത്തവർ എല്ലാരും അവിടെ ഉണ്ടായിരുന്നു. എല്ലാവരും ദുഖിച്ചിരിക്കുക ആയിരുന്നു അപ്പോൾ ആണ് ഞങ്ങളുടെ വണ്ടി മുറ്റത്തു വന്നു നിന്നത്.
ശോ എല്ലാരും കൂടി ഞങ്ങളെ പൊതിഞ്ഞു പിടിച്ചു. പിന്നെ അച്ഛമ്മ ആണ് പറഞ്ഞത് എല്ലാവരും അവർക്ക് ഒന്ന് ഇറങ്ങാൻ ഉള്ള സൗകര്യം എങ്കിലും കൊടുക്കൂ എന്ന്. അപ്പോൾ എല്ലാവരും മാറി നിന്നു.
അല്ലെങ്കിൽ തന്നെ ആദ്യായിട്ട് കാണുന്ന ഒരാളുടെ കൂടെ എന്നെ അയച്ച ഇവരൊക്കെ എന്ത് ആൾക്കാർ ആണ്. ഞാൻ അത് അവരോടു ചോദിച്ചപ്പോൾ പറയാ ഒരു പരിചയവും ഇല്ലാത്ത ആളുകളോടൊപ്പം എത്ര കുട്ടികൾ ഓടി പോകുന്നു. പിന്നെ നിന്നെ ഇവൻ തട്ടി കൊണ്ടു പോയതൊന്നും അല്ലല്ലോ മാന്യമായി താലി കെട്ടി കൊണ്ടു പോയതല്ലേ എന്ന്. പിന്നെ നിനക്ക് അവന്റെ സ്വഭാവം പിടിച്ചില്ലേൽ സ്പോട്ടിൽ കളഞ്ഞിട്ടു വരുമെന്നും ഞങ്ങൾക്കറിയാം എന്ന്.
അത് കേട്ടപ്പോൾ ജീവ ചിരിക്കുക ആണ് എല്ലാർക്കും എന്നെ പറ്റിയുള്ള അഭിപ്രായം കൊള്ളാം. അപ്പോഴേക്കും അച്ഛനും അമ്മയും എത്തിയിരുന്നു.
രാത്രി ഭക്ഷണം കഴിക്കുമ്പോൾ ജീവ ചോദിച്ചു നീയല്ലേ ഒരു ബിരിയാണി മുഴുവനും കുറച്ചു നേരത്തെ അകത്താക്കിയതെന്ന്
ഞാൻ പോടാ ന്നും പറഞ്ഞു കൊണ്ടു ചോറ് തിന്നാൻ തുടങ്ങി.
കൂടുതൽ കഴിച്ചാൽ തടി വെക്കും എന്ന് വിചാരിച്ചാണോ എന്ന് ചോദിച്ചപോൾ നീ ഇനി മുമ്പത്തെക്കാളും തടി കൂടിയാലും എനിക്ക് ഒരു കുഴപ്പമില്ല എന്ന് പറഞ്ഞു കൊണ്ടു പിന്നെയും ചോറ് ഇട്ട് തന്നു.
അച്ഛമ്മ എനിക്ക് സെറ്റ് സാരി ഒക്കെ ഉടുപ്പിച്ചു തന്നു ഞാൻ ഉടുത്തോളാം എന്ന് പറഞ്ഞിട്ട് കെട്ടില്ല ഒരുക്കങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ കുറെ സ്വർണവും കൊണ്ടു വന്നു അപ്പോൾ അച്ഛമ്മ ആണ് അച്ഛനെ വരുത്തിച്ചത്.
എന്തിനാ ഇതൊക്കെ എനിക്ക് കുറെ ഉണ്ടല്ലോ അത് തന്നെ അവിടെ അഴിച്ചു വെച്ചതാ. അതൊക്കെ അഭിജിത്ത് വാങ്ങിയതല്ലേ അതൊന്നും എന്റെ മോൾക്ക് വേണ്ട അത് അവന് തന്നെ തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു കൊണ്ടു അച്ഛൻ ബോക്സ് എന്റെ കയ്യിൽ തന്നു.
ഇതൊന്നും പുതിയതല്ല എന്റെ മോളുടെ ഇഷ്ടത്തിന് മാറ്റി എടുത്തതാ നീ അടുത്ത് ഇല്ലല്ലോ എന്നുള്ള സങ്കടം മാത്രമേ അച്ഛനുള്ളൂ എന്ന് പറഞ്ഞപ്പോൾ അച്ഛമ്മ അച്ഛനെ ശകാരിച്ചു.
എന്റെ രാജാ നിനക്ക് ഇനിയും മതിയായില്ലേ. അല്ലെങ്കിലും നിന്നെ പറഞ്ഞിട്ട് കാര്യമില്ല അവൻ ഇത്രയും തെമ്മാടി ആയതു നമ്മളാരും അറിഞ്ഞില്ലല്ലോ
സാരമില്ല നമ്മുടെ കുട്ടി രക്ഷപെട്ടല്ലോ അല്ലെങ്കിൽ പാമ്പ് കടിയേറ്റോ വല്ല ആക്സിഡന്റ് പറ്റിയോ നമ്മുടെ മോള്
അമ്മേ നിർത്തൂ….
ഞാൻ അത്രയും കൊതിച്ചിട്ട് കിട്ടിയതാ എന്റെ മോളെ. തടി കൂടുതൽ ആണെന്ന് എല്ലാരും പറഞ്ഞിട്ടും എനിക്ക് അവളെ അങ്ങനെ തന്നെ കാണാൻ ആയിരുന്നു ഇഷ്ടം. പക്ഷെ അവൾക് ആഗ്രഹം മെലിയാൻ ആയിരുന്നു അതുകൊണ്ട് മാത്രം ആണ് ഞാൻ അതിന് എതിര് പറയാതിരുന്നത്. അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടാരുന്നുവെങ്കിൽ ഞാൻ എതിർത്തു നിൽക്കുമോ അമ്മേ. നിന്റെ ആഗ്രഹം അതായിരുന്നില്ലേ എന്നൊക്കെ പറഞ്ഞു അളിയൻ എന്നെക്കൊണ്ട്. സമ്മതിപ്പിച്ചപ്പോൾ ഞാനും വീണുപോയി അത്രേ ഉള്ളൂ
ആ അതൊക്കെ പോട്ടെ മോള് വാ ന്നു പറഞ്ഞു കൊണ്ടു അച്ഛമ്മ എന്നെ കൂട്ടികൊണ്ട് പോയി.
ഒരു ഗ്ലാസ് പാലെടുത്തു തന്നിട്ട് മണിയറ മുകളിൽ ഒരുക്കിയിട്ടുണ്ട് അവൻ കാത്തിരുന്നു മുഷിയുന്നുണ്ടാവും എന്നും പറഞ്ഞു കൊണ്ടു മുകളിലേക്ക് അയച്ചു.
❤❤❤❤
??
Nannayittund. Wtg 4 nxt part…
നന്നായിട്ടുണ്ട്?????