ജെയിൽ 13

ലീവു കഴിഞ്ഞ് തിരിച്ചു പോകുന്ന ദിവസം , മൂന്നു മണിക്കൂർ മുമ്പെ തന്നെ വിനയൻ നെടുമ്പാശ്ശേരി എയർപോർട്ടിലെത്തി. കാറിൽ നിന്നിറങ്ങി, ലഗ്ഗേജും മറ്റും, പുറത്തെടുത്തു. എൻട്രൻസിന്റെ മുന്നിലായി ഒരു മുപ്പത്തഞ്ചു വയസ്സു തോ
ന്നിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് ഒരു പരിഭ്രമം നിഴലിച്ചിരുന്നു. അവർ വിനയനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ ധൃതിയിൽ വിനയന്റെ അടുത്തേക്ക് നടന്നു വന്നു.

” ,താങ്കൾ സൌദിയിലേക്കുള്ള ഫ്ലൈറ്റിലാണൊ പോകുന്നത് “?ആ സ്ത്രീ വിനയനോടു ചോദിച്ചു.

” അതെ ” വിനയൻ മറുപടി പറഞ്ഞു.

” എന്നാൽ എനിക്കൊരു ‘ഉപകാരം ചെയ്യാമൊ” ?

” എന്തുപകാരം ”

” എന്റെ ഭർത്താവ് സൌദിയിൽ ജോലി ചെയ്യുന്നുണ്ട്. ഭർത്താവിന്റെ സ്നേഹിതന്റെ കയ്യിൽ കൊടുത്തയക്കാമെന്നു വിചാരിച്ച്
ഞാൻ ഒരു ‘പാഴ്സൽ കൊണ്ടു വന്നതായിരുന്നു. പക്ഷെ സ്നേഹിതന് ഒരു ആക്സിഡന്റ് സംഭവിച്ചതുകൊണ്ട് യാത്ര
മാറ്റിവെച്ചെന്നുള്ള ഫോൺ വന്നതുകൊണ്ടാണ് , ഞാൻ താങ്കളോട് സഹായമഭ്യർത്ഥിച്ചത്.”

” ആ പാഴ്സൽ ഞാൻ നിങ്ങളുടെ ഭർത്താവിനെ ഏൽപ്പിക്കാം. പക്ഷെ ഞാൻ എങ്ങനെ നിങ്ങളുടെ ഭർത്താവിനെ തിരിച്ചറിയും.?” വിനയൻ പ്രതിവചിച്ചു.

” താങ്കൾ പാഴ്സൽ കൊണ്ടു പോവുകയാണെങ്കിൽ ഞാൻ ഇപ്പോൾ അദ്ദേഹത്തെ വിളിച്ചിട്ട് എന്തടയാളമാണ്
താങ്കൾക്ക് തിരിച്ചറിയാൻ വേണ്ടി കാണിക്കുക എന്ന് പറയാം ”

” ശരി”
ആ സ്ത്രീ കുറച്ചകലെ മാറി നിന്ന് ഫോൺ ചെയ്യുന്നത് വിനയൻ കണ്ടു.

” ഞാൻ ഭർത്താവിനോട് സംസാരിച്ചിരുന്നു. താങ്കളെ ക്കാത്ത് . സൌദിയിലെ എയർപ്പോർട്ടിന്റെ എൻട്രൻസിൽ തന്നെ നിൽ
ക്കാ മാണദ്ദേഹം പറഞ്ഞത്. ഒരു നീല ഷർട്ടും, ധരിച്ച്, ഒരു മത്സ്യാ കൃതിയിലുള്ള ഒരു കീ ചെയിൻ ഉയർത്തിക്കാട്ടാമെന്നു പറഞ്ഞിട്ടുണ്ട്. ഈ കീ ചെയിനിന്റെ നിറവും,നീല തന്നെയായിരിക്കും. “

1 Comment

  1. It’s a sad reality rather than a story
    Nice with loves

Comments are closed.