Jail by രമണി
സന്ധ്യക്ക് നാമം ജപിക്കുന്ന തന്റെ രണ്ടു മക്കളെയും മാറി മാറി നോക്കി ചാത്തു ഇറയത്തിരുന്നു. എന്തെന്നില്ലാത്ത ഒരു ഭയം
അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. ഭാര്യ ദുഃഖഭാരം താങ്ങാനാവാതെ ഏതു നേരവും,കിടപ്പു തന്നെ. ഊണും, ഉറക്കവുമൊന്നുമി- ല്ലാത്ത ഒരവസ്ഥയായിരുന്നു അവൾക്ക്. സന്ധ്യാംബരത്തിലെ ചുവപ്പു നിറം പോലെ,അന്ന് മനസ്സിലും അഗ്നി ആളിക്കത്തുകയാണ്. നാളെയാണ് ഗൾഫിൽ നിന്നും, മകന്റെശവശരീരമെത്തുന്നത്. ചാത്തുവോർത്തു.
ബന്ധുവഴിക്കുള്ള നാലഞ്ചാളുകൾ സഹായത്തിനായി രാത്രിയിൽ എത്തിച്ചേ -രും, ചാത്തു പണിക്കു നിൽക്കുന്ന വീട്ടിലെ
മുതലാളിയും, നാളെ വരും. മനസ്സിൽ നെരിപ്പോടെരിയുന്നു. എങ്കിലും, പുഴയിൽ
ഒന്നു കുളിച്ചാൽ ശരീരത്തിന് അല്പം തണുപ്പ് ലഭ്യമാവുകയല്ലൊ എന്നു കരുതി ചാത്തു സോപ്പു പെട്ടിയുമായി പുഴക്കരയി-ലേക്ക് നടന്നു.
ആകാശത്ത് മഴക്കാറുരുണ്ടു കൂടിയിരിക്കുന്നു. ഇരുട്ട് നല്ലപോലെ പരക്കാൻ തുടങ്ങിയിരിക്കുന്നു. സുഖശീതളമായ ഒരു കാറ്റ് ചാത്തുവിനെ പുൽകി നിന്നു.എതിരെ നടന്നു വരുന്ന സോമൻ മാഷ് ചാത്തുവിനോടു ചോദിച്ചു.
” നാളെ എത്തുമല്ലെ ”
അതിന് അതെ എന്നർത്ഥത്തിലുള്ള ഒരു ദയനീയമായ നോട്ടം മാത്രമായിരുന്നു ചാത്തുവിന്റെ മറുപടി. അന്തിച്ചന്തയിൽ നിന്നു
തിരിച്ചു വരുന്ന . മീൻകാരിപ്പെണ്ണുങ്ങൾ ദയനീയമായി തന്നെ നോക്കുന്നത് ചാത്തു ശ്രദ്ധിച്ചു. അവർ പറയാതെ പറഞ്ഞതെന്താണെന്ന് .ചാത്തുവിനു മനസ്സിലായി. പുഴക്കടവ് ശൂന്യമായിരുന്നു. താൻ മാത്രമാണ് ഈ സന്ധ്യ മയങ്ങിയ നേരത്ത്, കുളിക്കാൻ വന്നിരിക്കുന്നത്. പുഴക്കടവിൽ കുറച്ചു നേരം അയാൾ മൂകനായിരുന്നു. പുഴ വെള്ളത്തിൽ ഇരുൾ പരക്കുന്നത് മങ്ങിയ നിലാവിൽ അയാൾ ദർശിച്ചു. അപ്പോഴും , മകനെക്കുറിച്ചുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സിൽ.
മകനോടൊത്ത് പുഴയിൽ കുളിക്കാൻ വന്നതും, അവനൊന്നിച്ച് ഉത്സവം കാണാൻ പോയതുമെല്ലാം അയാളുടെ ഓർമ്മയിൽ
തെളിഞ്ഞു വന്നു. തന്റെ മകന് ഗൾഫുനാട്ടിൽ നിന്നും വധശിക്ഷയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമോർത്ത് ആ പിതൃഹൃദയം
വ്യാകുലപ്പെട്ടു. ഈ നാട്ടുകാർക്കും, അവനെ വലിയ ഇഷ്ടമായിരുന്നല്ലൊ. അറിഞ്ഞു കൊണ്ട് തന്റെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ എവിടെയും, തെളിവാണല്ലൊ പ്രധാനം. തന്റെ മകൻ വിനയൻ തെറ്റുകാരനല്ലെന്ന് തെളിയിക്കാ
നുള്ള യാതൊരു രേഖയും, അവന്റെ പക്കലില്ലായിരുന്നല്ലൊ. തന്റെ മൂത്ത മകനാണ് വിനയൻ. അവന് സൌദിയിൽ ഡ്രൈവറായി ജോലി കിട്ടിയപ്പോൾ കുടുംബമൊന്നു പച്ച പിടിച്ചു വരികയായിരുന്നു.അവിടെ നിന്നും, രണ്ടു വർഷം കഴിഞ്ഞു
ആദ്യത്തെ ലീവിൽ വന്നു തിരിച്ചു പോകുമ്പോഴാണ് അതു സംഭവിച്ചത്.
It’s a sad reality rather than a story
Nice with loves