ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങൾ [Kichu] 265

ഞാനിവിടെ എഴുതാൻ പോകുന്നത് എൻറെ ആദ്യത്തെ കഥയാണ്. അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എൻറെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ആണ് ഇതിൽ പറയുന്നത്.

എടാ നീ നാട്ടിൽ പോകുന്നത് തീരുമാനിച്ചോ.

Mmm

ഇനിയെന്നാ നീ ഇനി ഇങ്ങോട്ട്. അടുത്ത ദിവസം ഞാനും വരുന്നുണ്ട് നാട്ടിലേക്ക്

രണ്ടുവർഷം ആയില്ലേടാ ഞാൻ ഇവിടെ വന്നിട്ട് അന്ന് വീട്ടിന്ന് ഇറങ്ങി പോയപ്പോൾ ഒരുപാട് സങ്കടപ്പെട്ടു വിഷമിച്ചു. അതിൽ നിന്നെല്ലാം നീയല്ലേ എന്നെ കരകയറ്റിയത് പക്ഷെ തിരിച്ചു പോകുമ്പോൾ എന്താ പോലെ നശിച്ച നാട്ടിലേക്ക് പോകുന്നു എന്ന് ഓർക്കുമ്പോൾ

അതൊന്നും സാരമില്ല നിൻറെ വിഷമം എല്ലാം മാറിക്കോളും നാട്ടിൽ പോകുന്നത് അത്യാവശ്യ കാര്യത്തിന് അതുകഴിയുമ്പോൾ നീ ഇങ്ങനെ പോരെ

ശരിയാ ഒരേയൊരു ഏട്ടൻറെ കല്യാണം അല്ലേ അതുകൊണ്ട് മാത്രം പോകുന്ന ഇല്ലെങ്കിൽ പോകട്ടെ ഇല്ലായിരുന്നു

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഞാൻ ആരാ എന്ന് പല സംശയങ്ങളും കാണും ഞാൻ ആദിദേവ് ദേവ് ഗ്രൂപ്പ് എന്ന ബിസിനസ് മാന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെ മകൻ ഇപ്പോൾ ഞാൻ എൻറെ വീട്ടിൽ നിന്ന് രണ്ട് വർഷമായിട്ട് മാറി നിൽക്കുന്നു അതിന് കാരണങ്ങളുണ്ട് അതുവഴിയെ പറയാം
കഥയിലേക്ക് വരാം പറഞ്ഞല്ലോ എൻറെ ചേട്ടൻറെ കല്യാണം ആണെന്ന് പുള്ളിയാണ് അപ്പൻറെ ബിസിനസ് നോക്കി നടത്തുന്നത് ഏട്ടൻറെ പേര് ആര്യൻ പിന്നെ അനിയത്തിയുണ്ട് അവളുടെ പേര് അശ്വതി ഞങ്ങളുടെ എല്ലാവരുടെയും അച്ചു പിന്നെ ഒരാളും കൂടിയുണ്ട് എൻറെ എല്ലാമെല്ലാമായ എൻറെ അമ്മ മാത്രമായിരുന്നു എനിക്ക് ആ വീട്ടിലെ ഏക ആശ്വാസം

ഈ പോക്കിലൂടെ എൻറെ ജീവിതം തന്നെ മാറിമറിയുന്നു

ഞാനിപ്പോൾ സ്വന്തമായി ബോംബെ ഒരു കമ്പനി സ്റ്റാർട്ട് ചെയ്തു അത് നല്ല രീതിയിൽ പോകുന്നു അത്യാവശ്യ സ്വാധീനം എല്ലാം ഉണ്ട് പക്ഷേ നാട്ടിൽ ഞാനൊരു കമ്പനിയിൽ വർക്ക് ചെയ്യുന്നു എന്നു മാത്രമേ അറിയത്തുള്ളൂ. ഞാൻ ഒരു കമ്പനി സ്റ്റാർട്ട് ചെയ്തു എന്ന് ആർക്കും അറിയില്ല അത് ഒരു ഏജൻസിയാണ്.

നീ എന്തോ ഓർക്കുവാ
(ഇവൻ അർജുൻ എൻറെ കമ്പനിയിലെ സ്റ്റാഫ് അതിലുപരി ഒരു ബെസ്റ്റ് ഫ്രണ്ട് അവനെ അജു എന്ന് വിളിക്കും)
ആദി:ഒന്നുമില്ലടാ പഴയ കാര്യങ്ങൾ ആലോചിക്കുമായിരുന്നു


എന്നാൽ നീ ചെല്ല് സമയമായി

ആദി: ഓക്കേ ഡാ അവിടെ ചെന്നിട്ട് വിളിക്കാം

Mm

ബോംബെന്ന് ഇനി കേരളത്തിലേക്ക്
അവൻ പഴയ കാര്യങ്ങൾ ഓരോന്ന് ഓർമ്മയിലേക്ക് വരുന്നു. നഷ്ടപ്പെട്ടുപോയ പ്രണയം എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു ഞാനൊരു മോശപ്പെട്ടവനാണെന്ന് വരെ ആൾക്കാർ പറഞ്ഞു എൻറെ അമ്മ പോലും എന്നെ സംശയിച്ചു അങ്ങനെയല്ല അവൻ ഓർക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *