ശ്രീ എന്ന് പറയുമ്പോൾ അവരുടെ മുഖം ആസ്വസ്ഥമായിരുന്നു….. അതെനിക്ക് മനസ്സിലായി…
അപ്പൊ ഇതാണ് അവള്ടെ അമ്മ…. ഇപ്പൊ പിടികിട്ടി കാര്യങ്ങൾ…. ഹാ പോരട്ടെ പോരട്ടെ….
മനസ്സിൽ അതും വിചാരിച്ചു ഞാനവരെ നോക്കി ചിരിച്ചു കാണിച്ചു….
“”മോൻ വാ എനിക്ക് കൊറച്ച് കാര്യങ്ങൾ പറയാനുണ്ട്..!!!
എന്നെ അവിടെ നിന്നും അവർ തോളിൽ തട്ടി എണീപ്പിച്ചു…ഇനി അപ്പറെ കൊണ്ടോയി മാറ്റി നിർത്തി തല്ലാൻ ആഹ്‌ണോ ഭഗവാനെ എന്ന് ഞാൻ ഓർക്കാതിരുന്നില്ല…..
എന്നാൽ അതിന് മുമ്പേ എന്റെ കൈയ്യിൽ മറ്റൊരു കൈ പിടി മുറുക്കിയിരുന്നു…. ഞെട്ടി തിരിഞ്ഞ് ആളെ നോക്കിയതും ഞാൻ ഒരു നിമിഷത്തേക്ക് നിശ്ചലനായ് നിന്ന് പോയി….
