ജീവന്റെ പാതി 💔 [THE DEVIL 😈] 1

 

 

ഇനി ആർക്കേലും തല്ലാൻ ണ്ടോ…. ണ്ടേൽ വന്ന് തല്ലീട്ട് പൊക്കോ…. ഞാൻ ഫ്രീയാ….!!

 

എന്ന് പറഞ്ഞ് കാറാൻ തോന്നിയെങ്കിലും… ഇനി അഥവാ ഏതേലും നാറി വന്ന് തല്ലിയാലോ വിജാരിച് വേണ്ടാന്ന് വച്ചു…..

 

“””അയ്യോ മോളെ നീയെന്താ ഈ കാണിക്കുന്നേ ….. അവനൊന്നും അറിയത്തില്ല… “”

 

അപ്പോഴേക്കും പ്രായം കൂടിയ ഒരു പുള്ളി ഓടിവന്ന് ആ പെണ്ണിനെ തടഞ്ഞു…. തടഞ്ഞെ നന്നായി ഇല്ലേൽ ഇനിയും ഞാൻ അടി വാങ്ങിയേനെ…

 

ഇങ്ങേരെ എവടെയോ കണ്ട്ക്കല്ലോ…. ആാാ….. ഇങ്ങേർടെ മോളല്ലെ എന്റെ ഭാര്യ…. അപ്പൊ എന്റെ അമ്മായിയപ്പൻ….

 

 

“”വിട് മാമാ ഇവനറിയാ മനു ഏട്ടന് എന്താ പറ്റിയേന്ന്….. ഇല്ലേൽ ഞാൻ പറയിക്കും!!!

 

 

അവൾ അങ്ങേർടെ കയ്യിൽ കെടന്ന് കുതറുമ്പോഴും ഞാൻ അമ്പലത്തിനു മുന്നിൽ അമ്പലം വിഴുങ്ങിയേ പോലെ നിന്നു…. അപ്പോഴേക്കും ബാക്കി ആളുകളൊക്കെ ഓടി അടുത്തിരുന്നു….. എന്റെ അടക്ക് കാണാൻ വന്നതാല്ലേ പിശാശുക്കളെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നേലും വേണ്ടാന്ന് വച്ചു… ഇപ്പോഴും ചുണ്ടീന്ന് ചോര വരുന്നിണ്ട് അത് നിന്നിട്ട് പോരെ അടുത്തടി വേടിക്കുന്നത്..

 

 

അവളെ വലിച്ചുകൊണ്ട് അങ്ങേര് പോയതും ഒരു പ്രായമുള്ള സ്ത്രീ എന്റരുകിലേക്ക് നടന്നു വന്നു….കണ്ടിട്ട് ഒരു കവിയൂർ പൊന്നമ്മേടെ കട്ട്‌ ഒക്കെ ണ്ട്… സ്വഭാവോം അങ്ങനെ ആയാ മതിയാർന്ന്…

മോനെ കൊഴപ്പൊന്നും ഇല്ലല്ലോ….??

 

 

എന്ന് ചോദിച്ചുകൊണ്ടവർ എന്റെ കവിളിൽ തലോടി…

 

 

സ്സ്സ്സ്സ്സ്സ്സ്….!!!!!!!

 

 

നേരത്തെ അടി കൊണ്ട ഭാഗത്ത് തന്നെ വീണ്ടും കൈ വച്ചതും ഞാൻ അറിയാതെ എരു വലിച്ചു…..

 

 

“”അയ്യോ മോനെ വേനയുണ്ടോ..??

 

എന്ന് ചോദിക്കുമ്പോൾ അവരുടെ ശബ്ദവും വിറച്ചിരുന്നു……പേട്ട് തള്ള മുറിവിൽ ചൊരണ്ടി നോക്കീട്ടല്ലേ വേനയിണ്ടോന്ന് ചോദിക്കണേ… ഇതിനാണോ ഭഗവാനെ ഞാൻ കവിയൂർ പൊന്നമ്മേടെ സ്വഭാവം ആയിരിക്കണേന്ന് പ്രാർത്ഥിച്ചത്..

 

 

എല്ലാരും പൊക്കെ ഇനി ഞാൻ നോക്കികൊള്ളാം ഇവിടുത്തെ കാര്യങ്ങൾ..!

 

ആ ആൾക്കൂട്ടത്തെ നോക്കി അവർ ഒച്ചയ്യിട്ടതും എല്ലാരും പല ഭാഗത്തേക്കായ് നടന്നു നീങ്ങി… കൈയ്യിൽ എണ്ണാൻ പറ്റുന്ന ആൾക്കാർ മാത്രം അവിടെ നിന്നു… ബന്ധുക്കൾ ആഹ്ണെന്ന് തോന്നുന്നു…

 

മോനെ …. എന്നെ അറിയുമോ നിനക്ക്..?

 

എന്നെ നോക്കി വാത്സല്യത്തോടെ അവർ ചോദിക്കുമ്പോ ഇല്ലായെന്ന അർത്ഥത്തോടെ ഞാൻ തലയാട്ടിയിരുന്നു..

ഞാൻ ശ്രീ ന്റെ അമ്മയാ…. അതായത് നിന്റെ അമ്മായിയമ്മ  !!!

Leave a Reply

Your email address will not be published. Required fields are marked *