എന്റെ തൊട്ടിപ്പറെ ചുരുണ്ട് കൂടി നിഴലു പോലെ ഇരുന്നിരുന്ന ആ സ്ത്രീ രൂപം ശബ്ദം കേട്ട ദിക്കിലേക്ക് തല ഉയർത്തി നോക്കിയതും ഞാനും അങ്ങനൊരാൾ അവിടെ ഉണ്ടായിരുന്നതായിട്ട് പോലും തിരിച്ചറിഞ്ഞിരുന്നില്ല………നിതംബം വരെ മുട്ടുന്ന മുടിയോ വെളിച്ചത്തിന്റെ നിറമോ മാൻ പേട കണ്ണുകളോ അവൾക്കില്ല എന്നാൽ അവൾ തന്റെ മുമ്പിൽ ഒരു ദേവിയെ പോലെ ഇരിക്കുന്നതായി തനിക്ക് തോന്നണമെങ്കിൽ അവളിന്നും തന്റെ ഉള്ളിൽ കെട്ടിപ്പടുത്തിയ പ്രേമ കൊട്ടാരത്തിന്റെ മുകളിൽ ഇരിക്കുന്നവൾ ആയതു കൊണ്ടായിരിക്കണം…. കണ്ണുകൾ അലക്ഷ്യമായ് അവളുടെ മുഖത്ത് നിന്നും താഴേക്ക് നൂഴ്ന്നിറങ്ങിയതും ഒരു നിമിഷം ഞാനും നിശ്ചലനായ്…… എപ്പോഴോ പറന്നു പോയ കിളി തന്റെ ഉള്ളിലേക്ക് കൂടും കുടുക്കേം ആയിട്ട് തിരിച്ച് പറന്നു കേറിയപ്പോൾ ആഹ്ണ് ഞാൻ അത് തിരിച്ചറിഞ്ഞത് അവൾ തന്റെ ഭാര്യ ആയിരിക്കുന്നുവെന്ന്… ആ കഴുത്തിൽ പാമ്പിനെ പോലെ ചുറ്റി പിണഞ്ഞിരിക്കുന്നത് താൻ നേരത്തെ കെട്ടിയ താലി ആഹ്ണെന്ന്…..
“”””ശ്രീ “””
ഓടിയെത്തിയ പെൺകുട്ടി അവളുടെ മുഖത്തെ മറച്ചിരുന്ന മുടിയിഴകൾ മാടിയൊതുക്കികൊണ്ട് അവളെ തലോടി വിളിച്ചു….. അവളുടെ മുഖത്തെ ഭാവങ്ങൾ എന്താണെന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു…. ഗോതമ്പിന്റെ നിറമുള്ള അവളുടെ മുഖം അന്നേരം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു… ഉണ്ടക്കണ്ണുകൾ കടലിൽ സൂര്യൻ മുങ്ങും പോലെ ചോന്നിരുന്നതിന്റെ കാരണം ഞാൻ ആവരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു…..
“”എനിക്കൊന്നുല്ല പെണ്ണെ നീ അടങ്ങിയിരുന്നേ.. “”
എന്ന് പറഞ്ഞവൾ ആ പെൺകുട്ടിയെ അശ്വസിപ്പിക്കുമ്പോഴും അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു…. കണ്ണിൽ നിന്ന് അറിയാതെ ആലിൻ തറയിലേക്ക് വീണ കണ്ണീർ മുത്തുകൾക്ക് ഭൂമിയെ ചുട്ടു പൊള്ളിക്കാനുള്ള ശക്തി ഉണ്ടെന്ന് എനിക്കന്നേരം മനസ്സിലായി.
എവിടെയാടാ എന്റെ മനു ഏട്ടൻ ????
ദേഷ്യപ്പെട്ടുകൊണ്ട് എന്റെ കോളറിൽ ആ പെൺകുട്ടി പിടിമുറുക്കി കുലുക്കുമ്പോ എന്നെത്തന്നെയാണോ ഇവൾ ഉദ്ദേശിച്ചത് എന്നായിരുന്നു എന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയത്…
ഏത് മനു..???
എങ്ങനെയോ അറിയാതെ എന്റെ വായിൽ നിന്നും ശബ്ദം പുറത്തേക്ക് ചാടിയതും…
നിനക്ക് അറിയത്തില്ലേടാ നാറി !!!
എന്ന് പറഞ്ഞവൾ എന്റെ കരണത്താഞ്ഞടിച്ചു….. അടി കൊണ്ടതേ എനിക്ക് മനസ്സിലായി ഇനിയെന്റെ ജീവിതം അടി കൊണ്ട് തീരാൻ ഉള്ളതാണെന്ന്… പിന്നെ വേറൊന്നൂടെ എനിക്ക് മനസ്സിലായി അവൾക്ക് അടിക്കാൻ അറിയത്തില്ല…. കൈ വന്ന് പതിച്ചത് ചുണ്ടും കവിളും ചേർന്ന ഭാഗത്താണ്….. നാവു നീട്ടി നുണഞ്ഞപ്പോ കിട്ടിയ ചോരയുടെ രുചിയിൽ നിന്നും എനിക്കത് മനസ്സിലായ്… ഹാ ഇനി അടിയെ വർണ്ണിച്ചിട്ടെന്താ കാര്യം എങ്ങനെ ആഹ്ണേലും നല്ല വേന ഇണ്ട്….. നത്തോലി പോലെ ഇരിക്കുന്നവൾ ആഹ്ണേലും ഒടുക്കത്തെ ആരോഗ്യ പിശാശിന്……എനിക്കെന്തിന്റെ കേടായിരുന്നോ എന്തോ ചോയ്ക്കാഞ്ഞിട്ട്…. ന്തായാലും കിട്ടി ബോധിച്ചു….
