ജാനകി.2 [Ibrahim] 226

അച്ഛൻ കൂടെ ഉണ്ടെന്നും ഒരിക്കലും തനിച്ചല്ല എന്നും തോന്നിയ നിമിഷം.

രാവിലെ തന്നെ എന്നെ ഒരുക്കാൻ ആളെത്തി
അവർ എന്നെ ഒരുക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ ആളുകൾ എത്തി തുടങ്ങി എന്ന് തോന്നി കാരണം അത്രയും മുട്ടൽ ആയിരുന്നു ഡോറിൽ.

ഒരുക്കങ്ങൾ കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി. അത്രയും സുന്ദരി ആയിരുന്നു ഞാൻ..

റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയ എന്നെ നോക്കിയ കണ്ണുകളിൽ ഞാൻ അത്ഭുതം കണ്ടു. നാലു കണ്ണുകൾ വളരെ അസൂയയോടെ നോക്കുന്നത് കണ്ടു വേറെ ആരുമല്ല ചെറിയമ്മയും ശ്രീയേച്ചിയും.

ഇത്രയും സ്വർണം ഒക്കെ അവൾക്ക് എവിടെ നിന്ന് കിട്ടി എന്നൊക്കെ ആയിരിക്കും ചോദിക്കുന്നത്. അതൊന്നും കേട്ടില്ലെങ്കിലും അറിയാലോ എനിക്ക്…

മുഹൂർത്തം ആകാൻ ആയില്ലേ അനുഗ്രഹം വാങ്ങി ഇറങ്ങാൻ നോക്ക് കുട്ടിയെ എന്ന് ആൾതിരക്കിൽ ആരോ വിളിച്ചു പറഞ്ഞു. സ്വന്തം ആയിട്ട് ആരും ഇല്ലെങ്കിലും ഇതുപോലെ കല്യാണമോ മരണമോ ഉണ്ടെങ്കിൽ കാരണവരുടെ സ്ഥാനത്തു നില്കാൻ ആരെങ്കിലും ഉണ്ടാവുമല്ലോ

ഞാൻ ചെറിയമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. പിന്നെ ചെറിയമ്മ ആണ് പറഞ്ഞത് ഇനി ശ്രീ യുടെ അനുഗ്രഹം വാങ്ങു എന്ന്.

അവളെന്റെ അതേ പ്രായം അല്ലെ എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ വാക്കുകൾ പുറത്ത് വന്നില്ല.ഞാൻ കാലിൽ തൊട്ടിട്ടും അനുഗ്രഹിക്കുകയോ എഴുന്നേൽപ്പിക്കുകയോ ചെയ്തില്ല അവൾ പിന്നെ ഞാൻ തന്നെ എഴുന്നേറ്റു. അപ്പോൾ കണ്ടു പുച്ഛം നിറഞ്ഞ ഒരു വിജയ ചിരി അവളുടെ മുഖത്ത്….

മനസ്സിൽ ആകെ ഉണ്ടായിരുന്ന ആശ്വാസം അമ്പലത്തിൽ എത്തിയപ്പോൾ അങ്ങ് പോയിക്കിട്ടി. നല്ല ഭംഗി ഉള്ള ഒരു ചെക്കൻ നല്ല നിറവും ഒത്ത ഉയരവും വണ്ണവും ഒക്കെ ആയിട്ട്.

കയ്യിൽ സ്വർണ ചെയിൻ കഴുത്തിലും. കയ്യിൽ ചെയിൻ ഇടുന്ന ആണുങ്ങളുടെ കൈ എനിക്ക് നല്ല ഇഷ്ടം ആയിരുന്നു. പക്ഷെ അദ്ദേഹം എന്നെ കാണുക പോലും ചെയ്യാതെ കല്യാണം കഴിക്കാൻ തീരുമാനം എടുത്തെങ്കിൽ അതിന് പുറകിൽ എന്തെങ്കിലും കാരണം കാണും എന്നെനിക്ക് അറിയാമായിരുന്നു….

തുടരും

11 Comments

  1. ♥♥♥♥

  2. നന്നായിട്ടുണ്ട്. പക്ഷെ രണ്ട് പേജില് നിർത്തിയത് മോശം ആയി. 500 വാക് പോലും ഇതിൽ ഉണ്ടോ എന്ന് സംശയം ആണ് . ഒരു 2500 അല്ലെങ്കിൽ 3000 വാക്കുകൾ എങ്കിലും ഉണ്ടാവണം ഒരു ഭാഗം എഴുതുമ്പോൾ. അങ്ങനെ എത്തുമ്പോ പ്രസിദ്ധികരിക്കുക. അപ്പൊ വായ്ക്കുന്നവർക്കും സന്തോഷം ഉണ്ടാവും. അല്ലെങ്കിൽ വായന സുഖം പോകും. അടുത്ത ഭാഗം കുറച്ചും കൂടി പേജ് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. സ്നേഹത്തോടെ❤️

    1. എന്റെ കോംമെന്റ് വിഷമിപ്പിച്ചെങ്കിൽ സോറിട്ടോ.

  3. പേജ് കൂട്ടണം ട്ടോ ?

  4. Nannayittund. Page koottuka…

  5. Ponnu chetta kadha nannnayittund. But nigalu moshamanu. Exhuthunnathintae bhudhimuttu ariyam. Ennalum onnu vayichu thugumpozhekkum kadha theerunnu. Engumethatha avastha.

  6. “എല്ലാം പിന്നെ പെട്ടെന്ന് ആയിരുന്നു”… വായിച്ചു theernnathum അതുപോലെ പെട്ടെന്ന് ആയിരുന്നു.. മിനിമം ഒരു 5 pages എങ്കിലും ഇട്ടിരുന്നു എങ്കില്‍ നന്നായിരുന്നു…

    Katha ഇതുവരെ മോശമല്ല എന്ന് പറയാം.. പക്ഷേ pages പോര

  7. രുദ്ര രാവണൻ

    ❤❤❤

  8. അടിപൊളി ആയിട്ടുണ്ട്???…. ആകെ ഒരു സമാധാനം ഡെയിലി ഓരോ പാർട്ട് വെച്ച് മിനിമം വായിക്കാലോ എന്നാ??…

    **മുറിയിൽ സ്വർണം നിറച് വെച്ച പെട്ടികൾ കണ്ടപ്പോൾ മനസ് വല്ലാതെ തുടി കൊട്ടാൻ തുടങ്ങി…

    എന്തായാലും ഞാൻ ഒരു കല്യാണപെണ്ണ് അല്ലെ.***

    ഇതിനു ഒരു മാറ്റവും ഇല്ലാലോ????

    1. ആഞ്ജനേയദാസ്

      ഡേയ് ഡേയ്………. അളിയൻ ഒന്ന് തുടങ്ങി വരുന്നേ ഒള്ളു….
      ഒരു തുടക്കക്കാരനെ ഇങ്ങനെ #DEGRADE അടിക്കാതടെ……………..

    2. ചില പെണ്കുട്ടികൾക് അങ്ങനെ ആഗ്രഹം ഉണ്ടാവും. സ്വാഭാവികം.

Comments are closed.