ജാനകി.2 [Ibrahim] 226

ജാനകി.2

Author :Ibrahim

[ Previous Part ]

 

എല്ലാം പിന്നെ പെട്ടെന്ന് ആയിരുന്നു കെട്ടുന്ന ആളെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നെ കല്യാണം കഴിക്കാൻ ഉള്ള കാരണം എന്താ എന്നറിയാൻ വേണ്ടി പക്ഷെ അത് നടന്നില്ല.

എന്നാലും ചെറിയമ്മ പറയുന്നത് കേട്ടു ജീവിത കാലം മുഴുവനും ഒരുമിച്ച് ജീവിക്കാൻ ഉള്ളതല്ലേ എന്തെങ്കിലും ഒരു കുറവില്ലാതെ അവളെ അങ്ങോട്ട് ആരെങ്കിലും കെട്ടി എടുക്കുമോ എന്ന്.

ചിലപ്പോൾ അമ്മേ കുട്ടികൾ ഉണ്ടാവില്ല അതാവും കാരണം ചിലപ്പോൾ എന്ന് അവർ പറയുന്നത് കേട്ടു. അത് കേട്ടപ്പോൾ എനിക്ക് പ്രത്യേകം സങ്കടം ഒന്നും തോന്നിയില്ല കാരണം മറ്റൊന്നുമല്ല എന്റെ അമ്മയെ പോലെ എനിക്കും അൽപ്പായുസ്സ് ആണെങ്കിൽ പാവം എന്റെ കുഞ്ഞിനും എന്റെ അവസ്ഥ തന്നെ ആവും അതൊക്കെ ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു. അത് തുടച്ചു മാറ്റി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ആണ് ചെറിയമ്മ വിളിച്ചത്.

മുറിയിൽ സ്വർണം നിറച് വെച്ച പെട്ടികൾ കണ്ടപ്പോൾ മനസ് വല്ലാതെ തുടി കൊട്ടാൻ തുടങ്ങി…

എന്തായാലും ഞാൻ ഒരു കല്യാണപെണ്ണ് അല്ലെ.

അതിൽ നിന്ന് നൂല് പോലെ ഉള്ള ഒരു മാലയും മൊട്ടു പോലെത്തെ രണ്ടു കമ്മലും എനിക്ക് നേരെ നീട്ടി..

വളകളും വലിയ മാലകളും എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി എനിക്ക്.

ബെഡിലേക്ക് വീഴുമ്പോൾ മനസ്സിൽ നിറയെ സങ്കടം ആയിരുന്നു…

ദിവസങ്ങൾ പെട്ടെന്ന് തന്നെ കടന്നു പോയി.
നാളെ ആണ് കല്യാണം നിനക്ക് എന്തെങ്കിലും കെട്ടി പെറുക്കി വെക്കാൻ ഉണ്ടെങ്കിൽ വെച്ചോ എന്തായാലും നാളെ മുതൽ നീ ഇവിടുത്തെ പൊറുതി മതിയാക്കുക അല്ലെ എന്ന് പറഞ്ഞു കൊണ്ട് ചെറിയമ്മ പോയി.

വീട്ടിൽ ഒരു വേലക്കാരി നിന്നാൽ പോലും ഇതിലും നന്നായി പറഞ്ഞയക്കും എന്നെനിക്ക് തോന്നി.

അവിടെ ഉള്ള എന്റെ ബുക്കും പിന്നെ കുറച്ചു പഴയ ഡ്രസ്സ്‌ ഉം എടുത്തു വെക്കാൻ തുടങ്ങി. പഴയ ഡ്രസുകളുടെ കൂട്ടത്തിൽ ഉള്ള ഒരു പൊതി അപ്പോൾ ആണ് എന്റെ ശ്രദ്ദയിൽ പെട്ടത്.

അച്ഛൻ എപ്പോഴോ എന്നെ ഏൽപ്പിച്ചതായിരുന്നു പക്ഷെ അന്ന് ഞാൻ അത് നോക്കിയില്ല പിന്നെ നോക്കാനുള്ള ഓർമ്മയുo ഉണ്ടായില്ല…

തുറന്നു നോക്കിയപ്പോൾ എന്റെ കണ്ണുകൾ തള്ളിപ്പോയി. കുറച്ചു ആഭരണങ്ങൾ ആയിരുന്നു. അമ്മയുടെ ആഭരണങ്ങൾ ആയിരുന്നു അത് അച്ഛൻ സൂക്ഷിച്ചു വെച്ചത് ആവും.

11 Comments

  1. ♥♥♥♥

  2. നന്നായിട്ടുണ്ട്. പക്ഷെ രണ്ട് പേജില് നിർത്തിയത് മോശം ആയി. 500 വാക് പോലും ഇതിൽ ഉണ്ടോ എന്ന് സംശയം ആണ് . ഒരു 2500 അല്ലെങ്കിൽ 3000 വാക്കുകൾ എങ്കിലും ഉണ്ടാവണം ഒരു ഭാഗം എഴുതുമ്പോൾ. അങ്ങനെ എത്തുമ്പോ പ്രസിദ്ധികരിക്കുക. അപ്പൊ വായ്ക്കുന്നവർക്കും സന്തോഷം ഉണ്ടാവും. അല്ലെങ്കിൽ വായന സുഖം പോകും. അടുത്ത ഭാഗം കുറച്ചും കൂടി പേജ് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. സ്നേഹത്തോടെ❤️

    1. എന്റെ കോംമെന്റ് വിഷമിപ്പിച്ചെങ്കിൽ സോറിട്ടോ.

  3. പേജ് കൂട്ടണം ട്ടോ ?

  4. Nannayittund. Page koottuka…

  5. Ponnu chetta kadha nannnayittund. But nigalu moshamanu. Exhuthunnathintae bhudhimuttu ariyam. Ennalum onnu vayichu thugumpozhekkum kadha theerunnu. Engumethatha avastha.

  6. “എല്ലാം പിന്നെ പെട്ടെന്ന് ആയിരുന്നു”… വായിച്ചു theernnathum അതുപോലെ പെട്ടെന്ന് ആയിരുന്നു.. മിനിമം ഒരു 5 pages എങ്കിലും ഇട്ടിരുന്നു എങ്കില്‍ നന്നായിരുന്നു…

    Katha ഇതുവരെ മോശമല്ല എന്ന് പറയാം.. പക്ഷേ pages പോര

  7. രുദ്ര രാവണൻ

    ❤❤❤

  8. അടിപൊളി ആയിട്ടുണ്ട്???…. ആകെ ഒരു സമാധാനം ഡെയിലി ഓരോ പാർട്ട് വെച്ച് മിനിമം വായിക്കാലോ എന്നാ??…

    **മുറിയിൽ സ്വർണം നിറച് വെച്ച പെട്ടികൾ കണ്ടപ്പോൾ മനസ് വല്ലാതെ തുടി കൊട്ടാൻ തുടങ്ങി…

    എന്തായാലും ഞാൻ ഒരു കല്യാണപെണ്ണ് അല്ലെ.***

    ഇതിനു ഒരു മാറ്റവും ഇല്ലാലോ????

    1. ആഞ്ജനേയദാസ്

      ഡേയ് ഡേയ്………. അളിയൻ ഒന്ന് തുടങ്ങി വരുന്നേ ഒള്ളു….
      ഒരു തുടക്കക്കാരനെ ഇങ്ങനെ #DEGRADE അടിക്കാതടെ……………..

    2. ചില പെണ്കുട്ടികൾക് അങ്ങനെ ആഗ്രഹം ഉണ്ടാവും. സ്വാഭാവികം.

Comments are closed.