ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും [Cyril] 2242

“ശക്തരായ ചില ചെകുത്താന്‍ മാരും മാലാഖമാരും എങ്ങനെയോ നമ്മുടെ ലോകത്ത് എത്തിപ്പെട്ടു. മാലാഖമാര്‍ ആര്‍ക്കും ദോഷം ചെയ്യാതെ മനുഷ്യരുമായി രമ്യതയോടെ ജീവിച്ചു. അപൂര്‍വമായി മാത്രമാണ് മനുഷ്യരും മാലാഖമാരും ഇണ ചേര്‍ന്നിരുന്നത്. പക്ഷേ ചെകുത്താന്‍മാര്‍ മനുഷ്യ മാംസം ഭക്ഷിക്കുന്നതും മനുഷ്യ രക്തം പാനം ചെയ്യുന്നതും വഴി ചെകുത്താന്‍ വര്‍ഗ്ഗത്തിന്റെ ശക്തി ഓരോ തവണയും വര്‍ത്തിക്കുന്നു എന്നത് മനസ്സിലാക്കാൻ തുടങ്ങി. പിന്നെ ചെകുത്താന്‍ വര്‍ഗ്ഗം നമ്മുടെ ലോകത്ത് നടത്തിയത് കശാപ്പ് ആയിരുന്നു. ചില സാഹചര്യങ്ങളിൽ മാലാഖമാരും ചെകുത്താന്റെ ഇരയായി. ഓരോ ദിവസം കഴിയുന്തോറും ചെകുത്താന്‍ മാരുടെ ശക്തി വര്‍ധിച്ച് കൊണ്ടേ പോയി. ആ അതിര് കടന്ന ശക്തി പ്രപഞ്ചത്തെ തന്നെ നശിപ്പിക്കും എന്ന നിലയില്‍ ഉയർന്നു.

ചെകുത്താന്‍ നടത്തിയിരുന്ന അക്രമത്തിന്റെ ഫലമായി പ്രപഞ്ചം തന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ചെകുത്താനെ പോലും നശിപ്പിക്കാന്‍ ശേഷിയുള്ള ഒരു കാവല്‍ക്കാരനെ മനുഷ്യ രൂപത്തിൽ സൃഷ്ടിച്ചു. പക്ഷേ ആ ഒരു സൃഷ്ടി കാരണം പ്രപഞ്ചത്തിന്റെ ശക്തി പൂര്‍ണമായും ക്ഷയിച്ച് പോയിരുന്നു. ഇനി പ്രപഞ്ചം അതിന്റെ പൂര്‍വ്വ സ്ഥിതിയിൽ ആകണമെങ്കില്‍ പല കോടി വർഷങ്ങൾ വേണ്ടി വരും. പക്ഷേ ഇന്നുവരെ പ്രപഞ്ചം പൂര്‍വ്വ സ്ഥിതിയിൽ ആയില്ല എന്നതാണ്‌ സത്യം.

അങ്ങനെ ആയിര കണക്കിന് വർഷങ്ങളുടെ പ്രയത്നത്തിലൂടെ ആ പ്രപഞ്ച കാവല്‍ക്കാരന്‍ നമ്മുടെ ലോകത്ത് ഉണ്ടായിരുന്ന ചില ചെകുത്താന്‍ മാരെ നശിപ്പിച്ചും അവശേഷിച്ച ചെകുത്താന്‍ മാരെ അവരുടെ ലോകത്തേക്ക് തുരത്തി ഓടിച്ചും നമ്മുടെ ലോകത്തെ ചെകുത്താൻ വര്‍ഗ്ഗത്തിന്റെ പിടിയില്‍ നിന്നും സ്വതന്ത്രമാക്കി. എന്നിട്ട് ചെകുത്താന്‍ മാര്‍ നമ്മുടെ ലോകത്ത് വരാൻ അവരുടെ ശക്തിയിലൂടെ സൃഷ്ടിച്ച എല്ലാ കവാടങ്ങളേയും ആ പ്രപഞ്ച കാവല്‍ക്കാരന്‍ നശിപ്പിച്ച് കളഞ്ഞു.

പിന്നീട് നമ്മുടെ ലോകത്ത് വരാൻ ശ്രമിക്കുന്ന ചെകുത്താന്‍ മാരെ ആ കാവല്‍ക്കാരന്‍ നശിപ്പിക്കുന്ന കര്‍ത്തവ്യം ഏറ്റെടുത്തു. പക്ഷേ ഇത്ര വല്യ ലോകത്ത് ഒറ്റക്ക് ആ കര്‍ത്തവ്യം പൂര്‍ണമായും നിറവേറ്റാനുള്ള ബുദ്ധിമുട്ട് കാരണം തനിക്ക് സഹായികളെ ആവശ്യം ഉണ്ടെന്ന് മനസ്സിലാക്കി അവരെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആ പ്രപഞ്ച കാവല്‍ക്കാരന്‍ ഈ ലോകം മുഴുവനും അലഞ്ഞ് അതിന്‌ യോഗ്യരായ സ്ത്രീയെ അന്വേഷിക്കാന്‍ തുടങ്ങി. അവസാനം ആ കാവല്‍ക്കാരന്‍ സയോഫ്ര, എൽവിനിയ എന്ന് പേരുള്ള ഇരട്ട സഹോദരിമാരെ കണ്ടെത്തി.

ആ ഇരട്ട സഹോദരിമാരിലും രണ്ട് വ്യത്യസ്ത മാലാഖമാരുടെ ശക്തമായ ശുദ്ധമായ വിശിഷ്ട രക്തമാണ് ഒഴുകിയിരുന്നത്. പ്രപഞ്ച കാവല്‍ക്കാരന്‍ അവരെ അവന്റെ ഇണകളായി സ്വീകരിച്ചു.

ആ രണ്ട് സഹോദരിമാരും ഗർഭം ധരിച്ച ആ നിമിഷം തൊട്ട് പ്രപഞ്ച കാവല്‍ക്കാരന്‍റെ ശക്തി ക്ഷയിക്കാൻ തുടങ്ങി ഇരുന്നു. അതിന്റെ കാരണം ആര്‍ക്കും അറിയില്ലായിരുന്നു. അതുകൊണ്ട്‌ കാവല്‍ക്കാരന്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയുള്ള പരിശീലനത്തിന് വേണ്ടി ആയുധ കല, മാന്ത്രിക കല എന്ന് മാത്രമല്ല കാവല്‍ക്കാരന് അറിയാവുന്ന എല്ലാം കാര്യവും ഏടുകളില്‍ കുറിച്ച് വെച്ചു. അങ്ങനെ എൽവിനിയ ക്രൗശത്രന്ന് ജന്മം നല്‍കി. സയോഫ്ര ഐറീൻ നു ജന്മം നല്‍കി.

ആ കുട്ടികള്‍ക്ക് പതിനാല് വയസ്സ് ള്ളപ്പോഴാണ് കാവല്‍ക്കാരന്‍ അവരുടെ പരിശീലനം ആരംഭിച്ചത്. ആയുധ കലയും മാന്ത്രിക കലയും അവരുടെ മുപ്പതാം വയസില്‍ അവസാനിച്ചു. അതുകഴിഞ്ഞ് പൂര്‍ണ ശക്തിയും ക്ഷയിച്ച കാവല്‍ക്കാരന്‍ പ്രപഞ്ചത്തില്‍ തന്നെ തിരികെ ലയിച്ച് ചേര്‍ന്നു. പക്ഷേ അതിന്‌ മുമ്പ്‌ കാവല്‍ക്കാരന്‍ അയാളുടെ സഹജാവ ബോധത്തെയും അയാളുടെ രക്തത്തേയും അയാളുടെ രണ്ട് കുട്ടികള്‍ക്കും മരണശാസന ദാനമായി നല്‍കിയിരുന്നു. ആ രക്തം കാഴ്ചയ്ക്ക് കുളം പോലെ തോന്നിയിരുന്നു.”

“അപ്പോ വാണിയും രാധിക ചേച്ചിയും ഐറീൻ വംശത്തിൽ പെട്ടവരാണെന്ന് നിങ്ങൾ എല്ലാവർക്കും അറിയാമെന്ന് കരുതിക്കോട്ടെ?” പെട്ടന്നായിരുന്നു എന്റെ ചോദ്യം.

46 Comments

  1. Super Broo…!????

    ❤️❤️❤️❤️❤️

    1. Thanks bro ❤️❤️

  2. Sorry, part 3 ആണ് 4 അല്ല

  3. Bro bakki vannillallo??

    1. ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.

      1. ഒന്നുടെ അയച്ചു കൊടുക്ക്‌ അല്ലെ… Submit വഴി പോസ്റ്റ്‌ ചെയ്യ്

        1. അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.

  4. തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്‌. Fast ഈ സയിറ്റിൽ പോസ്റ്റ്‌ ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്

    1. Just now submit ചെയ്തു.

  5. Kidu…. super …… Aadutha part nuvendi waiting….

    1. Thanks. Next part ഉടനെ ഉണ്ടാവും.

  6. ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  7. മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?

    1. Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  8. നീലകുറുക്കാൻ

    വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???

    ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

    ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ

    ‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.

    മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.

    ‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..

    വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?

    1. തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.

  9. Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….

    1. Thanks bro.

  10. Ufff poli????

  11. പാവം പൂജാരി

    ഉഗ്രൻ ♥️♥️♥️??

  12. അപരിചിതൻ

    Good going.. ??

    Eagerly waiting for next parts..

    സ്നേഹം മാത്രം ❤♥

    1. Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  13. ❤️❤️❤️

    1. ❤️❤️❤️❤️

  14. nannyittund…adipoli.

  15. സൂര്യൻ

    ?

  16. Wonderful story

  17. ❤️❤️❤️❤️

    1. ❤️❤️❤️

    1. ❤️♥️❤️

  18. ❤❤❤❤

    1. ❤️❤️❤️

    1. ❤️❤️

  19. 1st?

    1. ❤️❤️

Comments are closed.