ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും [Cyril] 2242

അവസാനം അങ്ങ് അറ്റത്ത് പത്ത് സ്റ്റാന്‍ഡുകളിൽ പിടിപ്പിച്ചിരുന്ന ടാര്‍ഗറ്റ് ബ്ലോക്കുകള്‍ ഞാൻ നിരീക്ഷിച്ചു. അപ്പോൾ ആളുകളുടെ സംസാരവും വാതില്‍ തുറക്കുന്ന ഒച്ചയും ഞാൻ കേട്ടു.

‘ആരും എന്റെ ശത്രുക്കൾ അല്ല…. ആരെയും ശത്രുക്കളായി കാണരുത്…. ആരോടും ദേഷ്യം പ്രകടിപ്പിക്കാന്‍ പാടില്ല….. സമാധാനപരമായ സംഭാഷണം – അതിലൂടെ മാത്രമേ കാര്യങ്ങൾ മനസ്സിലാക്കാനും തീരുമാനങ്ങൾ എടുക്കാനും കഴിയുകയുള്ളു.’ ഞാൻ എന്റെ അനുസരണ കെട്ട മനസ്സിനോട് പറഞ്ഞു.

എല്ലാവരും പഴയത് പോലെ വട്ടം കൂടി ഇരുന്നു വെങ്കിലും എല്ലാവരും മൗനമായി എന്നെ നോക്കി ഇരുന്നു. എന്റെ മനസ്സില്‍ ഒരു പിടച്ചില്‍ ഉണ്ടായി. നാല്‍പ്പത്തി ആറ് കണ്ണുകൾ എന്റെ മേല്‍ പതിച്ചത് കൊണ്ടായിരിക്കും.

“റോബിക്ക് എതിര്‍പ്പില്ലെങ്കിൽ റോബിയുടെ പെട്ടിയും അതിലുള്ള ആയുധങ്ങളേയും ഞങ്ങൾക്ക് കാണിച്ച് തരുമോ.” ഒരു രണശൂരൻ ചോദിച്ചു.

അതിന്‌ ഉത്തരം നല്‍കാതെ ഞാൻ അയാളെ വെറുതെ നോക്കി ഇരുന്നു. അയാൾ പെട്ടന്ന് അച്ഛനെ നോക്കി.

“ക്ഷമിക്കണം റോബി, നിനക്ക് ഇതുവരെ ഞാൻ ആരെയും പരിചയപ്പെടുത്തി തന്നില്ല.” അച്ഛൻ പറഞ്ഞു.

“ഇത്…….” അച്ഛൻ തുടങ്ങിയതും ഞാൻ കൈ കാണിച്ച് അച്ഛനെ തടഞ്ഞു.

“ആദ്യം എനിക്ക് നിങ്ങളുടെയും തിരുമേനിയുടെയും യഥാര്‍ത്ഥ പേരുകളാണ് അറിയേണ്ടത്.” ഞാൻ പറഞ്ഞു. ഉടൻ തന്നെ അച്ഛൻ തലയാട്ടി.

“എന്റെ പേര് രുദ്രനന്തൻ തന്നെയാണ്‌ റോബി. അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ തിരുമേനിയുടെ വേഷം സ്വീകരിച്ചത്.” തിരുമേനി പറഞ്ഞു.

അച്ഛൻ പതിയെ കസേരയില്‍ നിന്നും എഴുന്നേറ്റു. എന്നിട്ട് അയാൾ തുടങ്ങി

“ഞാൻ മാന്ത്രികന്‍ കിരണചന്ത്രൻ. ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ രണശൂരൻ മാരുടെയും ദേവന്‍. അതി ശക്തരായ മാന്ത്രികർ പരമ്പരയില്‍ ജനിച്ച ശക്തനായ മാന്ത്രികന്‍ വേതചന്രൻറ്റെ മൂത്ത പുത്രനാണ് ഞാൻ. തിന്മയെ അമര്‍ച്ച ചെയ്യാൻ ശക്തിയുള്ള ഐറീൻ വംശത്തിൽ ജനിച്ച് എന്റെ പിതാവിന്റെ ആദ്യ ഭാര്യയായി തീര്‍ന്ന ആവല്യാദേവി യുടെ മൂത്ത പുത്രനാണ് ഞാൻ. നന്മയുടെ വെളിച്ചത്തിൽ വളര്‍ന്ന് തിന്മയുടെ പിടിയിലായ എന്റെ പ്രിയ സഹോദരി രൗത്രിക റാണിയുടെ മൂത്ത സഹോദരനാണ് ഞാൻ.” അത്രയും പറഞ്ഞ ശേഷം അച്ഛ…. കിരണചന്ത്രൻ ചുവന്ന് കലങ്ങിയ കണ്ണുകളോടെ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “നിന്റെ അമ്മയായ എന്റെ പ്രിയ സഹോദരി ആരണ്യ റാണിയുടെ മൂത്ത സഹോദരനാണ് ഞാൻ…..”

46 Comments

  1. Super Broo…!????

    ❤️❤️❤️❤️❤️

    1. Thanks bro ❤️❤️

  2. Sorry, part 3 ആണ് 4 അല്ല

  3. Bro bakki vannillallo??

    1. ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.

      1. ഒന്നുടെ അയച്ചു കൊടുക്ക്‌ അല്ലെ… Submit വഴി പോസ്റ്റ്‌ ചെയ്യ്

        1. അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.

  4. തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്‌. Fast ഈ സയിറ്റിൽ പോസ്റ്റ്‌ ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്

    1. Just now submit ചെയ്തു.

  5. Kidu…. super …… Aadutha part nuvendi waiting….

    1. Thanks. Next part ഉടനെ ഉണ്ടാവും.

  6. ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  7. മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?

    1. Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  8. നീലകുറുക്കാൻ

    വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???

    ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

    ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ

    ‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.

    മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.

    ‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..

    വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?

    1. തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.

  9. Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….

    1. Thanks bro.

  10. Ufff poli????

  11. പാവം പൂജാരി

    ഉഗ്രൻ ♥️♥️♥️??

  12. അപരിചിതൻ

    Good going.. ??

    Eagerly waiting for next parts..

    സ്നേഹം മാത്രം ❤♥

    1. Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  13. ❤️❤️❤️

    1. ❤️❤️❤️❤️

  14. nannyittund…adipoli.

  15. സൂര്യൻ

    ?

  16. Wonderful story

  17. ❤️❤️❤️❤️

    1. ❤️❤️❤️

    1. ❤️♥️❤️

  18. ❤❤❤❤

    1. ❤️❤️❤️

    1. ❤️❤️

  19. 1st?

    1. ❤️❤️

Comments are closed.