ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും [Cyril] 2242

“നിന്റെ ഈ പരിഹസിക്കുന്ന നാവ് ആ ചെന്നായ്ക്കള്‍ കടിച്ച് എടുത്തിരുന്നെങ്കില്‍ എനിക്ക് മനസമാധാനം കിട്ടിയേനെ.” അച്ഛൻ പറഞ്ഞു. പക്ഷേ പെട്ടന്ന് അച്ഛൻ ടവൽ മാറി കിടന്ന വിടവിലൂടെ എന്റെ ഇടത് നെഞ്ചില്‍ തുറിച്ച് നോക്കി.
അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു. പല മുഖത്തും ചിരി വിരിയുന്നത് ഞാൻ കണ്ടു. അതുപോലെ ആശ്വാസവും കാണാന്‍ കഴിഞ്ഞു. ഞാൻ തിരിച്ച് വന്നു എന്നതിന്റെ ആശ്വാസം ആണോ അതോ എന്നെ തിരക്കി കാട്ടില്‍ പോകേണ്ട എന്നതിന്റെ ആശ്വാസം ആണോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.

“ആ മുറിവ്…… ചെന്നായ്ക്കള്‍ കാരണമാണോ?” അഡോണി ചോദിച്ചു.

“കാട്ടില്‍ വെച്ച് റണ്ടൽഫസിൻറ്റെ ശബ്ദം കേട്ടാണ് ഞാൻ രഹസ്യമായി അവന്റെ ശബ്ദം കേട്ട ദിക്കില്‍ പോയത്. പക്ഷേ അവിടെ റണ്ടൽഫസ് ഇല്ലായിരുന്നു. പകരം ഞാൻ ഏഴ് ചെന്നായ്ക്കളെ കണ്ടു……….

കാട്ടില്‍ നടന്ന സംഭവം ഞാൻ അവരോട് പറഞ്ഞു. പക്ഷേ ചെന്നായ്ക്കളുടെ മനസില്‍ കേറിയതും, രണ്ട് ചെന്നായ്ക്കളുടെ മനസില്‍ കേറി കൊന്ന കാര്യവും ഞാൻ പറഞ്ഞില്ല. അഞ്ച് ചെന്നായ്ക്കളെയും അസ്ത്രങ്ങൾ എയ്ത് കൊന്നു എന്നാണ്‌ ഞാൻ പറഞ്ഞത്.

പെട്ടന്ന് എന്റെ ചുറ്റിലും നിന്ന് പലരുടെയും ചോദ്യങ്ങൾ അസ്ത്രം പോലെ എന്റെ നേര്‍ക്ക് വന്ന് കൊണ്ടിരുന്നു. എനിക്ക് വാ തുറക്കാന്‍ പോലും കഴിഞ്ഞില്ല. അവിടെ ഉണ്ടായിരുന്ന സകല ജനങ്ങളും ഞങ്ങളെ ചുറ്റി നിന്നുകൊണ്ടാണ് ചോദ്യ അസ്ത്രങ്ങൾ എന്റെ നേര്‍ക്ക് എയ്തത്. എന്റെ ക്ഷമ നശിക്കാൻ തുടങ്ങിയിരുന്നു. ഓരോ സെക്കന്റും എന്റെ കോപം ഇരട്ടിച്ച് കൊണ്ടെ പോയി. എനിക്ക് റസ്റ്റ് വേണം. എല്ലാവരും എന്നെ വെറുതെ വിട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു.

അപ്പോൾ വാണിയുടെ കൈ എന്റെ വലത് തോളില്‍ അമരുന്നത് ഞാൻ അറിഞ്ഞു. അവൾ എപ്പോഴാണ്‌ എന്റെ അടുത്ത് വന്നതെന്ന്‌ പോലും ഞാൻ അറിഞ്ഞിരുന്നില്ല. അതോടെ എന്റെ ശ്രദ്ധ മുഴുവനും അവളില്‍ മാത്രം ആയിരുന്നു. അച്ഛനും തിരുമേനിയും അഡോണിയും പരസ്പ്പരം നോക്കുന്നത് എന്റെ കടക്കണ്ണിലൂടെ ഞാൻ കണ്ടു.

“മതി ചോദ്യം ചോദിച്ചത്. നേരം ഒരുപാട്‌ വൈകി. എല്ലാവരും അവരവരുടെ വീടുകളില്‍ പൊയ്ക്കോളു നാള രാവിലെ നമുക്ക് അഡോണിയുടെ പരിശീലന കേന്ദ്രത്തില്‍ വെച്ച് സംസാരിക്കാം.” തിരുമേനി പറഞ്ഞു.

എല്ലാവരും കുറച്ച് നേരം കൂടി അവിടെ നിന്നിട്ട് പിറുപിറുത്തു. എന്നിട്ട് പതിയെ പിരിഞ്ഞ് പോകാൻ തുടങ്ങി. കുറച്ച് മാറി നിന്ന യൂണിഫോം ധരിച്ച ഒരാളുടെ അടുത്തേക്ക് വാണി പതിയെ നടന്ന് പോയി. എന്നിട്ട് അയാളോട് പതിഞ്ഞ സ്വരത്തില്‍ വാണി സംസാരിച്ചു. എനിക്ക് പോലും അതെന്താണെന്ന് കേള്‍ക്കാന്‍ കഴിഞ്ഞില്ല.

“റോബി ഞങ്ങള്‍ക്കൊപ്പം വന്ന് കുറച്ച് നേരം ചിലവഴിക്കുമോ?” അച്ഛൻ അപ്പോഴും എന്റെ നെഞ്ചില്‍ നോക്കിക്കൊണ്ട് ചോദിച്ചു. എന്നിട്ട് അച്ഛൻ പെട്ടന്ന് കൈയുയർത്തി എന്റെ ഇടത് നെഞ്ചില്‍ ഉണ്ടായിരുന്ന അടയാളത്തിൽ അയാളുടെ കൈ പത്തി കൊണ്ട്‌ തൊട്ടു.

പെട്ടന്ന് ഷോക്ക് അടിച്ചത് പോലെ എനിക്ക് തോന്നി. അച്ഛന്റെ കണ്ണ് വിടർന്ന് വലുതായി. ഞാൻ വേഗം അയാളുടെ കൈ തട്ടി മാറ്റി. അച്ഛന്റെ ആ പ്രവര്‍ത്തി എന്നെ അതിശയിപ്പിച്ചു.

46 Comments

  1. Super Broo…!????

    ❤️❤️❤️❤️❤️

    1. Thanks bro ❤️❤️

  2. Sorry, part 3 ആണ് 4 അല്ല

  3. Bro bakki vannillallo??

    1. ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.

      1. ഒന്നുടെ അയച്ചു കൊടുക്ക്‌ അല്ലെ… Submit വഴി പോസ്റ്റ്‌ ചെയ്യ്

        1. അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.

  4. തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്‌. Fast ഈ സയിറ്റിൽ പോസ്റ്റ്‌ ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്

    1. Just now submit ചെയ്തു.

  5. Kidu…. super …… Aadutha part nuvendi waiting….

    1. Thanks. Next part ഉടനെ ഉണ്ടാവും.

  6. ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  7. മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?

    1. Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  8. നീലകുറുക്കാൻ

    വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???

    ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

    ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ

    ‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.

    മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.

    ‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..

    വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?

    1. തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.

  9. Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….

    1. Thanks bro.

  10. Ufff poli????

  11. പാവം പൂജാരി

    ഉഗ്രൻ ♥️♥️♥️??

  12. അപരിചിതൻ

    Good going.. ??

    Eagerly waiting for next parts..

    സ്നേഹം മാത്രം ❤♥

    1. Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  13. ❤️❤️❤️

    1. ❤️❤️❤️❤️

  14. nannyittund…adipoli.

  15. സൂര്യൻ

    ?

  16. Wonderful story

  17. ❤️❤️❤️❤️

    1. ❤️❤️❤️

    1. ❤️♥️❤️

  18. ❤❤❤❤

    1. ❤️❤️❤️

    1. ❤️❤️

  19. 1st?

    1. ❤️❤️

Comments are closed.