എന്റെ തലക്കുള്ളിൽ ഒരു സ്വരം പറയുന്നത് കേട്ട് ഞാൻ ഞെട്ടി. പിന്നെ മനസ്സിലായി. ഞാൻ ചെന്നായയുടെ മനസില്‍ പ്രവേശിച്ചത് കൊണ്ടാണ് അതിന് എന്നോട് സംസാരിക്കാന്‍ കഴിയുന്നത്.
“എന്റെ പാരമ്പര്യത്തിന്റെ തുടക്കം കുറിച്ച് വെച്ചത് ലോകവേന്തൻ ആണ്. നിനക്ക് ജന്മം നല്‍കിയത് മെറോഹ്റിയസ് രാജാവ്. അതുകൊണ്ട് നമ്മൾ എല്ലാം ഒരു രക്തം ആണ്. നി ഒരു വഴി തെറ്റിയ അര്‍ദ്ധ ചെകുത്താന് ആണ്. നി മനുഷ്യരുടെ കൂടെയല്ല ചേരേണ്ടത്. ഞങ്ങളെയും ചെകുത്താന് വര്‍ഗ്ഗത്തേയും ഒരുപോലെ നയിക്കേണ്ടവനാണ് നി. അതുകൊണ്ട് എന്നെ സ്വതന്ത്രനാക്കി എന്റെ കൂടെ വരു. റണ്ടൽഫസ് എപ്പോഴും നിന്റെ കൂട്ടിന് ഉണ്ടാവും.
ഒരു നിമിഷം ഞാൻ ആലോചിച്ചു. എനിക്ക് എന്നെക്കാളും ശക്തി കുറഞ്ഞവരോട് പൊരുതാൻ താല്പര്യമില്ല. ഞാൻ ഒരു അര്‍ദ്ധ ചെകുത്താന് ആണെങ്കിൽ….. ഞാൻ ഒരു അര്‍ദ്ധ മനുഷ്യന് കൂടിയാണ്. എനിക്ക് അറിയാവുന്ന എല്ലാ മനുഷ്യ മുഖങ്ങളെയും ഞാൻ ഓര്‍ത്തു. പിന്നെ ലോകവേന്തൻ, റണ്ടൽഫസ്, ചെന്നായ്ക്കള്‍….. അവയും എന്റെ മനസില്‍ തെളിഞ്ഞു. എനിക്കൊരു തീരുമാനത്തില്‍ എത്താന്‍ ഒരുപാട് നേരം വേണ്ടിവന്നില്ല. എനിക്ക് മനുഷ്യരോട് കൂടുതൽ അടുപ്പം തോന്നി. മനുഷ്യരുടെ ലോകത്ത് എനിക്ക് മനുഷ്യര്‍ മതി എന്ന് ഞാൻ തീരുമാനിച്ചു.
ഞാൻ ചെന്നായയുടെ മനസ്സിനെ പതിയെ ഒന്ന് ഞോണ്ടി. ഞാൻ അതിന്റെ മനസ്സ് ഒരു പുസ്തകം കണക്കെ വായിച്ചു. ചെന്നായ അതിന്റെ ദുര്‍ബലമായ ചെറിയ മന ശക്തി കൊണ്ട് എന്നെ തടയാൻ ശ്രമിച്ചു. പക്ഷേ എന്റെ ശക്തിക്ക് മുന്നില്‍ അത് ഒന്നും അല്ലായിരുന്നു. ഞാൻ അതിന്റെ മനസ്സിന്റെ ആഴത്തില്‍ പ്രവേശിച്ചു. ഈ ചെന്നായ മറന്ന് പോയിരുന്ന കാര്യങ്ങൾ പോലും ഞാൻ ചികഞ്ഞ് എടുത്തു. എനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ മനസ്സിലായി കഴിഞ്ഞതും ഞാൻ അതിന്റെ ഉള്ളില്‍ ഇരുന്ന് കൊണ്ട് തന്നെ അതിനെയും ക്രൂരമായി കൊന്നു. എന്റെ സാന്നിധ്യം പാഴടഞ്ഞ അതിന്റെ മനസില്‍ നിന്നും താനെ അപ്രത്യക്ഷമായി. ഞാൻ പുഞ്ചിരിച്ചു. അപ്പോഴാണ് എന്റെ ചുറ്റിലുമുള്ള ശരിക്കുള്ള കാഴ്ചകള്‍ ഞാൻ കണ്ടത്. അവിടെ ചത്ത് കിടന്ന രണ്ട് ചെന്നായ്ക്കളെ ഞാൻ നോക്കി.
പെട്ടന്ന് എന്റെ ചിരി മാഞ്ഞു. എന്റെ ശക്തി ക്ഷയിച്ചു ഞാൻ എന്റെ കാല് മട്ടില്‍ വീണ് കൈകൾ തറയില്‍ കുത്തി കൊണ്ട് ഞാൻ ഛർദ്ദിച്ചു തൊഴിച്ചു. എന്റെ ഉള്ളില്‍ ഉള്ള എല്ലാം പുറത്ത് വായിലൂടേയും മൂക്കിലൂടെയും പുറത്ത് വന്നു. അവസാനം ഛർദ്ദിച്ചു കളയാന്‍ ഒന്നും ഇല്ലാതെ വന്നപ്പോള്‍ എന്റെ ഉള്ള് അടങ്ങി.
ചത്ത് കിടന്ന ചെന്നായ്ക്കളെ ഞാൻ പിന്നെയും നോക്കി. രണ്ടിന്റെയും തലകള്‍ രണ്ടായി കീറി കിടന്നു. തലച്ചോറ് മൊത്തം വെള്ളം പോലെ ഒഴുകിയോടി. നെഞ്ചും വയറും പിളര്‍ന്ന് കിടന്നു. അതിന്റെ എല്ലാ അവയവങ്ങളും പുറത്ത് ചാടി കിടന്നു. അതിന്റെ ഹൃദയം കാറ്റ് അഴിച്ച് വിട്ട ബലൂൺ പോലെ ചുക്കി ചുരുങ്ങി കിടന്നു.
ഞാൻ എന്താണ് ചെയ്തത്. അപ്പോ അന്ന് എന്നെ ഞാൻ നിയന്ത്രിച്ചിരുനില്ലെങ്കിൽ അഡോണിയും ഇങ്ങനെ തന്നെ മരിക്കുമായിരുന്നു. എനിക്ക് ലഭിച്ചിരിക്കുന്ന ശക്തിയെ ഓര്‍ത്ത് എനിക്ക് പേടി തോന്നി. കുറച്ച് മുമ്പ് എന്റെ ഉള്ളില്‍ ഞാൻ അനുഭവപ്പെട്ട എന്തോ ഒരു ശക്തിയെ ഞാൻ ഓര്‍ത്തു. ആ ശക്തി ഒഴുകി എന്റെ കയ്യില്‍ കേന്ദ്രീകരിച്ച ശേഷം ആ ചെന്നായയേ കാര്യമായി വേദനിപ്പിക്കുകയും ചെയ്തു. എന്താണ് ആ ശക്തി?
എന്റെ ഇടത് തോളില്‍ ഞാൻ നോക്കി. ഷർട്ട് കീറിപ്പറിഞ്ഞിരുന്നു. ഷർട്ട് മുഴുവനും രക്ത കറ. പലയിടത്തും കീറിപ്പറിഞ്ഞിരുന്ന ഷർട്ട് ഞാൻ ഊരാൻ നോക്കി. ഇടത് കൈ പൊക്കാൻ കഴിഞ്ഞില്ല. അസഹ്യമായ വേദന എനിക്ക് തോന്നി. എല്ലാം സഹിച്ച് ഞാൻ ഷർട്ട് ഊരി എടുത്തു.
Super Broo…!????
❤️❤️❤️❤️❤️
Thanks bro ❤️❤️
Sorry, part 3 ആണ് 4 അല്ല
Bro bakki vannillallo??
ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.
ഒന്നുടെ അയച്ചു കൊടുക്ക് അല്ലെ… Submit വഴി പോസ്റ്റ് ചെയ്യ്
അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.
തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്. Fast ഈ സയിറ്റിൽ പോസ്റ്റ് ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്
Just now submit ചെയ്തു.
Kidu…. super …… Aadutha part nuvendi waiting….
Thanks. Next part ഉടനെ ഉണ്ടാവും.
ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?
Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???
ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ
‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.
മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.
‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..
വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?
തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.
Thanks
Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….
Thanks bro.
Ufff poli????
???
ഉഗ്രൻ ♥️♥️♥️??
Thank you
Good going.. ??
Eagerly waiting for next parts..
സ്നേഹം മാത്രം ❤♥
Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
❤️❤️❤️
❤️❤️❤️❤️
nannyittund…adipoli.
Thank you
?
??
Superb ???
Thank you
Wonderful story
Thanks
❤️❤️❤️❤️
❤️❤️❤️
???
❤️♥️❤️
❤❤❤❤
❤️❤️❤️
???
❤️❤️
1st?
❤️❤️