ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും
Author : Cyril
[Previous Part]
ഞാൻ അഞ്ചാമത്തെ അസ്ത്രം എടുത്ത് തൊടുത്തു. പക്ഷേ അപ്പോഴേക്കും ബാക്കി ഉണ്ടായിരുന്ന ചെന്നായ്ക്കളും റണ്ടൽഫസും എന്റെ അസ്ത്രത്തിനേക്കാൾ വേഗത്തിൽ ഓടി മറഞ്ഞു.
ഞാൻ അവസാനമായി തൊടുത്ത അസ്ത്രം ഞാണിൽ വലിച്ച് പിടിച്ചുകൊണ്ട് കോപത്തോടെ അഡോണിക്ക് നേരെ തിരിഞ്ഞു……
എല്ലാ കണ്ണുകളിലും ഭയം ഞാൻ കണ്ടു. അഡോണി തന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ താഴേ ഇട്ടിട്ട് എന്റെ കണ്ണില്‍ നോക്കാൻ ശ്രമിച്ചുവെങ്കിലും അയാള്‍ ഏതാനും സെക്കന്റ്റുകൾ കൊണ്ട് നോട്ടം മാറ്റി എന്റെ കൈയിൽ നോക്കി.
“റണ്ടൽഫസ് പറഞ്ഞത് നേരായിരിക്കാം സർ….. നിങ്ങളുടെ പിതാവ് ചിലപ്പോൾ മെറോഹ്റിയസ് തന്നെയായിരിക്കാം….. മെറോഹ്റിയസിൻറ്റെ രക്തം തന്നെയായിരിക്കും ചിലപ്പോൾ നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്നതും…… പക്ഷേ നിങ്ങളെ കുറിച്ച് എന്റെ സുഹൃത്ത് സുധേഷ്, കൃഷ്ണൻ ചേട്ടന്റെ മകന്‍, ഒരുപാട് കഥകള്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നിലും നിങ്ങൾ നല്ലവരായ ഒരു മനുഷ്യ കുഞ്ഞിനെ പോലും ദ്രോഹിച്ചതായി കേട്ടിട്ടില്ല…. അതിൽ ഇനിയും മാറ്റം വരുമെന്നും ഞാൻ വിശ്വസിക്കുന്നില്ല.” ഭാനു പതിയെ എന്റെ അടുത്ത് നടന്ന് വരുന്നതിനിടെ പറഞ്ഞു.
ഞാൻ അയാളെ തുറിച്ച് നോക്കി. പക്ഷെ അയാൾ പുഞ്ചിരിക്കുകയാണ് ചെയ്തത്. നല്ല നിലാ വെളിച്ചം ഉണ്ടായിരുന്നെങ്കിലും അയാളുടെ ചിരിക്ക് അതിനേക്കാള്‍ വെട്ടം ഉണ്ടായിരുന്നു. എന്നിട്ട് ഞാൻ വാണിയേ നോക്കി. ഞാൻ വാണിയേ നോക്കുന്നു എന്ന് അറിഞ്ഞിട്ട് പോലും വാണി എന്റെ മുഖത്ത് നോക്കാൻ കൂട്ടാക്കിയില്ല. അവളുടെ ആ പെരുമാറ്റത്തിൽ എനിക്ക് വിഷമം തോന്നി. എന്റെ കൈ താനേ താഴ്ന്ന് വന്നു, അതിനനുസരിച്ച് വില്ലന്റെ ഞാണിൽ ഉണ്ടായിരുന്ന സമ്മര്‍ദം ഞാൻ പതിയെ കുറച്ചു, എന്നിട്ട് അസ്ത്രം അതിൽ നിന്നും എടുത്ത് മാറ്റി.
“ഇനി എന്താണ് നിങ്ങളുടെ അടുത്ത നീക്കം?” ഞാൻ അഡോണിയോട് കടുപ്പിച്ച് ചോദിച്ചു.
“എന്ത്…. എന്ത് നീക്കം?” ഒന്നും മനസ്സിലാവാതെ അയാൾ ചോദിച്ചു. ഞാൻ കോപത്തോടെ അയാളെ തുറിച്ച് നോക്കി.
“ഞാൻ ഉറങ്ങി കിടക്കുമ്പോള്‍ നിങ്ങളും മറ്റുള്ള രണശൂരൻമാരും എന്നെ വകവരുത്താനാണോ നിങ്ങളുടെ അടുത്ത തീരുമാനം?” ഞാൻ ചോദിച്ചു.
അഡോണി ഒന്ന് പതറി. എന്നിട്ട് അയാൾ എന്റെ മനസ്സ് വായിക്കാൻ ശ്രമിക്കും പോലെ എന്റെ മുഖത്ത് നോക്കി.
പെട്ടന്ന് എന്റെ മുഖത്ത് ചിരി വിരിഞ്ഞു. ‘ഹും…. സാധ്യമെങ്കില്‍ എന്റെ മനസ്സ് വായിക്ക്’ ഞാൻ എന്റെ മനസില്‍ പറഞ്ഞു. ഞാൻ അയാളുടെ കണ്ണില്‍ എന്റെ നോട്ടം കൊണ്ട് തുളച്ചു. പെട്ടന്ന് അഡോണി താഴേ നോക്കി.
“ഇരുപത്തി ഒന്‍പത് വര്‍ഷ കാലം ചെകുത്താന്‍ വംശത്തിന്റെ രക്തം നിങ്ങളുടെ സിരകളിൽ ഓടിയിട്ടും…. അതും അതിശക്തനായ മെറോഹ്റിയസിൻറ്റെ രക്തം നിങ്ങളില്‍ ഓടിയിട്ടും ഇത്രയും കാലം നിങ്ങൾക്ക് സത്യസന്ധമായ ജീവിതം നയിക്കാന്‍ കഴിഞ്ഞെങ്കില്‍ തീര്‍ച്ചയായും റണ്ടൽഫസ് പറഞ്ഞത് സത്യമല്ല. എത്ര തന്നെ ശ്രമിച്ചാലും ഒരു ചെകുത്താന്റെ സന്തതിക്കും ഇത്രയും നീണ്ട കാലം നല്ലവനായി ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് നിങ്ങൾ മെറോഹ്റിയസിൻറ്റെ പുത്രനല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.” അഡോണി പറഞ്ഞു.
അത് കേട്ട് എനിക്ക് ആശ്വാസം തോന്നി. മനസില്‍ ചെറിയ സന്തോഷവും ഉണ്ടായി. പക്ഷേ സാഹചര്യം കിട്ടിയാല്‍ അഡോണിയുടെ മനസില്‍ എത്തി നോക്കാൻ ഞാൻ തീരുമാനിച്ചു. ഈ രണശൂരൻമാരെ അത്ര പെട്ടന്ന് വിശ്വസിക്കാൻ കഴിയില്ല എന്ന് ഞാൻ സ്വയം തീരുമാനിച്ചു.
Super Broo…!????
❤️❤️❤️❤️❤️
Thanks bro ❤️❤️
Sorry, part 3 ആണ് 4 അല്ല
Bro bakki vannillallo??
ഏപ്രിൽ 30th ഞാൻ submit ചെയ്തു. പക്ഷേ ഇതുവരെ അവർ publish ചെയ്തില്ല. വേഗം publish ചെയ്യണം എന്ന് ഞാൻ രണ്ട് തവണ request mail അയച്ചു. But no response.
ഒന്നുടെ അയച്ചു കൊടുക്ക് അല്ലെ… Submit വഴി പോസ്റ്റ് ചെയ്യ്
അത് രണ്ടും ഞാൻ already ചെയ്തിട്ടുണ്ട് bro.
തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എന്നാലും ചോദിക്കുക ആണ് എന്ന് വരും ചേട്ടാ അടുത്ത പാർട്ട്. Fast ഈ സയിറ്റിൽ പോസ്റ്റ് ചെയ്യാമോ അതിൽ കമന്റ് ഇടാൻ പറ്റില്ല അത് കൊണ്ട് ആണ്
Just now submit ചെയ്തു.
Kidu…. super …… Aadutha part nuvendi waiting….
Thanks. Next part ഉടനെ ഉണ്ടാവും.
ചേട്ടോ ഞാൻ ഈ കഥ മറ്റേ സയിറ്റിൽ വായിച്ചിരുന്നു പക്ഷെ കമന്റ് ഇടാൻ പറ്റുന്നില്ല. എന്താണ് എന്ന് അറിയില്ല. പക്ഷെ കഥ ന്നലാ രസം ഉണ്ട് വായിക്കാൻ ഇഷ്ട്ടം അല്ലായിരുന്നു പക്ഷെ mk യുടെ സ്റ്റോറി ആണ് njna ഫാസ്റ്റ് വായിക്കുന്നത് athil pinne ആണ് njna വായന തുടങ്ങിയത് പക്ഷെ എല്ലാവുടെയും കഥ njna വായിക്കാറില്ല. പക്ഷേ ചേട്ടന്റെ എല്ലാ കഥകളും ഞൻ വായിച്ചിട്ടുണ്ട് ഇഷ്ട്ടം വയി. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
Thanks Tom. വളരെ സന്തോഷം. അടുത്ത part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
മനോഹരമായിരിക്കുന്നു… ശെരിക്കും അതെല്ലാം നേരിട്ട് കണ്ട പ്രതീതി……. അവൻ നന്മയുടെ ഭാഗം സ്വീകരിച സീൻ ഒക്കെ അടിപൊളിയായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?
Thank you Sidh. അടുത്ത part എഴുതി തുടങ്ങി. But തുടർന്ന് എഴുതാന്‍ സമയം കിട്ടുന്നില്ല. കഴിയുന്നതും വേഗം കഥ എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
വളരെ ഇന്ററെസ്റ്റിങ് ആയ സ്റ്റോറി. ???
ഇടക്ക് ചില അക്ഷരപിശാചുകളുടെ ശല്യം ഉള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉദാ : വേതചന്ത്രന് = വേദചന്ദ്രൻ
‘ദ’ ‘ന്ദ്ര’ പോലെയുള്ളവ.
മറ്റു ചില വാക്കുകൾ തന്നെ മാറ്റം ഉണ്ട്.. അർത്ഥത്തിൽ മാറ്റം വരുന്നവ.
‘കാണാതെ’ എന്നതോക്കെ ‘കണ്ടതെ’ എന്നത് പോലെ..
വായനസുഖം നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ ആസ്വാദകരും ഉണ്ടായിത്തീരും?
തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് thanks. മാക്സിമം അതെല്ലാം avoid ചെയ്യാൻ ശ്രമിക്കാം.
Thanks
Adipoli…. speed ennu paranhal ethaanu oru lagum ellathe perfect speed il kadha paraya…. u blessed with golden pen….
Thanks bro.
Ufff poli????
???
ഉഗ്രൻ ♥️♥️♥️??
Thank you
Good going.. ??
Eagerly waiting for next parts..
സ്നേഹം മാത്രം ❤♥
Thank you. Next part വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
❤️❤️❤️
❤️❤️❤️❤️
nannyittund…adipoli.
Thank you
?
??
Superb ???
Thank you
Wonderful story
Thanks
❤️❤️❤️❤️
❤️❤️❤️
???
❤️♥️❤️
❤❤❤❤
❤️❤️❤️
???
❤️❤️
1st?
❤️❤️