അല്ലെങ്കിലും എന്ത് പറയാനാണ്….. ഞാൻ കുഞ്ഞേച്ചിയെന്ന പേരിൽ വാക്കുകളാൽ കോറിയിട്ട അവളുടെ കൂടപ്പിറപ്പ്, നാലാളറിഞ്ഞവളുടെച്ഛൻ താലി കെട്ടിയവളിൽ ഉണ്ടായതാണെന്നും നിന്നെയെനിക്ക് കിട്ടിയത് ആരുമറിയാതെ അയാളുടെ കാമം തീർത്തതിന്റെ ഫലമായണെന്നുമൊ……
ഓരോ തവണയും അച്ഛനെ ചോദിക്കുമ്പോഴുള്ള എന്റെ കണ്ണിലെ പിടപ്പ് കണ്ടിട്ടാവാം പിന്നീടവളും ഒന്നും ചോദിച്ചു വിഷമിപ്പിച്ചിട്ടില്ല… കേവലം എട്ടു വയസിന്റെ പക്വത….
ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞയാൾ വന്നിരുന്നു വഴിയിൽ വച്ചെപ്പോഴോ മോളേ കണ്ടെന്നും ഇടയ്ക്കവളെ കാണാൻ വരട്ടെയെന്നുമുളള ചോദ്യവുമായി….
കണ്മുന്നിൽ പോലും വരരുതെന്ന് പറഞ്ഞപ്പോൾ ആ കണ്ണുകളിൽ കണ്ട വേദന…… അച്ഛനെയന്വേഷിച്ചിത്ര നാളും ആമിയെന്റെ മുന്നിൽ നിൽക്കുമ്പോൾ ഞാനനുഭവിച്ചതിനേക്കാൾ കൂടുതലായിരുന്നു….
അന്ന് പെയ്ത പെരുമഴയിൽ വടക്കേ കാവിൽ വച്ചയാളെന്നെ ആക്രമിച്ചപ്പോൾ അത്ര നാൾ മനസ്സിൽ കരുതിയിരുന്ന വലിയേടത്തെ ശേഖറിന്റെ വിലയിടിയുകയായിരുന്നു…. അന്ന് മനസിന്റെ വാതിൽ കൊട്ടിയടച്ചതാണ്…
വീർത്തു വരുന്ന വയറിനെ നോക്കിയോരോരുത്തരും പുച്ഛിച്ചപ്പോഴും എന്റെയവസ്ഥ മനസിലാക്കി കൂടെ നിന്നത് ആകെയുള്ള മുത്തശ്ശി മാത്രം….
പിന്നീടും വന്നിരുന്നയാൾ… വീർത്തു വരുന്ന രഹസ്യത്തെ പരസ്യമാക്കരുതെന്ന് പറയാൻ…. കാല് പിടിക്കാൻ……
പുച്ഛമായിരുന്നന്ന്…. ആട്ടിയകറ്റും മുത്തശിയെന്നാണ് കരുതിയത്… പക്ഷെ എന്റെ നിറവയറും മുഴുപ്പട്ടിണിയും കൂട്ടുണ്ടായിരുന്ന മുത്തശ്ശിക്ക് അയാൾ ചുരുട്ടി നൽകിയ പച്ചനോട്ട് കണ്ടില്ലെന്നു നടിക്കാനായില്ല…..
ഞാൻ രണ്ടാമതും പരാചയപ്പെട്ടിടം… വീണ്ടും മരിക്കാതെ മരിച്ച നിമിഷം….
അല്ലെങ്കിലും താൻ പലപ്പോഴും നിസ്സഹായയായിട്ടുണ്ടല്ലോ… താനേറെ വിശ്വസിച്ച നാഗത്താരുടെ മുന്നിൽ വെച്ചയാളെന്റെ